നായ്ക്കളുടെ കൂടെ ഓടാന്‍ മടിച്ച പുലി! നമ്മള്‍ അവരേക്കാള്‍ വലുതാകുമോ എന്ന ഭയമെന്ന് ലക്ഷ്മി പ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായെങ്കിലും ഷോ തുടങ്ങി വച്ച നാടകീയ രംഗങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. ഷോയ്ക്ക് അകത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പിരിയുന്നതിനും ശത്രുക്കളായിരുന്നവര്‍ സുഹൃത്തുക്കളായി മാറുന്നതിനുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളില്‍ ശ്രദ്ധേയായിരുന്നു ലക്ഷ്മി പ്രിയ. അഭിനേത്രിയായ ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് വരുമ്പോള്‍ പലരും അധികനാള്‍ തുടരില്ലെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍ ടോപ് ഫൈവിലെത്തി ഫിനാലെ വരെ ബിഗ് ബോസിന്റെ ഭാഗമായാണ് ലക്ഷ്മി പ്രിയ പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രിയ.

ലക്ഷ്മി പ്രിയ മനസ് തുറക്കുന്നു

അതേസമയം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ധാരാളം വിമര്‍ശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. തന്റെ നിലപാടുകളും ചിന്താഗതിയുമാണ് ലക്ഷ്മി പ്രിയയ്‌ക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായത്. നിമിഷയുടെ വസ്ത്രധാരണത്തെക്കുറിച്ചും റിയാസിന്റെ ശരീരഭാഷയെക്കുറിച്ചും ലക്ഷ്മി പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ലക്ഷ്മി പ്രിയ മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

നായ്ക്കളുടെ ഓട്ട മത്സരം

ഒരിക്കല്‍ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയില്‍ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ ഓട്ടം തുടങ്ങിയപ്പോള്‍ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കള്‍ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കി ഇരുന്നു. മത്സരം അവസാനിച്ചു.അതില്‍ ഒരു നായ വിജയിച്ചു. വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു.

നീ എന്താണ് മത്സരത്തില്‍ പങ്കെടുക്കാഞ്ഞത്..
ചീറ്റ പറഞ്ഞു. നിങ്ങളോടൊപ്പം ഓടിയാല്‍ ഞാന്‍ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങള്‍ക്കും കാണുന്നവര്‍ക്കും ഇത് നടത്തുന്നവര്‍ക്കും അറിയാം. അത് എനിക്ക് പ്രകൃതി നല്‍കിയ കഴിവാണ്. എന്നിട്ടും ഞാന്‍ നിങ്ങളോടൊപ്പം പങ്കെടുത്താല്‍ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്. എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക.

കൂടുതല്‍ മികവ് പുലര്‍ത്തുക

അല്ലെങ്കില്‍ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്. ചിലര്‍ ബോധപൂര്‍വ്വം നമ്മളെ കുറ്റപ്പെടുത്താനും.താഴ്ത്തിക്കെട്ടാനും ശ്രമിക്കും. അവരെയൊക്കെ ആ രീതിയില്‍ തന്നെ കണ്ട് തഴഞ്ഞേക്കുക. അവരേക്കള്‍ നമ്മള്‍ വലുതാകുമോ,നമ്മളെ മറ്റുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുക.

നമ്മളേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവര്‍ അറിയുന്നുണ്ട്,വിലയിരുത്തുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. ആ ബോദ്ധ്യത്തില്‍ നമ്മുടെ പ്രവര്‍ത്തന മേഖലകളില്‍ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മികവ് പുലര്‍ത്തുക എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Recommended Video

Dr. Robin Fans At Edappal' എടപ്പാളിൽ റോബിന് കിട്ടിയ കണ്ണുതള്ളിക്കും സ്വീകരണം കണ്ടോ? | *BiggBoss
സീസണ്‍ 4 ന്റെ വിജയി

നേരത്തെ ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയായി മാറിയത്. ബ്ലെസ്ലിയും റിയാസുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്. ലക്ഷ്മി പ്രിയയും ധന്യയുമായിരുന്നു ടോപ് ഫൈവിലെ മറ്റ് താരങ്ങള്‍. സൂരജാണ് 100 ദിവസം ബിഗ് ബോസ് വീട്ടില്‍ പൂര്‍ത്തിയാക്കിയ മറ്റൊരു താരം.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും എന്റര്‍ടെയ്‌നിംഗ് മത്സരാര്‍ത്ഥികളില്‍ ഒരാളായിരിക്കും ലക്ഷ്മി പ്രിയ. റിയാസുമായുള്ള ലക്ഷ്മി പ്രിയയുടെ വഴക്ക് വലിയ ചര്‍ച്ചയായ ഒന്നായിരുന്നു. സനാദന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതും മുറ്റത്ത് കാറിത്തുപ്പിയതുമൊക്കെ ലക്ഷ്മി പ്രിയയെ വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറ സാന്നിധ്യമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X