പതിനേഴാം വയസില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതാണ്, തിരിച്ചുവരവ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല: നാദിറ

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിലൂടെ ജീവിതം മാറിയ ഒരുപാട് മത്സരാര്‍ത്ഥികളുണ്ട്. എന്നാല്‍ നാദിറയോളം ജീവിതം മാറി മറിഞ്ഞൊരു ബിഗ് ബോസ് മത്സരാര്‍ത്ഥിയുണ്ടാകില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമായിരുന്നു നാദിറ. ബിഗ് ബോസിലൂടെ പണവും പ്രശസ്തിയും മാത്രമല്ല നാദിറ നേടിയെടുത്തത്. തന്നെ ഒരിക്കല്‍ തള്ളിപ്പറഞ്ഞ കുടുംബത്തെക്കൂടിയാണ്.

ബിഗ് ബോസ് വീട്ടിലേക്ക് നാദിറയെ കാണാന്‍ സഹോദരി വന്ന നിമിഷം നാളിതുവരെയുള്ള ബിഗ് ബോസ് ഷോകളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്. ഷോയ്ക്ക് ശേഷം തന്റെ വീട്ടുകാര്‍ നാദിറയെ മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് നാദിറ. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Nadira Mehrin

ബിഗ് ബോസ് വേദി എനിക്ക് തന്ന സന്തോഷം വലുതാണ്. എനിക്ക് ജനങ്ങള്‍ക്കിയില്‍ കിട്ടുന്ന സ്വീകാര്യത തന്നെ മാതൃകാപരമാണ്. മുന്‍പും ക്വീര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പലരും ആ വേദിയില്‍ സംസാരിച്ചിട്ടുണ്ട്. എഡ്യൂക്കേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ പെരുമാറ്റത്തിലൂടെ ആയിരിക്കണം അവിടെ എഡ്യൂക്കേറ്റ് ചെയ്യേണ്ടതെന്നത് എന്റെ തീരുമാനമായിരുന്നു. അത് വിജയകരമാവുകയും ചെയ്തുവെന്നാണ് നാദിറ പറയുന്നത്.

എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് അമ്മമാരും കുഞ്ഞുമക്കളുമാണ്. കേരളത്തില്‍ ഏത് വീട്ടില്‍ പോയാലും എനിക്ക് വെള്ളം കിട്ടുമെന്നത് ഉറപ്പാണ്. പുറത്തെല്ലാം പോവുമ്പോള്‍ ആള്‍ക്കാര്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ വന്നു സംസാരിക്കും. അതിലും വലിയ സന്തോഷം എന്താണെന്നാണ് നാദിറ ചോദിക്കുന്നത്.

പതിനേഴാമത്തെ വയസില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളാണ് ഞാന്‍. ബിഗ് ബോസ് പോലൊരു വേദി കാരണമാണ് എന്നെ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിചാരിച്ച ഫാമിലിയും നാട്ടുകാരും എന്നെ അംഗീകരിച്ചത്. ഒരിക്കലും ഇനി ഉണ്ടാകില്ലെന്ന് വിചാരിച്ച വീട്ടിലേക്കുള്ള എന്റെ തിരിച്ചുവരവ് സാധിക്കുന്നത്. ഫാമിലിയില്‍ നിന്നും എന്റേതായി ആരും വരില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് അനിയത്തി കയറി വരുന്നതെന്നും നാദിറ പറയുന്നു.

വാപ്പിച്ചിയാണ് അവളെ എയര്‍പ്പോര്‍ട്ടില്‍ കൊണ്ടു വിട്ടതെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു. ബിഗ് ബോസ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നുവെന്നും നാദിറ പറയുന്നുണ്ട്. ഈയ്യടുത്തിറങ്ങിയ എല്‍എല്‍ബി എന്ന സിനിയിലും നാദിറ അഭിനയിച്ചിരുന്നു. താന്‍ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും നാദിറ സംസാരിക്കുന്നുണ്ട്.

Nadira Mehrin

ട്രാന്‍സ് അഭിനേതാക്കളെ തിരയുന്ന കാസ്റ്റിംഗ് കോള് വഴിയാണ് ഓഡിഷനില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ട്രാന്‍സ് പേഴ്‌സണും ഓഡിഷനില്‍ പങ്കെടുത്തിരുന്നു. വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെങ്കിലും പിറ്റേന്ന് എന്നെ സെലക്ട് ചെയ്തുവെന്ന കോള്‍ വന്നപ്പോള്‍ സന്തോഷം തോന്നിയെന്നാണ് നാദിറ പറയുന്നത്. വലിയൊരു സിനിമയുടെ ഭാഗമായി അഭിനയിക്കാമല്ലോ എന്ന സന്തോഷമായിരുന്നു നാദിറയ്ക്ക്.

സിനിമയുടെ സെറ്റില്‍ കോളേജ് വൈബായിരുന്നുവെന്നാണ് നാദിറ പറയുന്നത്. കോളേജ് പശ്ചാത്തലം ആയതുകൊണ്ട് തന്നെ വീണ്ടും കോളേജിലെത്തിയ ഫീല്‍ ആയിരുന്നു. ശ്രീനാഥ് ഭാസിയും വിശാലും വളരെ നല്ല മനുഷ്യരാണ്. നമ്മള്‍ ചേര്‍ത്തു നിര്‍ത്തുന്നവരായിരുന്നുവെന്നാണ് നാദിറ പറയുന്നത്. അതുകൊണ്ട് തന്നെ എല്‍എല്‍ബി തനിക്ക് എന്നും നാദിറ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X