എന്റെ സര്‍ജറിയെപ്പറ്റി ഒരാള്‍ അറിഞ്ഞാല്‍ മതി; സിറ്റുവേഷന്‍ഷിപ്പിലാണ്, വിവാഹം ഉടന്‍ ഉണ്ടായേക്കും
ബിഗ് ബോസിലൂടെ താരമായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നാദിറ മെഹ്‌റിന്‍. ട്രാന്‍്‌സ് വുമണ്‍ ആയ നാദിറയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായിരുന്നു നാദിറ. തന്റെ ബുദ്ധി കൊണ്ടും ഗെയ്മുകളിലെ പ്രകടനവുമൊക്കെ നാദിറയെ ശക്തയായ മത്സരാര്‍ത്ഥിയാക്കി മാറ്റുകയായിരുന്നു. കുറിക്കു കൊള്ളുന്ന കൗണ്ടറുകളും നാദിറയുടെ ജനപ്രീതി കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്.
വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെക്കുറിച്ചുള്ള പൊതുബോധത്തെ മാറ്റാന്‍ നാദിറയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന നാദിറയെ തന്റെ കുടുംബം വാരിപുണര്‍ന്ന കാഴ്ച ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ബിഗ് ബോസില്‍ നിന്നും പണപ്പെട്ടിയുമായാണ് നാദിറ പുറത്തേക്ക് പോകുന്നത്. ആ നിമിഷവും ആരാധകർ മറന്നിട്ടില്ല. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയിലും സിനിമയിലുമൊക്കെയായി സജീവമായി മാറിയിരിക്കുകയാണ് നാദിറ മെഹ്‌റിന്‍.

ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും സര്‍ജറിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നാദിറ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറന്നത്. തന്റെ സര്‍ജറിയെക്കുറിച്ച് പങ്കാളിയോടല്ലാതെ മറ്റാരോടും പറയേണ്ടതില്ലെന്നാണ് നാദിറ വ്യക്തമാക്കുന്നത്.
''എന്റെ സര്‍ജറിയുടെ കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാന്‍ ആളുകള്‍ വളരെ ജിജ്ഞാസയോടെ നില്‍ക്കുകയാണ്. എന്റെ സര്‍ജറി അറിയേണ്ടത് ഒറ്റൊരാള്‍ മാത്രമാണ്, അത് എന്റെ പാര്‍ട്ട്ണര്‍ ആണ്. എന്തായാലും എന്റെ പങ്കാളിക്ക് മാത്രമേ അക്കാര്യത്തില്‍ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ. അല്ലാത്തപക്ഷം ഞാന്‍ കംഫര്‍ട്ടബിള്‍ ആവുന്ന ഏത് ഘട്ടവും നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ.'' എന്നാണ് നാദിറ പറയുന്നത്.
അതേമസയം തന്റെ വിവാഹം ഉടനുണ്ടായേക്കും എന്നും നാദിറ പറയുന്നുണ്ട്. താനിപ്പോള്‍ സിറ്റുവേഷന്‍ഷിപ്പ് പോലൊരു റിലേഷന്‍ഷിപ്പിലാണെന്നും നാദിറ തുറന്നു പറയുന്നുണ്ട്. റിലേഷന്‍ഷിപ്പില്‍ വാശി പിടിക്കേണ്ടതില്ല, പങ്കാളിയ്ക്കും സമയം കൊടുക്കണമെന്നും നാദിറ അഭിപ്രായപ്പെടുന്നുണ്ട്. തനിക്ക് പങ്കാളിയുടെ കാര്യത്തില്‍ കുറച്ച് നിബന്ധനകളുണ്ടെന്നും താരം പറയുന്നു. അതേസമയം നാല് വര്‍ഷം മുമ്പ് താന്‍ ബ്രേക്കപ്പ് ആയിരുന്നുവെന്നും താന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും നാദിറ തുറന്ന് പറയുന്നുണ്ട്.

തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് പുരുഷന്മാരോട് ആണ്. അതില്‍ നിന്നൊക്കെ വ്യത്യാസം വന്നേക്കാം. ഇപ്പോഴത്തെ റിലേഷനിലെ ആളെ തന്നെ ലൈഫ് പാര്‍ട്ട്ണര്‍ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറയുന്നു. തന്റെ പങ്കാളി നിലവില്‍ പഠിക്കുകയാണെന്നും നാദിറ പറയുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ നാദിറ സംസാരിക്കുന്നുണ്ട്. ഞാന്‍ ഭയങ്കര ഈശ്വര വിശ്വാസിയാണ്. ഇപ്പോഴും മുസ്ലീമായിട്ട് തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നാണ് താരം പറയുന്നത്. തനിക്ക് എല്ലാം വീട്ടുകാര്‍ ആണെന്നാണ് നാദിറ പറയുന്നത്. ഉമ്മയും ഉപ്പയും ഷഹനാസും ഒക്കെ അടങ്ങുന്ന കൊച്ചു കുടുംബമാണ് തന്റേത്. വീട്ടിലേക്ക് എത്തുന്ന സമയത്ത് ഞാന്‍ അവരുടെ നജീബാണ് എന്നും നാദിറ പറയുന്നുണ്ട്.


Click it and Unblock the Notifications











