For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഡ്രസ്സിംഗിനെ കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി? ദില്‍ഷയെ പൊളിച്ചടുക്കി നിമിഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. അതേസമയം ബിഗ് ബോസ് വീടിന് അകത്തും പുറത്തും സദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് നിമിഷയ്ക്ക്. താരത്തിന്റെ വസ്ത്രധാരണ രീതിയായിരുന്നു പലരേയും ചൊടിപ്പിച്ചത്. ബിഗ് ബോസ് വിന്നറായ ദില്‍ഷയും ഇത്തരത്തില്‍ പലപ്പോഴായി നിമിഷയെ വിമര്‍ശിക്കുകയുണ്ടായിട്ടുണ്ട്.

  Also Read: ശാലിനിയെ കുഞ്ചാക്കോ ബോബന്‍ കല്യാണം കഴിക്കാത്തതെന്താണ്? അവളുടെ പ്രണയത്തിന് കൂട്ട് നിന്നത് താനാണെന്ന് ചാക്കോച്ചൻ

  ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ വീഡിയോയ്ക്ക് നിമിഷ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോയ്ക്കാണ് നിമിഷ കമന്റുമായി എത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്റെ ഡ്രസ്സിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി എന്നായിരുന്നു ദില്‍ഷുടെ വീഡിയോയ്ക്ക് നിമിഷയുടെ കമന്റ്. പിന്നാലെ കമന്റ് ഹിറ്റായി മാറി. ഇതോടെ ദില്‍ഷ മറുപടിയുമായി എത്തി. ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ആരെങ്കിലും അവള്‍ക്ക് ആ വീഡിയോ അയച്ചു കൊടുക്കൂ, ഓര്‍മ്മ ഉണരട്ടെ എന്ന് നിമിഷ ഇതിന് മറുപടി നല്‍കി. പിന്നാലെ ഈ വീഡിയോയും കമന്റും ലേ ദിലു, എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്ന കുറിപ്പോടെ തന്റെ സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ.

  Also Read: 'പൈസയുണ്ടാക്കാൻ എന്ത് തൊട്ടിത്തരവും കാണിക്കുമോ?', 'തെറി, പരിഭവം, സങ്കടം പറഞ്ഞവരോടും ഭാര്യയോടും മാപ്പ്'; മനോജ്

  പുറത്ത് വന്ന ശേഷം അതൊരു ഗെയിമായിരുന്നുവെന്നും തന്റെ സ്ട്രാറ്റജിയായിരുന്നുവെന്നുവെന്നും പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ സ്വീകരിച്ചേനെ. പക്ഷെ ഇന്നുവരെ എന്നെക്കുറിച്ചുള്ള അവളുടെ കമന്റിനെക്കുറിച്ച് എനിക്കൊരു മെസേജ് പോലും ലഭിച്ചിട്ടില്ല. അതുകൊണ്ട് എന്നോട് ഗെയിമാണെന്നും പറഞ്ഞ് വരരുത്. വെറും ഗെയിമായിരുന്നുവെങ്കില്‍ പുറത്ത് വന്ന ശേഷം ക്ലിയര്‍ ചെയ്യണമായിരുന്നു. പിന്നെ ജയിക്കാന്‍ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാണെങ്കില്‍ ആ സ്‌കൂളിലല്ല ഞാന്‍ പഠിച്ചതെന്നാണ് നിമിഷ പറയുന്നത്.

  Also Read: ബി​ഗ് ബ്രദർ ഹിന്ദിയിൽ ഡബ് ചെയ്തപ്പോൾ സ്വീകരിച്ചു; കേരളത്തിൽ പരാജയപ്പെട്ടതിന് കാരണമെന്തെന്ന് സിദ്ദിഖ്

  ഞാന്‍ അവളെ തുറന്ന് കാണിച്ചത് ഷോ കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഓര്‍മ്മ നഷ്ടപ്പെട്ട ആ രോഗിയെ ആരെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തൂ. അവള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് എന്നെ അലട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. അവളുടെ വ്യക്തിപരമായ തീരുമാനമാണ്. ഞാനത് ആദ്യ ദിവസം മുതല്‍ പറയുന്നതാണ്. പക്ഷെ ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയാണ് നീ. അതെനിക്ക് അംഗീകരിക്കാനാകില്ല. ഒരു ഗെയിം ജയിക്കാന്‍ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍ ഒന്നും എന്നെ്‌ക്കൊണ്ട് പറ്റില്ലെന്നും നിമിഷ സ്റ്റോറിയില്‍ പറയുന്നുണ്ട്.

  ഞാന്‍ ഷോയില്‍ നിന്നും പോന്നപ്പോള്‍ പ്രശ്‌നങ്ങളൊക്കെ അവിടെ ഉപേക്ഷിച്ച് പോന്നതാണ്. ഒരു അഭിമുഖങ്ങളിലും ഷോയിലുള്ള ആരെയെങ്കിലും കുറിച്ച് ഞാന്‍ മോശമായി സംസാരിക്കുന്നത് കാണാനാകില്ല. പക്ഷെ ഞാന്‍ ഷോയില്‍ നിന്നും പോന്നതിന് ശേഷവും ആ വീട്ടിലുണ്ടായിരുന്നവര്‍ക്ക് എന്നെക്കുറിച്ച് മോശമായി സംസാരിക്കാന്‍, പ്രത്യേകിച്ചും എന്റെ വസ്ത്രധാരണത്തെക്കുറിച്ച്, ധൈര്യമുണ്ടെങ്കില്‍ ഞാന്‍ മിണ്ടാതിരിക്കില്ലെന്നും നിമിഷ വ്യക്തമാക്കുന്നു.

  ഒരു ഡസണ്‍ സന്തോഷ് ബ്രഹ്‌മി വാങ്ങി കൊടുത്തു അയച്ചാലോ ഗായ്‌സ്, ഓര്‍മ്മ ഒക്കെ തിരിച്ചുവരട്ടെ എന്നും നിമിഷ പറയുന്നുണ്ട്. പിന്നാലെ ഹബിഗ് ബോസില്‍ നിന്നുമുള്ള ദില്‍ഷയുടെ വീഡിയോയും പങ്കുവെക്കുന്നുണ്ട് നിമിഷ. ദില്‍ഷ പറഞ്ഞത് വച്ചാണെങ്കില്‍ ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് കമന്റ് പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ട്. ദില്‍ഷ ആ പറഞ്ഞത് തന്നെയല്ലേ നാട്ടുകാര്‍ ഉപയോഗിച്ചു ഇപ്പോള്‍ ദില്‍ഷയുടെ വസ്ത്രത്തെക്കുറിച്ച് പറയുന്നത്. അത് മോശമാകുന്നത് എങ്ങനെയാണ്? പക്ഷെ നിനക്കത് കോടിക്കണക്കിന് പേര്‍ കാണുന്ന ഷോയില്‍ പറയാന്‍ പറ്റുന്നത് എങ്ങനെയാണ്? എന്നാണ് നിമിഷ ചോദിക്കുന്നത്.

  ഇനി ആര്‍ക്കും ഒരു അവകാശവുമില്ലെന്ന കാര്യം എടുക്കാം. ഞാന്‍ അതാണ് തുടക്കം മുതലേ പറയുന്നത്. ഒരു ടാസ്‌കാണെന്നാണ് പറയുന്നതെങ്കില്‍ എനിക്ക് മനസിലാക്കുന്നില്ല. വെറും ടാസ്‌കായിരുന്നുവെങ്കില്‍ അവള്‍ എന്നോട് വന്ന് സംസാരിച്ച് ക്ലിയര്‍ ചെയ്യണമായിരുന്നു. രണ്ട് വശം നോക്കിയാലും ദില്‍ഷയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ല. പിന്നെ എന്തിനാണ് ഫാന്‍ ആര്‍മി വീഡിയോയുമായി വരുന്നത്. ഷോയില്‍ ഓരോന്ന് പറയുമ്പോള്‍ ആലോചിക്കണമായിരുന്നു. താന്‍ താന്‍ ചെയ്യുന്നതിന്‍ ഫലം താന്‍ താന്‍ അനുഭവിക്കണം എന്നല്ലേ എന്നും നിമിഷ പറയുന്നു.

  എനിക്ക് ദില്‍ഷയുമായി ഒരുപാട് അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷെ ദില്‍ഷയെ സൈബര്‍ ബു്‌ളളിയിംഗ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്നെ പിന്തുണയ്ക്കുന്നവര്‍ പിന്മാറണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  English summary
  Bigg Boss Fame Nimisha Calls Out The Double Stand Of Dilsha Prasannan After She Posts Her Dance Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X