twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്‌കൂള്‍ കാലത്തെക്കുറിച്ച് നിമിഷ

    |

    സ്‌കൂള്‍ എന്നത് ഒരു കുട്ടിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. അറിവ് നേടുക എന്നത് പോലെ തന്നെ ഒരാളുടെ വ്യക്തിത്വ വികസനത്തിലും സ്‌കൂളിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ സ്‌കൂളില്‍ നിന്നും മോശം അനുഭവങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. സഹപാഠികളില്‍ നിന്നുമാത്രമല്ല വഴികാട്ടികളാകേണ്ട അധ്യാപകരില്‍ നിന്നു പോലും കുട്ടികള്‍ മോശം അനുഭവമുണ്ടായതായി തുറന്ന് പറഞ്ഞിട്ടുണ്ട്.

    Also Read: എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടിAlso Read: എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി

    ഇപ്പോഴിതാ തനിക്ക് സ്‌കൂളില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് ബിഗ് ബോസ് താരം നിമിഷ പിഎസ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിമിഷ. ഈ സമയത്താണ് ഒരാള്‍ നിമിഷയോട് തന്റെ സ്‌കൂളില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവച്ചത്. അതിന് മറുപടി നല്‍കവെയാണ് നിമിഷ തന്റെ അനുഭവം തുറന്ന് പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ധ്യാപകര്‍ മനസിലാക്കുക

    നിങ്ങള്‍ പറഞ്ഞത് ഞാന്‍ മനസിലാക്കുന്നു. എനിക്കുമുണ്ടായിരുന്നു ഇതുപോലെ അപമാനിക്കുന്ന ഒരു ടീച്ചര്‍. ക്ലാസില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് എന്നെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ മനസില്‍ തങ്ങളുടെ വാക്കുകള്‍ക്ക് എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന് എന്നാണ് അധ്യാപകര്‍ മനസിലാക്കുക എന്നറിയില്ല. നിങ്ങള്‍ അധ്യാപകരല്ലേ, നിങ്ങള്‍ക്ക് ഇതിലും നന്നാകാനാകും. കുട്ടികളെ അപമാനിക്കാതിരിക്കൂ എന്നായിരുന്നു നിമിഷ പറഞ്ഞത്.

    Also Read: റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷAlso Read: റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷ

    നീ ക്ലാസില്‍ ടോപ് ആയിരുന്നില്ലേ?

    പിന്നാലെ പ്രതികരണവുമായി ചോദ്യം ചോദിച്ചയാളുമെത്തി. മെസേജിലൂടെയായിരുന്നു പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് നിമിഷ തന്നെ പങ്കുവെക്കുകയായിരുന്നു. അവരെന്തിനാണ് അങ്ങനെ ചെയ്തത്? നീ ക്ലാസില്‍ ടോപ് ആയിരുന്നില്ലേ? ടോപ് ആയിരുന്നുവെങ്കിലും അല്ലായിരുന്നുവെങ്കിലും നിന്നെ അപമാനിക്കാനുള്ള ്അവകാശം അവര്‍ക്കില്ല. പൊതുവെ അധ്യാപകര്‍ ദുര്‍ബലരായ കുട്ടികളോടാണ് അങ്ങനെ ചെയ്യുക എന്നത് കൊണ്ടാണ്. നിന്റെ നിറമോ വണ്ണമോ ആയിരുന്നുവോ കാരണം. അങ്ങനെയും ചില അധ്യാപകരുണ്ട് എന്നായിരുന്നു മെസേജ്.

    മൂന്ന് പേരേയും അവര്‍ അപമാനിച്ചിരുന്നു

    പിന്നാലെ തന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയായിരുന്നു നിമിഷ. അവരെന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ല. ഞാനത് ഗൗനിക്കുമില്ലെന്നാണ് നിമിഷ പറയുന്നത്. കുട്ടികളെ അപമാനിക്കാനുള്ള അവകാശം ഒരു ടീച്ചറിനുമില്ലെന്ന് നിമിഷ വ്യക്തമാക്കുന്നു. കുട്ടികളെ അപമാനിക്കുന്നതിന്റെ ചരിത്രമുള്ള ടീച്ചറായിരുന്നു അത്. എന്റെ രണ്ട് കസിന്‍സും ഞാനും എന്റെ സഹോദരനും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്റെ മൂത്ത കസിനെ ഒഴിച്ച് ബാക്കി ഞങ്ങള്‍ മൂന്ന് പേരേയും അവര്‍ അപമാനിച്ചിരുന്നു. അവരുടെ ക്ലാസിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ഞങ്ങളെ അവര്‍ വെറുത്തിരുന്നുവെന്നാണ് നിമിഷ പറയുന്നത്.

    ഇന്ന് എന്റെ വിജയം

    ആരെങ്കിലും ഇന്ന് എന്റെ വിജയം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ എന്ന് പ്രതീക്ഷിക്കുന്നു. അവരുടെ മുഖത്തെ ഭാവം കാണാന്‍ എനിക്ക് ഇഷ്ടമാണെന്നും നിമിഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് നിമിഷ താരമാകുന്നത്. ഷോയിലേക്ക് കടന്നു വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചിതയായിരുന്നില്ല നിമിഷ. എന്നാല്‍ ഷോയില്‍ തന്റെ നിലപാടുകളിലൂടേയും മറ്റും നിമിഷ ശ്രദ്ധ നേടുകയായിരുന്നു. ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരുപാട് ആരാധകരെ നേടാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നു.

    താരം ഇപ്പോള്‍ വിദേശത്താണുളളത്. താരം ഇപ്പോള്‍ ദുബായിലാണുള്ളത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് നിമിഷ ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കും താരം എപ്പോഴും മറുപടി നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഷോയ്ക്ക് ശേഷം നിമിഷ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്.

    English summary
    Bigg Boss Fame Nimisha Opens Up About How Her Teacher Used To Insult Her Infront Of Everyone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X