എനിക്ക് ഉറപ്പുണ്ട്, അമ്മമ്മ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാവും; സന്തോഷം പങ്കുവച്ച് നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ പിഎസ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ നിമിഷയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ നിലപാടുകളിലൂടെയാണ് നിമിഷ താരമായി മാറുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം തിരികെ വന്ന താരം കൂടിയാണ് നിമിഷ.

ബിഗ് ബോസ് വീട്ടിനുള്ളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും മറ്റ് മത്സരാര്‍ത്ഥികളുടെ നിലപാടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുമൊക്കെ നിമിഷ കൈയ്യടി നേടിയിരുന്നു. ബോഡി ഷെയ്മിംഗിനേയും മറ്റും ബിഗ് ബോസ് വീടിനുള്ളില്‍ വച്ച് നിമിഷ നേരിട്ട രീതി താരത്തിന് ഒരുപാട് ആരാധകരെ നേടിക്കെടുക്കുകയും ചെയ്തു. അമ്പതാം ദിവസമാണ് നിമിഷ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുന്നത്.

നിമിഷ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംവദിക്കാറുമുണ്ട് നിമിഷ. സോഷ്യല്‍ മീഡിയയിലും തന്നെ ചൊറിയാന്‍ വരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയും നിമിഷ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ നിമിഷയുടെ ജീവിതത്തിലൊരു സന്തോഷ നിമിഷം എത്തിയിരിക്കുകയാണ്.

വക്കീല്‍ ആയതിന്റെ സന്തോഷം

വക്കീല്‍ ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നിമിഷ. ബിരുദം നേടിയ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അതേസമയം ഈ സന്തോഷത്തിലും നിമിഷ ഒരാളെ മിസ് ചെയ്യുന്നുണ്ട്. തന്റെ അമ്മമ്മയാണ് അതെന്നാണ് നിമിഷ പറയുന്നത്. താരത്തന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുമ്പോഴും നിമിഷ മിസ്സ് ചെയ്യുന്നത് ഒരേ ഒരാളെ മാത്രമാണ്, പ്രിയപ്പെട്ട അമ്മമ്മയെ. ഗ്രാജ്വേഷന്‍ കിട്ടിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടയില്‍ അമ്മമ്മയെ മിസ്സ് ചെയ്യുന്നു എന്നാണ് നിമിഷ തന്റെ സ്റ്റോറിയില്‍ പറയുന്നത്. 'അമ്മമ്മ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. എനിക്ക് ഉറപ്പുണ്ട്, ഇത് അമ്മമ്മ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാവും' എന്നാണ് നിമിഷ കുറിച്ചിരിക്കുന്നത്. ഗ്രാജ്വേഷന്‍ ദിവസത്തിലെ വേഷത്തിലുള്ള ഫോട്ടോയ്ക്കൊപ്പമാണ് നിമിഷ അമ്മയെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

അമ്മമ്മ

നേരത്തേയും പലവട്ടം തന്റെ അമ്മമ്മയെക്കുറിച്ച് നിമിഷ വാചാലയായിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ വച്ചും നിമിഷ അമ്മമ്മയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
തനിയ്ക്ക് ഏറ്റവും അടുപ്പമുള്ളത് അമ്മമ്മയോട് ആണ് എന്ന് നിമിഷ പറഞ്ഞിരുന്നു. ബിഗ്ഗ് ബോസിലുള്ളപ്പോഴുള്ള വിഷുവിന് നിമിഷയ്ക്ക് ആശംസകള്‍ അറിയിച്ചതും വിഷു കോടി അയച്ചതും അമ്മമ്മയും അച്ചാച്ഛനും ആണ്. അപ്പോഴാണ് അമ്മമ്മയോടുള്ള തന്റെ ബന്ധത്തെ കുറിച്ച് നിമിഷ സംസാരിച്ചത്.

ക്യാന്‍സര്‍ രോഗി


അമ്മമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. അമ്മയോടും അച്ഛനോടും ഒന്നും വലിയ ബന്ധമില്ലാത്ത തനിയ്ക്ക് ഏറ്റവും വലിയ അടുപ്പം അമ്മമ്മയോട് ആണ് എന്നാണ് നിമിഷ പറഞ്ഞത്. അച്ഛനും അമ്മയ്ക്കും ആങ്ങളയോട് ആയിരുന്നു സ്നേഹം എന്നെ ഉപദ്രവിയ്ക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ എന്നും ഒരിക്കല്‍ നിമിഷ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം അമ്മ നേരില്‍ വിളിച്ച കാര്യവും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതേസമയം ഗ്രാജ്വേഷന്‍ ഡേയില്‍ നിമിഷ ധരിച്ചത് ജാസ്മിന്റെ ബ്ലേസര്‍ ആയിരുന്നുവെന്നും താരം പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X