For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയ്ക്കും റോബിനും ഇടയില്‍ നടന്നത് നിമിഷയ്ക്കറിയാം! ഫോളോ ചെയ്യാത്തത് ജാസ്മിനെ പേടിച്ച്; മറുപടിയുമായി താരം

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. ചരിത്രത്തിലെ ആദ്യമായൊരു പെണ്‍കുട്ടി ബിഗ് ബോസ് മലയാളത്തിന്റെ വിന്നറായി മാറിയ സീസണായിരുന്നു കഴിഞ്ഞു പോയത്. ഇതുവരെയുള്ള മലയാളം ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും നാടകയീമായതായിരുന്നു സീസണ്‍ 4. പതിവ് അടിയും വഴക്കുമൊക്കെ അതിരുകടന്ന് കയ്യാങ്കളിയിലേക്ക് കടക്കുന്നതും ഷോയില്‍ നിന്നും ഇറങ്ങി പോകുന്നതിനും പുറത്താക്കുന്നതുമൊക്കെ സീസണ്‍ 4 സാക്ഷ്യം വഹിച്ചു.

  Also Read: 'വിവാഹം എനിക്ക് പറ്റിയ പണിയല്ല, ആറര വർഷത്തെ പ്രണയം തകർന്നു'; അനുമോൾ

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ജനപ്രീയരായി മാറാന്‍ സാധിച്ചവരും ഒരുപാടുണ്ട്. ഇതുവരെ അറിയപ്പെടാതിരുന്ന പലരും ഇതോടെ വന്‍ താരങ്ങളായി മാറിയിട്ടുണ്ട്. നിലപാടുകളിലൂടെ കയ്യടി നേടിയവരും ഉണ്ടായിരുന്ന പിന്തുണ നഷ്ടമായവരുമൊക്കെയുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരുകളില്‍ ഒന്നാണ് നിമിഷയുടേത്.

  ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായുള്ള നിമിഷയുടെ സംസാരം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ക്ക് നിമിഷ മറുപടി പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷം; പൃഥ്വിരാജടക്കമുള്ള താരങ്ങള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ഭാവന

  നിങ്ങള്‍ക്ക് റോബിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യണമെന്നുണ്ട്. പക്ഷെ എന്തായിരിക്കും ജാസ്മിനും റിയാസും ചിന്തിക്കുക, അവരുടെ സൗഹൃദം നഷ്ടാമാകുമോ എന്ന ഭയമാണെന്നാണ് ഒരാള്‍ പറഞ്ഞത്. ഇത് സത്യമല്ല. എന്റെ പ്രവര്‍ത്തികളെ ആരു സ്വാധീനിക്കാറില്ല. ഞാന്‍ എന്തെങ്കിലും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തീരുമാനമാണ്. പിന്നെ, ഞങ്ങളുടെ സൗഹൃദം എത്ര ദുര്‍ബലമാണെന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നത്? കാഴ്ചക്കാര്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ സുഹൃത്തുക്കളായത്. ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമെന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി.

  ലക്ഷ്മി പ്രിയയെ പോലൊരു അമ്മായിയമ്മയെ വേണം എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അതിലും ബേധം മരിക്കുന്നതാണെന്നാണ് ഇതിന് നിമഷ നല്‍കിയ മറുപടി. റോബിന്‍ രാധാകൃഷ്ണനെ പോലൊരു കാമുകനെയോ ഭര്‍ത്താവിനെയോ നിങ്ങള്‍ക്ക് വേണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തീര്‍ച്ചയായും അല്ല. എനിക്ക് വേണ്ടത് എത്തരത്തിലുള്ള കാമുകനോ ഭര്‍ത്താവോ ആണെന്ന് ഞാന്‍ പറയാം. ദിസ് ഈസ് അസിലെ ജാക്ക്, സൂപ്പര്‍ നാച്ച്വറലിലെ ഡീന്‍. അവരെ പോലെയല്ല എന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ കല്യാണം കഴിക്കുന്നില്ലെന്ന് ഇതിന് നിമിഷ മറുപടി നല്‍കുന്നുണ്ട്.

  Also Read: സിനിമയിൽ നിന്ന് മാറിനിന്നത് അതുകൊണ്ട്, പക്ഷെ മമ്മൂട്ടി വിളിച്ചപ്പോൾ നിരസിക്കാനായില്ല; മധു പറയുന്നു

  ദില്‍ഷയ്ക്കും റോബിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. അതാണ് നിങ്ങള്‍ റോബിന്റെ കൂടെ നില്‍ക്കാന്‍ കാരണം എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സത്യമല്ല. അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് യാതൊരു ഐഡിയയുമില്ല. അറിയാന്‍ താല്‍പര്യവുമില്ല. എനിക്ക് റോബിനെ ഇഷ്ടമാണ്. അതിന് എനിക്ക് ദില്‍ഷയോട് എന്താണ് തോന്നുന്നത് എന്നതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നിമിഷയുടെ പ്രതികരണം.

  നിങ്ങളുടെ ക്യൂ ആന്റ് എയില്‍ റോബിനേയും ദില്‍ഷയേയും മറ്റും കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നവരെ കൊല്ലാന്‍ തോന്നുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സത്യം എന്നാണ് നിമിഷ മറുപടി നല്‍കിയത്. നിമിഷ എന്താണ് ബ്ലെസ്ലീനെ ഫോളോ ചെയ്യാത്തതെന്ന് ചോദിച്ചപ്പോള്‍ ഒരു മീം പേജല്ല. ഒരു ഡോഗ് പേജല്ല, ആബ്‌സ് കാണിച്ചു നില്‍ക്കുന്ന ഹോട്ട് പയ്യന്റെ പേജല്ല. എനിക്ക് താല്‍പര്യമുള്ളയാളുടെ പേജല്ലെന്നായിരുന്നു നിമിഷ നല്‍കിയ ഉത്തരം.

  റോബിന്‍, ബ്ലെസ്ലി, ദില്‍ഷ എന്നിവരെ ഫോളോ ചെയ്യില്ല, പക്ഷ അവരുടെ ഇന്റര്‍വ്യു കാണുമെന്ന് പറഞ്ഞപ്പോള്‍ നിമിഷ നിഷേധിച്ചു. ഞാന്‍ ആരുടേയും ഇന്റര്‍വ്യു കണ്ടിട്ടില്ല. എന്റേയും കണ്ടിട്ടില്ല. എനിക്ക് സമയമില്ല. താല്‍പര്യമില്ല. അവരെന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നില്ല. അത്രയും ക്ഷമയും എനിക്കില്ലെന്നാണ് നിമിഷ പറഞ്ഞത്.

  Read more about: nimisha നിമിഷ
  English summary
  Bigg Boss Fame Nimisha Responds To Fans Who Said She Is Not Following Robin Because Of Jasmine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X