ജാസ്മിനുമായി അടിച്ചു പിരിഞ്ഞെന്ന് ന്യൂസ് കണ്ടല്ലോ? മറുപടിയുമായി നിമിഷ, ചങ്ക് തകര്‍ന്ന് ആരാധകര്‍

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിച്ചത്. മലയാളത്തിലെ ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും നാടകീയമായ രംഗങ്ങള്‍ നിറഞ്ഞ സീസണായിരുന്നു നാലാം സീസണ്‍. പതിവ് വഴക്കുകളും പ്രശ്‌നങ്ങളുമെല്ലാം അതിരു വിടുന്നതിന് ഇത്തവണ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു.

വഴക്കുകളും പിണക്കങ്ങളും മാത്രമല്ല സഹതാരത്തെ കയ്യേറ്റം ചെയ്തതിന് മത്സരാര്‍ത്ഥി പുറത്താക്കപ്പെടുന്നതിനും ഷോയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി ഇറങ്ങി പോകുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. തുടക്കം മുതല്‍ അവസാനം വരെ അപ്രതീക്ഷിതമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്. ഇത്രത്തോളം സംഭവബഹുലവും പ്രവചനാതീതവുമായൊരു സീസണ്‍ ഇതാദ്യമായാണ്.

നിമിഷയും ജാസ്മിനും

വഴക്കുകള്‍ക്കിടയിലും നല്ല ഒരുപാട് നിമിഷങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 4 സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു സൗഹൃദങ്ങള്‍. താരങ്ങള്‍ക്കിടയിലെ ശക്തമായ സൗഹൃദങ്ങള്‍ക്ക് ഈ സീസണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫൈനലിലെത്താന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരുകളില്‍ രണ്ടെണ്ണമാണ് നിമിഷയും ജാസ്മിനും.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ജാസ്മിനും നിമിഷയും. ശക്തരായ മത്സരാര്‍ത്ഥികളായ ഇരുവരുടേയും സൗഹൃദം ഷോയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്നായിരുന്നു. നിമിഷ ഷോയുടെ പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടപ്പോള്‍ ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ താരമായിരുന്നു. പുറത്ത് വന്ന ശേഷവും ഇരുവരുടേയും സൗഹൃദം അതേപോലെ തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ച് രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നുണ്ടായിരുന്നു.

നിമിഷയും ജാസ്മിനും പിരിഞ്ഞു

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ പറയുന്നത് നിമിഷയും ജാസ്മിനും പിരിഞ്ഞുവെന്നാണ്. നിമിഷയും ജാസ്മിനും ഒരുമിച്ച് ആരംഭിച്ച എന്‍ജെ ട്രാന്‍സ്ഫര്‍മേഷനില്‍ നിന്നും ജാസ്മിന്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്തകളോട് നിമിഷയും ജാസ്മിനും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ നിമിഷ ഒരു കമന്റിന് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം താരങ്ങളെല്ലാം ഒത്തു ചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ നിമിഷ ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുകയാണ്. ഇതിന് ലഭിച്ചൊരു കമന്റും അതിന് നിമിഷ നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

അടിച്ചു പിരിഞ്ഞു

നിങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് ഓണ്‍ ന്യൂസ് കണ്ടിരുന്നുവെന്നായിരുന്നു കമന്റ്. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നും ഇതേ ഓണ്‍ ലൈന്‍ ന്യൂസ് പറഞ്ഞിരുന്നു. പക്ഷെ നിങ്ങള്‍ക്കവരെ അന്ധമായി വിശ്വസിക്കാനാകുമോ? പറ്റുമോ? എന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി. നിങ്ങള്‍ കല്യാണം കഴിച്ചോ കുഴപ്പമില്ല. പക്ഷെ അടിച്ചു പിരിയരുത് ഗായ്‌സ് എന്ന് കമന്റിട്ടയാള്‍ മറുപടി നല്‍കി. കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോ? എന്നായിരുന്നു ഇതിനോടുള്ള നിമിഷയുടെ പ്രതികരണം.

എന്തായാലും നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഉടനെ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് ഇരുവരും പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Recommended Video

Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss
 പിണക്കങ്ങള്‍

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി. ബ്ലെസ്ലി രണ്ടാമതും റിയാസ് മൂന്നാമതുമെത്തി. തീര്‍ത്തും അപ്രതീക്ഷിതമായ യാത്രയായിരുന്നു ഇത്തവണ ബിഗ് ബോസിലുണ്ടായത്. ലക്ഷ്മിപ്രിയയും ധന്യ മേരി വര്‍ഗീസുമായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ ഒരു സ്ത്രീ ബിഗ് ബോസ് വിജയിയാകുന്നത്. ബിഗ് ബോസ് വീടിന് അകത്തുണ്ടായിരുന്ന പല സൗഹൃദങ്ങളും പുറത്ത് വന്ന ശേഷം തകരുന്നതും ചില പിണക്കങ്ങള്‍ അവസാനിക്കുന്നതിനുമൊക്കെ പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X