Don't Miss!
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- News
റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
നിന്റെയൊക്കെ അപ്പന്റെ വീട്ടില്‍ നിന്നും കൊടുത്ത ഐഫോണല്ലല്ലോ! കരയുന്ന വീഡിയോയെക്കുറിച്ച് നിമിഷ
ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ താരമായി മാറിയ ആളാണ് നിമിഷ പിഎസ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിമിഷ തന്റെ നിലപാടുകളിലൂടെയാണ് താരമായി മാറിയത്. ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നിമിഷ. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ് നിമിഷ.
ഇപ്പോഴിതാ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സ് തങ്ങളുടെ കരയുന്ന വീഡിയോകള്‍ പങ്കുവെക്കുന്നതിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് നിമിഷ എത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബോധ പൂര്‍വ്വം തന്നെ ചില യൂട്യൂബ് വീഡിയോകളും മറ്റും അവഗണിക്കുകയായിരുന്നു. ചില സെലിബ്രിറ്റികളും ഇന്‍ഫ്ളുവേഴ്സും കരയുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്. ഒരാള്‍ എന്ത് റെക്കോര്‍ഡ് ചെയ്യണമെന്നതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നതും തീര്‍ത്തും അവരുടെ കാര്യമാണ്. അവര്‍ കഷ്ടപ്പെട്ട് പണിയെടുത്ത് വാങ്ങിയ ഐഫോണില്‍ എന്ത് റെക്കോര്‍ഡ് ചെയ്യണം എന്ത് പോസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവരല്ലേ.
Also Read: ഞാന്‍ അമ്മായാകാന്‍ പോവുകയാണ്! സന്തോഷ വാര്‍ത്തയുമായി ഷംന കാസിം; വീഡിയോ വൈറല്‍

നിങ്ങളുടെ അപ്പന്റെ വീട്ടില്‍ നിന്നും കൊടുത്തയച്ച ഐഫോണ്‍ അല്ലല്ലോ? എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. ഓ ഓവര്‍ ഒരുപാട് മേക്കപ്പ് ഇടുന്നു കരയുമ്പോള്‍ എന്നൊക്കെ പറയുന്നു. നിങ്ങളോട് ആരാണ് കാണാന്‍ പറയുന്നത്. വേണ്ടെങ്കില്‍ കാണണ്ട. അത് കണ്ട് അതേക്കുറിച്ച് വീഡിയോ ചെയ്യുകയാണ്. ഞാനും ഞാന്‍ കരയുന്നത് റെക്കോര്‍ഡ് ചെയ്യാറുണ്ട്. അതിനൊരു കാരണവുമുണ്ട്.
ഞാന്‍ എന്തെങ്കിലും മോശം സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്കറിയാം ഞാനതിനെ മറി കടക്കുമെന്ന്. അതിന് ശേഷം ഞാന്‍ കടന്നു വന്നത് എന്തിലൂടെയൊക്കെയായിരുന്നുവെന്ന് മനസിലാക്കാന്‍ ഞാന്‍ ആ വീഡിയോ കാണും. അതിന് വേണ്ടിയാണ് എന്റെ കരച്ചില് ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത്. സിമ്പതിയ്ക്ക് വേണ്ടിയോ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയോ അല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത്.

ഒരുപാട് പേര്‍ക്ക് റെക്കോര്‍ഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും കാരണങ്ങളുണ്ടാകും. ചിലര്‍ മറ്റുള്ളവര്‍ കരയുന്നതില്‍ സന്തോഷം കണ്ടെത്തുകയാണ്. ഇന്ത്യക്കാര്‍ നല്ല മനുഷ്യരല്ലെന്ന് എനിക്കറിയാം, പക്ഷെ മറ്റൊരാള്‍ കരയുന്നതില്‍ സന്തോഷം കണ്ടെത്തുന്ന നിങ്ങളില്‍ യാതൊരു പ്രതീക്ഷയുമില്ല. നിങ്ങള്‍ നരകത്തിലേക്കാണ് പോവാന്‍ പോകുന്നത്.
യൂട്യൂബ് വീഡിയോകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന നിര്ഗുണന്മാരുണ്ട്. വീഡിയോ ഉണ്ടാക്കിയവര്‍ നിര്ഗുണന്മാരാണ്. കാണുന്നവര്‍ അതിലും നിര്ഗുണര്. അതിന് കമന്റിടാന്‍ വരുന്നവര്‍ തീര്‍ത്തും മാലിന്യങ്ങളാണ്. പക്ഷെ മറ്റുള്ളവര്‍ കരയുന്നത് കാണുന്നതില്‍ ചിലര്‍ സന്തോഷം കണ്ടെത്തുകയാണ്. നിങ്ങള്‍ക്കിതില്‍ നിന്നും എന്ത് സന്തോഷമാണ് കിട്ടുന്നത്. എന്റെ ശത്രു കരയുന്നത് കണ്ടാല്‍ പോലും ഞാനതില്‍ സന്തോഷിക്കില്ല.

സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ മാത്രം കണ്ട് നമ്മള് മറക്കുന്ന ഒരു കാര്യമുണ്ട് ഞങ്ങള്‍ ഇന്‍ഫ്ളുവേഴ്സും സെലിബ്രിറ്റികളും മനുഷ്യരാണ്. ഞങ്ങളും കരയും. നിങ്ങളത് കാണുന്നില്ലെന്ന് മാത്രമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കരയുന്ന വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ കളിയാക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ സത്യസന്ധതയാണ് ചോദ്യം ചെയ്യുന്നത്. നിങ്ങള്‍ക്ക് സത്യസന്ധരായവരെയല്ലേ ഫോളോ ചെയ്യേണ്ടത്. എല്ലാം പെര്‍ഫെക്ടായി മാത്രം പോസ്റ്റ് ചെയ്യുന്നവരെയാണ് ഫോളോ ചെയ്യാന്‍ ആഗ്രഹമെങ്കില്‍ എന്നെ ഫോളോ ചെയ്യണ്ട.
ഞാന്‍ നല്ല കാര്യങ്ങള്‍ മാത്രമല്ല പോസ്റ്റ് ചെയ്യുക. ഞാന്‍ ചിലപ്പോള്‍ കരയുന്ന വീഡിയോ പോസ്റ്റ് ചെയ്യും. അത് നിങ്ങളുടെ സിമ്പതിയ്ക്ക് വേണ്ടിയല്ല. നിങ്ങളുടെ സിമ്പതിയല്ല എന്റെ ബില്ലുകള്‍ അടക്കുന്നത്. ഞാന്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട്. കേരളക്കാരേയും ഉദ്ദേശിച്ചു കൂടിയാണ് പറയുന്നത്.