വായില്‍ ഹാന്‍സ് ആണോ? ചെക്കന് ബംഗാളി ലുക്ക്! കറുത്തവള്‍ മേക്കപ്പിട്ട് വെളുപ്പിക്കുന്നു; നോറയുടെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ താരമായിരുന്നു നോറ മുസ്‌കാന്‍. ഫൈനല്‍ വരെ എത്താന്‍ സാധിച്ചില്ലെങ്കിലും കയ്യടി നേടാന്‍ നോറയ്ക്ക് സാധിച്ചിരുന്നു. തുടക്കം മുതല്‍ അവസാനം വരെ ഒറ്റയ്ക്ക് ഗെയിം കളിച്ചാണ് നോറ കയ്യടി നേടിയത്. ഇപ്പോഴിതാ തന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്ന ചില കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് നോറ. മോശം കമന്റുകള്‍ക്ക് അര്‍ഹിക്കുന്ന മറുപടി തന്നെ നോറ നല്‍കുന്നുണ്ട്.

''എന്റെ കമന്റ് ബോക്‌സ് നിറയെ ടോക്‌സിക് ആളുകള്‍. മുമ്പ് ഇത്രയും ടോക്‌സിക് കമന്റുകള്‍ കണ്ടിട്ടില്ല. ബിഗ് ബോസില്‍ നിന്നും വന്നപാടെ ആയിതിനാല്‍ ആകാം ആദ്യത്തെ വീഡിയോയ്ക്ക് ഒക്കെ നല്ല കമന്റുകളായിരുന്നു. കുറച്ച് കഴിഞ്ഞാണ് മാറുന്നത്. എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു ചില കമന്റുകള്‍. പണ്ട് എനിക്ക് ഇത്ര നിറമില്ലായിരുന്നുവെന്നും ഫില്‍റ്റര്‍ വച്ച് വരുത്തിയതാണെന്നുമായിരുന്നു കമന്റുകള്‍. മക്കളേ, ഞാന്‍ കറുത്തിട്ടായിക്കോട്ടെ, കറുത്തിട്ടാല്ലാതിരിക്കട്ടെ, ഇറ്റ് നണ്‍ ഓഫ് യുവര്‍ ബിസിനസ്'' എന്നാണ് നോറ പറയുന്നത്.

Bigg Boss

എനിക്ക് മേക്കപ്പ് ഇടാന്‍ അറിയില്ല എന്നും പറയുന്നു. അത് ഞാന്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. എനിക്ക് മേക്കപ്പ് ഇടാന്‍ അറിയില്ല. കാരണം ഞാന്‍ അധികം മേക്കപ്പ് ഇട്ട് നടക്കുന്ന ആളല്ല. ബിഗ് ബോസില്‍ പോകുന്നതിന് മുമ്പാണ് അത്രയും പ്രാഡക്ട് വാങ്ങുന്നതൊക്കെ. എല്ലാം പഠിച്ചു വരികയാണ്. അതിനാല്‍ തെറ്റു പറ്റുന്നുണ്ടാകും എന്നും നോറ പറയുന്നു.

വെളുത്തതാണെങ്കിലും കറുത്തതാണെങ്കിലും എന്താണ്? എന്തിനാണ് ഇത്തരം വൃത്തികെട്ട ചിന്താഗതികള്‍ കൊണ്ടുനടക്കുന്നത്. ഈ 2024ലും ഒരു വ്യക്തിയുടെ നിറത്തെക്കുറിച്ച് കമന്റ് ചെയ്യുകയാണ്. അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലാകുന്നില്ല. മേക്കപ്പ് അഴിച്ചാല്‍ ഞാന്‍ കറുത്തിട്ടായിരിക്കും എന്നാണ് പറയുന്നത്. ആയിക്കോട്ടെ അതിലെന്താണ് പ്രശ്‌നം? വെളുക്കാന്‍ വേണ്ടിയല്ല മേക്കപ്പ്. മുഖത്തിന്റെ ഫീച്ചേഴ്‌സിനെ എന്‍ഹാന്‍സ് ചെയ്യാന്‍ ആണ് മേക്കപ്പ് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. എന്റെ അറിവ് തെറ്റാണെങ്കില്‍ പറഞ്ഞോളൂ. തിരുത്താന്‍ തയ്യാറാണെന്നും താരം പറയുന്നു.

Bigg Boss

ഫില്‍റ്റര്‍ ഇട്ടും ഇടാതേയും ഞാന്‍ വീഡിയോ ചെയ്തിട്ടുണ്ട്. യൂസ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനൊരു ഫീച്ചര്‍ ഉണ്ടാക്കിയിരിക്കുന്നത്. അത് എന്റെ മൂഡിനെ അനുസരിച്ചിരിക്കും. അല്ലാതെ കളറുവെക്കാനല്ല. കളറിനെപ്പറ്റി പറയുന്നത് ഭയങ്കര മോശമാണ്. എന്റെ കയ്യിന്റെ നിറമല്ല മുഖത്തിന് എന്നൊക്കെയാണ് പറയുന്നത്. നിറം നോക്കിയുള്ള സംസാരം ഭയങ്കര മോശമാണ്. ഇതൊരു അപേക്ഷയായി കരുതി അവസാനിപ്പിക്കണം. ഇഷ്ടമില്ലെങ്കില്‍ കാണണ്ട. അല്ലെങ്കില്‍ ബ്ലോക്ക് ചെയ്ത് വിടാം. എന്നെ ഇഷ്ടപ്പെടുന്നവര്‍ കണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് മാറിപ്പോകാം എന്നും നോറ പറയുന്നു.

ചെക്കന് ബംഗാളി ലുക്ക്. രണ്ടും ബംഗാളി ലുക്കെന്നു പറയുന്നുണ്ട്. നിങ്ങള്‍ക്ക് ബംഗാളികളെ അറിയില്ല. ഫില്‍റ്റര്‍ സോഷ്യല്‍ മീഡിയ കൊണ്ടു വന്നത് ഉപയോഗിക്കാനാണ്. അല്ലാതെ പുഴുങ്ങി തിന്നാനല്ല. ഇവളുടെ വായ എന്താണ് ഹാന്‍സ് വെച്ചത് പോലെ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. പല്ലിലെ ഗ്യാപ്പ് കണ്ട് ചില ടോക്‌സിക് ആളുകളാണ് ഇങ്ങനെ കമന്റ് ചെയ്യുന്നത്. കമന്റിലുള്ളവര്‍ ശരിക്കും ബംഗാളികളേയും നേപ്പാളികളേയും കണ്ടിട്ടില്ല. അതിനാലാണ് ഞങ്ങളെക്കുറിച്ച് അങ്ങനെ കമന്റിടുന്നതെന്നും നോറ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X