'ഹണി റോസിനേക്കാള്‍ ഉദ്ഘാടകന്‍ ചെയ്തിട്ടുണ്ട്; എന്നെ ചൊറിഞ്ഞാന്‍ ഞാന്‍ കേറി മാന്തും'; തുറന്നടിച്ച് രമ്യ
മലയാള സിനിമയില്‍ സജീവമായ നടിയാണ് രമ്യ പണിക്കര്‍. ബിഗ് ബോസിലൂടെയാണ് രമ്യയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത്. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു രമ്യ പണിക്കര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് രമ്യ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും രമ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഈയ്യടുത്ത് ഉപ്പും മുളകും പരമ്പരയുമായി ബന്ധപ്പെട്ട വാര്‍ത്തയിലും രമ്യയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. ഉപ്പും മുളകും താരങ്ങളായ എസ്പി ശ്രീകുമാറിനും ബിജു സോപാനത്തിനും എതിരെ ഉയര്‍ന്നു വന്ന പീഡന പരാതിയിലെ നടി രമ്യ ആണെന്നായിരുന്നു പ്രചരണം. എന്നാല്‍ താന്‍ അല്ല ആ നടി എന്ന് വ്യക്തമാക്കി രമ്യ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് രമ്യ.

'ഞാന്‍ എപ്പോഴും സോഷ്യല്‍ മീഡിയയെ ബഹുമാനിക്കുന്ന ആളാണ്. എന്നാല്‍ ഈ ഒരു കാര്യത്തില്‍ എനിക്ക് വല്ലാതെ വിഷമം ഉണ്ടായി. ഒരു നടി പരാതി കൊടുത്തു. അതിനെ ചിലര്‍ വളച്ചൊടിച്ചു. ആ നടി ആരെന്നറിയാതെ അതില്‍ അഭിനയിച്ച നടിമാരെ എല്ലാവരെയും ചേര്‍ത്ത് കഥയുണ്ടാക്കി. എന്റെ മാത്രമല്ല വേറെയും ഒന്ന് രണ്ട് നടിമാരുടെ പേരും ഉയര്‍ന്നുവന്നു. ഞാന്‍ വീഡിയോ എടുത്തിട്ട് ശരിയാവാത്തത് കൊണ്ടാണ് പോസ്റ്റ് ഇട്ടത്. അത് കണ്ടപ്പോള്‍ പലര്‍ക്കും സത്യം മനസിലായി. കാരണം ഞാന്‍ അവിടെ ഒരു ദിവസമേ വര്‍ക്ക് ചെയ്തിട്ടുള്ളൂ. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല എന്റെ സഹതാരങ്ങളും അത്രയും നല്ല പെരുമാറ്റമായിരുന്നു' എന്നാണ് രമ്യ പറയുന്നത്.
വാര്‍ത്ത കണ്ടപ്പോള്‍ അത് വല്ലാതെ വേദനിപ്പിച്ചുവെന്നാണ് താരം പറയുന്നത്. അതേസമയം, എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. ബിഗ് ബോസില്‍ പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ. എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറി മാന്തും എന്നും രമ്യ പണിക്കര്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, എല്ലാം വിശദീകരിച്ചു കൊണ്ട് താനൊരു പോസ്റ്റ് ഇട്ടപ്പോള്‍ അതിനെ എടുത്ത് വേറെയൊരു രീതിയിലേക്ക് മാറ്റി ചില യൂട്യൂബുകാര്‍ വാര്‍ത്ത കൊടുത്തു എന്നും രമ്യ പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒടുവില്‍ താന്‍ കമന്റിട്ടതോടെയാണ് അവര്‍ വീഡിയോ പിന്‍വലിച്ചതെന്നാണ് രമ്യ പറയുന്നത്. അതേസമയം നടി ഹണി റോസുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും രമ്യ പണിക്കര്‍ പ്രതികരിക്കുന്നുണ്ട്.
ഒരു കാലത്ത് ഹണി റോസിനേക്കാള്‍ ഉദ്ഘാടനങ്ങളില്‍ താന്‍ പോയിട്ടുണ്ട്. അന്ന് പക്ഷേ ഓണ്‍ലൈന്‍ മീഡിയ ഇത്രയധികം ഹൈപ്പ് കൊടുക്കാത്തത് കൊണ്ട് മാത്രമാണ് അധികമാരും അറിയാതെ പോയത്. അന്ന് ട്രോളുകള്‍ ഒക്കെ ധാരാളം ഇറങ്ങിയിരുന്നു. ഇന്നത്തെ പോലെ ഓണ്‍ലൈന്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എയറിലായേനെ എന്നാണ് രമ്യ പണിക്കര്‍ പറയുന്നത്. അതേസമയം ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂറിനെ അറസ്റ്റ് ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications