ഈ താരത്തെ പുറത്താക്കിയത് അനീതി, പകരക്കാരില്ല! തിരികെ കൊണ്ടു വരാമായിരുന്നു: റിയാസ് സലീം

ബിഗ് ബോസ് മലയാളം സീസണ്‍ 5 പകുതിയിലധികം ദൂരം പിന്നിട്ട് മുന്നേറുകയാണ്. ഇതിനോടകം തന്നെ പലരും ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടു. ചിലര്‍ അപ്രതീക്ഷിതമായി കടന്നു വന്നു. ചില പുറത്താക്കലുകള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നതായിരുന്നു. ചിലതൊക്കെ തീര്‍ത്തും അപ്രതീക്ഷിതവും. അത്തരത്തിലുള്ളൊരു പുറത്താകലിനെക്കുറിച്ച് മനസ് തുറക്കുകയാണ് റിയാസ് സലീം.

നാലാം സീസണിലെ താരമായ റിയാസ് അഞ്ചാം സീസണില്‍ ചലഞ്ചറായി എത്തിയിരുന്നു. ഷോയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്തായ ലച്ചുവിനെക്കുറിച്ചാണ് റിയാസ് സംസാരിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം. ലച്ചുവിന്റെ പുറത്താകല്‍ ശരിയാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

Riyas Salim

ഒരിക്കലുമല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ എന്നാണ് പറഞ്ഞത്. അപ്പോഴും എനിക്ക് ചോദിക്കാനുള്ളത്, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പോയവരെ മുമ്പും തിരിച്ച് കൊണ്ടു വന്നിട്ടുണ്ടല്ലോ എന്നാണ്. മണിക്കുട്ടന്‍ ഇറങ്ങിപ്പോയി, രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു കൊണ്ടു വന്നു. ഇപ്പോള്‍ അഖില്‍ മാരാരെ കൊണ്ടു പോയി രണ്ട് മൂന്ന് ദിവസം ചികിത്സ കൊടുത്ത് തിരികെ കൊണ്ടു വന്നു. എന്തുകൊണ്ട് അതുപോലെ ലച്ചുവിന് ചികിത്സ കൊടുത്ത് തിരിച്ചു കൊണ്ടു വന്നു കൂടാ? എന്നാണ് റിയാസ് ചോദിക്കുന്നത്.

അവിടെ അനീതിയുണ്ടെന്ന് എനിക്ക് തോന്നി. ലച്ചു ബിഗ് ബോസിന് പറ്റിയ ഒരാളാണ്. ബിഗ് ബോസ് എന്നാല്‍ വ്യത്യസ്തരായ മനുഷ്യരുടെ ഇടമാണ്. എല്ലാവരും ഒരേപോലെയാണെങ്കില്‍ ഒരു കാര്യവുമില്ല. എല്ലാവരും വ്യത്യസ്തരായിരിക്കണം. അവിടെയാണ് ബിഗ് ബോസിന്റെ വിജയം. ലച്ചുവിനെ പോലെ വേറൊരാളില്ല. പക്ഷെ റെനീഷയെ പോലെ വേറൊരാളുണ്ട്. ജുനൈസും നാദിറയും ഏതാണ്ട് ഒരേപോലെയുള്ള രണ്ടു പേരാണ്. പക്ഷെ ലച്ചുവിനെ പോലെ ലച്ചു മാത്രമായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളായിരുന്നുവെങ്കില്‍ ചികിത്സ കൊടുത്ത് രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു കൊണ്ടു വരാമായിരുന്നു. പക്ഷെ ഒരു തലത്തില്‍ അതും അനീതിയാണ്. പുറത്തു പോയി എല്ലാം അറിഞ്ഞു വരുന്നു എന്നത്. എന്നാല്‍ അതും ബിഗ് ബോസിലെ ഒരു ഫോര്‍മാറ്റാണ്. പുറത്താക്കപ്പെട്ടവരെ പോലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ കൊണ്ടു വരും. പുറത്ത് പോയി എല്ലാം കണ്ട ശേഷം തിരികെ കൊണ്ടു വരും. ഹിന്ദിയില്‍ സ്ഥിരം നടക്കുന്നതാണ്. ആ പരിഗണനയെങ്കിലും നല്‍കാമായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷകരുടെ പ്രതിനിധിയായി വന്ന താരമാണ് ഗോപിക. പക്ഷെ ഗോപികയ്ക്ക് അധികനാള്‍ ഷോയില്‍ തുടരാന്‍ സാധിച്ചില്ല. സ്ഥിരമായി കണ്ടന്റുണ്ടാക്കിയിരുന്ന ഗോപിക പുറത്തായത് പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയാത്. ഗോപികയെക്കുറിച്ചും അഭിമുഖത്തില്‍ റിയാസ് സംസാരിക്കുന്നുണ്ട്.

Riyas Salim

ഗോപികയെ ആദ്യം കണ്ടപ്പോള്‍ പെര്‍ഫെക്ട് ഫിറ്റ് ആണെന്ന് തോന്നിയില്ല. സൂപ്പര്‍ അനോയിംഗ് ആണെന്നാണ് തോന്നിയത്. ഗോപികയോട് ആരെങ്കിലും പറഞ്ഞു കൊടുത്തതാണോ എന്നറിയില്ല. ഗോപിക ഇല്ലാത്ത കാര്യങ്ങള്‍ വച്ച് കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിച്ചു. ഒരാഴ്ച കൊണ്ട് തന്നെ എനിക്കൊരു ഇംപാക്ട് ഉണ്ടാക്കണം എന്നായിരുന്നു ഗോപികയുടെ ചിന്ത. അതിനായി ഫേക്ക് കണ്ടന്റുകള്‍ സൃഷ്ടിച്ചു. ഇല്ലാത്ത കാര്യങ്ങളില്‍ കയറിപ്പിടിച്ചു എന്നാണ് റിയാസ് പറയുന്നത്.

പക്ഷെ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഗോപിക ഉണ്ടായിരുന്നുവെങ്കില്‍ അവിടുത്തെ ഡയനാമിക്‌സ് മൊത്തം വേറെ ആയിരുന്നേനെ. അവിടെ ഉണ്ടായിരുന്ന കുറച്ച് സമയത്തിനുള്ളില്‍ തന്നെ അവളൊരു ഇംപാക്ട് ഉണ്ടാക്കി. പലരേയും ഇളക്കാന്‍ പറ്റി. എവിടെ നിന്നുമാണ് അവള്‍ വരുന്നത് എന്നു കൂടി നമ്മള്‍ നോക്കണം. ഇന്‍ഡസ്ട്രിയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തി അവിടെ വരെ എത്തി ഇംപാക്ട് ഉണ്ടാക്കി ഇറങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ കഷ്ടപ്പാടിനെ ഞാന്‍ മൂല്യം നല്‍കുന്നുണ്ട് എന്നും റിയാസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X