എന്താണ് ട്രാന്‍സ്‌ജെന്റേഴ്‌സിനും സ്വവര്‍ഗാനുരാകികള്‍ക്കും എപ്പോഴും മുസ്ലീം പേര്? ചുട്ട മറുപടി നല്‍കി റിയാസ്

റിയാസ് സലീമിന്റെ പുതിയ വീഡിയോയ്ക്കെതിരെ അധിക്ഷേപവുമായി സോഷ്യല്‍ മീഡിയ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളം പിന്നിട്ടത്. ഇപ്പോഴിതാ അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ മാസം അവസാനത്തോടെ തന്നെ അഞ്ചാം സീസണ്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയിയലെങ്ങും ബിഗ് ബോസ് ആണ് ചര്‍ച്ചാ വിഷയം.

കഴിഞ്ഞ സീസണിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇതുവരെ വരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയമായ സീസണായിരുന്നു സീസണ്‍ 4. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ സകല പരിധിയും ലംഘിക്കുന്നതിന് പോയ സീസണ്‍ സാക്ഷ്യം വഹിച്ചു. അതേസമയം തന്നെ ധാരാളം പുതിയ താരങ്ങളേയും നാലാം സീസണ്‍ സൃഷ്ടിച്ചിട്ടുണ്ട്.

 Riyas Salim

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സും ടെലിവിഷന്‍ താരങ്ങളുമായിരുന്നു പോയ സീസണില്‍ മത്സരിച്ചതില്‍ കൂടുതലും. മിക്ക സോഷ്യല്‍ മീഡിയ താരങ്ങളും ബിഗ് ബോസോടെ വലിയ താരങ്ങളായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ അത്ര ജനപ്രീയരല്ലാതിരുന്ന പലരും ഷോ കഴിയുമ്പോഴേക്കും വലിയ ആരാധകപിന്തുണ നേടിയെടുക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് റിയാസ് സലീം.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സീലം ബിഗ് ബോസിലെത്തുന്നത്. എന്നാല്‍ ടോപ് ത്രീയിലെത്താന്‍ റിയാസിന് സാധിച്ചു. തന്റെ നിലപാടുകളും ആറ്റിറ്റിയൂഡുമൊക്കെയാണ് റിയാസിനെ താരമാക്കുന്നത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിയാസ്. വിവാദങ്ങളും റിയാസിനെ ചുറ്റിപ്പറ്റിയുണ്ട്. ഇപ്പോഴിതാ റിയാസ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധ നേടുകയാണ്.

റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം പറയുന്നു.

നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. ഇതിലെരാള്‍ക്ക് റിയാസ് നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. എന്തുകൊണ്ടാണ് മിക്കപ്പോഴും ഗേ ആയവര്‍ക്കും ട്രാന്‍സ്‌ജെന്റര്‍മാര്‍ക്കും മുസ്ലീം പേര് വരുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് റിയാല് നല്‍കിയ മറുപടി നിന്റെ അച്ഛന്റെ പേരെന്താണ് എന്നായിരുന്നു. പിന്നാലെ നിരവധി പേരാണ് റിയാസിന് പിന്തുണയുമായി എത്തിയത്. റിയാസിനെ അപമാനിക്കുന്നവരും ഒരുപാടുണ്ട്.

 Riyas Salim

എല്ലാ തട്ടം ഇട്ടു മുസ്ലിം ആണെന്ന് സ്വയം കരുതുന്ന ഇവനെ സപ്പോര്‍ട്ട് ചെയ്യുന്ന പെണ്‍പിള്ളേരോടും..നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ കല്പിച്ച പോലെ ജീവിക്കാന്‍ ശ്രമിക്കുക ....ഇതേപോലെയുള്ള ആളുകളെ support ചെയ്യാതിരിക്കുക . ഇവരെ പോലെയുള്ളവരെ പടച്ചവന്‍ ശപിച്ചതാണ് എന്ന് മനസ്സിലാക്കുക, ആണുങ്ങളുടെ മാനം കളയാന്‍ ആയി ഇങ്ങനെ ഓരോനിന പടച്ചു ഇറക്കും ഭൂമിയില്‍, റിയാസ് സലിം ആദ്യം ടോക്‌സിക് മെന്റാലിറ്റി ഒഴിവാക്കൂ എന്നിട്ട് ഇമ്മാതിരി പണിക്ക് നിക്കൂ എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍.

ഇവിടെ അടിപൊളി എന്നും പറഞ്ഞ് കമന്റ് ചെയ്യുന്ന സ്ത്രീകള്‍, നിന്നില്‍ പ്രകടമാകുന്ന സ്ത്രീത്വത്തെ തന്നെയാണ് മികച്ചതെന്ന് അഭിസംബോധന ചെയ്യുന്നത്.. ബേസിക് ഫീമെയില്‍ ഇന്‍സ്റ്റിക്റ്റ്. പക്ഷേ അവരാരും നിന്നെ പോലൊരു പുരുഷനെ പാര്‍ട്ണറായി ആഗ്രഹിക്കില്ല.. ഈ ചിന്തയില്‍ തുടങ്ങട്ടെ നിന്റെ തിരിച്ചറിവ് എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം റിയാസിന് പിന്തുണയുമായി ധാരാളം പേരെത്തിയിട്ടുണ്ട്.

വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. റിയാസിന്റെ വീഡിയോയ്ക്ക് കയ്യടിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X