ഈ നാടകം നിന്റെ സീസണിലെ ഫോമോഫോബിക് മാലിന്യങ്ങളോട് മതി; സിബിന് റിയാസിന്റെ മറുപടി
ബിഗ് ബോസ് താരങ്ങളെ അടുത്തറിയാനും മനസിലാക്കാനുമുളള അവസരം മാത്രമല്ല. പുതിയ താരങ്ങളെ സൃഷ്ടിക്കാനും ബിഗ് ബോസിന് സാധിക്കും. മലയാളം ബിഗ് ബോസ് ആറ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പുതിയ താരങ്ങളെ സൃഷ്ടിക്കാന്‍ മലയാളം ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ചിലരൊക്കെ ഇപ്പോള്‍ ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ മറ്റ് ചിലര്‍ ഇപ്പോഴും സജീവമായി തന്നെ രംഗത്തുണ്ട്.
ബിഗ് ബോസ് മലയാളം സൃഷ്ടിച്ച താരങ്ങളില്‍ ഒരാളാണ് റിയാസ് സലീം. സീസണ്‍ 4 ലായിരുന്നു റിയാസ് മത്സരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് ടോപ് ഫൈവ് വരെ എത്തി. ഇതുവരെ ബിഗ് ബോസ് കണ്ട ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് റിയാസിനെ കണക്കാക്കുന്നത് തന്നെ. ബിഗ് ബോസിന് അകത്തും പുറത്തും തന്റെ നിലാപടുകള്‍ തുറന്ന് പറയുന്ന താരമാണ് റിയാസ്.

പലപ്പോഴും വിമര്‍ശനങ്ങളും വിവാദങ്ങളും റിയാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ശരീരഭാഷുടേയും സംസാര രീതിയുടേയും പേരില്‍ റിയാസ് പരിഹസിക്കപ്പെട്ടിട്ടുണ്ട്. നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനൊന്നും റിയാസിനെ തളര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ബിഗ് ബോസ് താരം സിബിന് റിയാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം.
കഴിഞ്ഞ ദിവസം റിയാസ് പങ്കുവച്ച മേക്കപ്പ് പ്രൊഡക്ട് പ്രൊമോഷന്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി സിബിന്‍ എത്തിയിരുന്നു. അപ്പി രാജേന്ദ്രന്‍ എന്നായിരുന്നു സിബിന്‍ റിയാസിനെ വിളിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് റിയാസ് മറുപടി നല്‍കുകയായിരുന്നു. പക്ഷെ ഇതിനോടകം തന്നെ സിബിന്‍ കമന്റ് ഡിലീറ്റാക്കിയിട്ടുണ്ട്. റിയാസിന്റെ മറുപടി വായിക്കാം.
''ചിലര്‍ സ്‌പോട്ട്‌ലൈറ്റ് കിട്ടാന്‍ വേണ്ടി മറ്റുള്ളവരുടെ പോസ്റ്റില്‍ വരെ വലിഞ്ഞു കേറുമെന്നാണ് തോന്നുന്നത്. റിയാലിറ്റി ഷോയില്‍ നിന്നും 'തെറ്റിദ്ധരിക്കപ്പെട്ടതിനാലും' 'മാനസികമായി തളര്‍ന്നതിനാലും' സ്ത്രീകളോട് അനാദരവ്' എന്നും പറഞ്ഞ് ചവട്ടിപ്പുറത്താക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് തോന്നുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. അനുകമ്പ ആവശ്യപ്പെടുന്നതുമാണ്. പക്ഷെ ശ്രദ്ധ നേടാന്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ നേരെ തീര്‍ക്കുന്നതോ? അത് സഹായത്തിനായുള്ള വിളിയല്ല. അത് ദുരന്തമാണ്. നിങ്ങളുടെ ദുരിതം പ്രചരിപ്പിക്കും മുമ്പ് അവനവനില്‍ വര്‍ക്ക് ചെയ്യുക. എല്ലാവരും നോക്കുന്നൊരു വൈബ് അല്ലിത്.'' എന്നാണ് റിയാസ് പറയുന്നത്.

ഈ നാടകം നിങ്ങളുടെ സീസണിലെ ഹോമോഫോബിക് മാലിന്യങ്ങളോട് കാണിച്ചാല്‍ മതി. എനിക്ക് ഇതിനുള്ള ഊര്‍ജ്ജമില്ല. നിങ്ങള്‍ക്ക് ഇതുപോലെയുള്ള അപ്പി കേസുകളിലൂടെ കടന്നു പോകേണ്ടി വന്നതില്‍ എന്റെ ഫോളോവേഴ്‌സിനോട് മാപ്പ് ചോദിക്കുന്നുവെന്നും റിയാസ് പറയുന്നു. പിന്നാലെ റിയാസിന് പിന്തുണയുമായി ആരാധകരെത്തുന്നുണ്ട്.
സിബിന്‍ പേടിച്ചിട്ടാണോ ഡിലീറ്റ് ചെയ്തത്. ഇടുമ്പോള്‍ ഉള്ള ആവേശം പിന്നെ കണ്ടില്ലലോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ. വലിയ മാസ് ആണെന്ന് വിചാരിച്ചു ഇതുപോലെ പ്രാന്ത് കാണിക്കാന്‍ വന്നാല്‍, ഇവിടെ ഉത്തരം മുട്ടുമ്പോള്‍ തെറി വിളിച്ചു കമന്റ് ഡിലീറ്റ് ചെയ്തു ഒള്ളിക്കുന്ന കണ്ണാപ്പി ടോക്‌സിക് പിള്ളേര്‍ മാത്രം അല്ല ഉള്ളത്. നേരെ നിന്ന് വാദിക്കാന്‍ അറിയുന്ന ആളുകളും ഉണ്ട്. ഒന്നു പേടിപ്പിച്ചപ്പോഴേക്കും ഓടി പോയ നീ ഒക്കെ ട4 ല്‍ റിയാസിന്റെ കയ്യില്‍ കിട്ടിരുന്നെങ്കില്‍ ഹൗസിന്റെ ഉള്ളില്‍ തൂങ്ങി ചത്തേനെ എന്നായിരുന്നു ഒരു റിയാസ് ആരാധകന്റെ കമന്റ്.


Click it and Unblock the Notifications