ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാന്‍ താല്‍പര്യമില്ല! പൊതുവേദിയില്‍ റോബിനെ കളിയാക്കി റിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇനി വെറും രണ്ട് ദിവസം മാത്രമാണ് അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ബാക്കിയുള്ളത്.
അതേസമയം നാലാം സീസണ്‍ മലയാളികള്‍ ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. മലയാളത്തില്‍ ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും സംഭവബഹുലവും നാടകീയവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്.
ഒരുപാട് പുതിയ താരങ്ങള്‍ക്ക് ബിഗ് ബോസ് വീട് പോയ സീസണില്‍ ജന്മം നല്‍കിയിരുന്നു. അതിലൊരാളായിരുന്നു റിയാസ് സലീം.
തന്റെ നിലപാടുകളിലൂടെയാണ് റിയാസ് സലീം താരമാകുന്നത്. ഷോയുടെ പകുതിയ്ക്ക് വച്ചാണ് റിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തുന്നത്.
എന്നാല്‍ ഫൈനല്‍ വരെ എത്താനും റിയാസിന് സാധിച്ചിരുന്നു. ഷോയ്ക്ക് അകത്തും പുറത്തും അധിക്ഷേപങ്ങളും കളിയാക്കലുകളുമെല്ലാം നേരിടേണ്ടി വന്ന റിയാസ് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് താരമായി മാറുന്നത്.

ഇപ്പോഴിതാ ഒരു കോളേജ് പരിപാടിയില്‍ നിന്നുമുള്ള റിയാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് റിയാസ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
പല തരത്തിലുള്ള മത്സരാര്‍ത്ഥികള്‍ വരുമെന്നും എല്ലാവരേയും സ്വീകരിക്കണമെന്നും റിയാസ് പ്രേക്ഷകരോടായി പറയുന്നു. പോസിറ്റീവായി ജഡ്ജ് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും റിയാസ് പറയുന്നു.
പ്രേക്ഷകരോട് പ്രധാനമായും പറയാനുള്ളത്, ടോക്‌സിസിറ്റിയെ ഇത്തവണയെങ്കിലും ആഘോഷിക്കരുത് എന്നാണെന്നാണ് റിയാസ് പറയുന്നത്. എല്ലായിപ്പോഴും ആഘോഷിക്കുക ടോക്‌സിസിറ്റിയെയായിരിക്കും പക്ഷെ ഒടുവില്‍ അന്ന് റിയാസ് പറഞ്ഞത് ശരിയായിരുന്നുവെന്ന് പറയുമെന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്.
കുറഞ്ഞപക്ഷം ഈ സീസണിലെങ്കിലും ടോക്‌സിസിറ്റിയെ ആഘോഷിക്കാതെ പോസിറ്റീവാക്കി മാറ്റണമെന്ന് പറഞ്ഞ റിയാസ് എന്റര്‍ടെയ്‌നിംഗ് ആയിരിക്കട്ടെ ഈ സീസണെന്നും പറയുന്നു. പിആര്‍ കാശ് കൊടുക്കുന്ന യുട്യൂബ് ചാനലുകള്‍ കേള്‍ക്കരുതെന്നും റിയാസ് പ്രേക്ഷകരോടായി പറയുന്നുണ്ട്.
അര്‍ഹരായവര്‍ക്ക് വോട്ട് ചെയ്യുക. ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ ഇഷ്ടമില്ലാത്തവരെ വോട്ട് ഔട്ട് ചെയ്യുകയല്ല വേണ്ടതെന്നും റിയാസ് പറയുന്നു.
ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം ബിഗ് ബോസ് മൂലമാണെന്നും റിയാസ് പറഞ്ഞു. ഭാവിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഫ്യൂച്ചര്‍ പ്ലാനുകളുണ്ടെന്നും എന്നാല്‍ തീരുമാനമാകാത്ത കാര്യങ്ങള്‍ വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി.
റിയാസിന്റെ വാക്കുകള്‍ റോബിനുള്ള കൊട്ടാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇല്ലാത്ത സിനിമയുടെ പോസ്റ്റര്‍ ഇറക്കുകയായിരുന്നു റോബിന്‍ ചെയ്തതെന്ന് ഈയ്യടുത്ത് വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു.
ബിഗ് ബോസിന് അകത്തും പുറത്തും ഭിന്നത കാത്തുസൂക്ഷിക്കുന്നവരാണ് റിയാസും റോബിനും. റിയാസിനെ കയ്യേറ്റം ചെയ്തതിനാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 മലയാളികളുടെ പടിവാതിക്കലെത്തിയിരിക്കുകയാണ്. ഇനി മണിക്കൂറുകള്‍ മാത്രമാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ തുടങ്ങാന്‍ ബാക്കിയുള്ളത്.

ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. താരങ്ങളുടെ പ്രെഡിക്ഷന്‍ പട്ടികകളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചാ വിഷയം.
പോയ സീസണിന്റെ തീം സീസണ്‍ ഓഫ് കളേഴ്‌സ് ആയിരുന്നു. ഇത്തവണത്തെ തീം ഒറിജിനല്‍ ആണെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഒറിജിനല്‍ ആയ മത്സരാര്‍ത്ഥികളായിരിക്കും ഷോയിലെത്തുക എന്നാണ് കരുതപ്പെടുന്നത്. ആകാംഷ ഉയര്‍ത്തിക്കൊണ്ട് മത്സരാര്‍ത്ഥികളില്‍ പലരുടേയും പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയ താരം അമല ഷാജി, നടന്‍ നെല്‍സണ്‍, ഹനാന്‍, ശോഭ വിശ്വനാഥ്, അനിയന്‍ മിഥുന്‍, അഞ്ജന മോഹന്‍ തുടങ്ങിയവരുടെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത്. ആരൊക്കെ ഷോയിലുണ്ടാകുമെന്ന് ഉറപ്പിക്കണമെങ്കില്‍ രണ്ട് ദിവസം കൂടെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications











