For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയെ അര്‍ഹിക്കുന്നയാള്‍ ഭാവിയില്‍ വരട്ടെ, സ്വപ്‌നങ്ങള്‍ നേടാനാകാട്ടെ; വീണ്ടും റോബിന്‍

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസിന്റെ നാലാം സീസണ്‍ ഈയ്യടുത്തായിരുന്നു അവസാനിച്ചത്. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു വിന്നര്‍. ബി്ഗ ബോസ് അവസാനിച്ചുവെങ്കിലും ബിഗ് ബോസിന്റെ നാടകീയത അവസാനിച്ചിട്ടില്ല. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമായിരുന്നു ഷോയിലെ പ്രധാന ചര്‍ച്ചാ വിഷയമെങ്കില്‍ ഷോയ്ക്ക് ശേഷവും താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല.

  Also Read: ദിൽഷക്ക് ബ്ലെസ്ലിലുടെ മറുപടി, എനിക്ക് വേണ്ടി തല കുനിക്കേണ്ടി വന്നവരുടെ തല ഞാൻ ഉയർത്തിവെക്കുമെന്ന് ബ്ലെസ്ലി

  കഴിഞ്ഞ ദിവസമായിരുന്നു ദില്‍ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബിഗ് ബോസ് വീട്ടില്‍ തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്നാണ് ദില്‍ഷ പറഞ്ഞത്. സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദില്‍ഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് റോബിന്‍

  ദില്‍ഷ ഒരുപാട് നല്ല വ്യക്തിയാണ്. ഒരുപാട് സമയത്ത് എന്റെ കൂടെ നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത കുട്ടിയാണ്. പുള്ളിക്കാരി പറയാനുള്ളതെല്ലാം വീഡിയോയില്‍ പറഞ്ഞു കഴിഞ്ഞു. പുള്ളിക്കാരിയ്ക്ക് നല്ലൊരു ജീവിതം ഞാന്‍ ആശംസിക്കുന്നു. സ്വപ്‌നങ്ങളൊക്കെ നേടാന്‍ സാധിക്കട്ടെ. നല്ല അടിപൊളി ജീവിതം ആശംസിക്കുന്നു. അര്‍ഹനായൊരു വ്യക്തി ഭാവിയില്‍ വരട്ടെ എന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് മൂപ്പന്‍സ് വ്‌ളോഗ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ പറഞ്ഞത്.

  Also Read: ഞാൻ കാരണമല്ല, റോബിൻ്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ബിഗ് ബോസിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് റിയാസ് സലീം

  ജീവിതത്തില്‍ ഡൗണ്‍ ആയിട്ടിരിക്കുന്നവര്‍ ഉണ്ടാകാം. ആദ്യം നിങ്ങള്‍ ഡൗണ്‍ ആണെന്ന് സ്വയം അംഗീകരിക്കുക. വിശ്രമിക്കുക. എനര്‍ജി സേവ് ചെയ്യുക. തിരിച്ച് വരുമ്പോള്‍ കരുത്തരായി, നിങ്ങളുടെ ലക്ഷം എന്ത് തന്നെയായാലും അത് നേടാനായി കഠിനാധ്വാനം ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ഞാന്‍. ജീവിതത്തില്‍ ഞാന്‍ ഓരോ തവണ വീഴുമ്പോഴും അടുത്ത തവണ എഴുന്നേല്‍ക്കും എന്ന ആത്മവിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും റോബിന്‍ പറഞ്ഞു.

  കഴിഞ്ഞ ദിവസം ദില്‍ഷയുടെ വീഡിയോ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍ മറുപടിയുമായി എത്തിയിരുന്നു. ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ നല്ലത് വരട്ടെയെന്നും ദില്‍ഷയുടെ മറുപടിയെ ബഹുമാനിക്കുന്നു, ഇത്രയും നാള്‍ നല്ല ഓര്‍മ്മകള്‍ തന്നതിനും നന്ദി എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ നല്‍കിയ മറുപടി. ഈ മറുപടി ദില്‍ഷ പങ്കുവെക്കുകയും ചെയ്തിരുന്നു.

  Also Read: 'അവൾ നാൽപതുകളിലെത്തി'; കത്രീന കൈഫ് ​ഗർഭിണിയാണോയെന്നതിൽ ജോത്സ്യന്റെ പ്രവചനം

  എന്നാല്‍ ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഡിഗ്രേഡിംഗുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഒരു വേദിയില്‍ വച്ച് റോബിന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. പോപ്പീസിന്റെ പെരിന്തല്‍മണ്ണ ഷോറൂമിന്റെ ഉദിഘാടനത്തിയ ഡോക്ടറെ ഒരു നോക്ക് കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഷോപ്പിന്റെ മുന്നില്‍ തടിച്ച് കൂടിയത്. ആരാധകരടുത്ത് സംസാരിക്കുന്ന വേളയില്‍ അവരോടായ് ഡോക്ടര്‍ പറഞ്ഞു തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്‌നേഹമില്ലെ അതുമതിയെന്നുമായിരുന്നു റോബിന്‍ പറഞ്ഞത്.

  ദില്‍ഷ പോയതിന്റെ പേരില്‍ മാനസ മൈന ഒന്നും പാടി നടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാന്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പല പ്രായത്തിലുളള ആരാധകരാണഅ ഡോക്ടറെ ഒരു നോക്കാന്‍ തിക്കി നിറഞ്ഞ് നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. പോയത് പോട്ടെ സാരമില്ലെന്നും ആരാധകരോട് പറഞ്ഞു. തോല്‍ക്കാന്‍ തനിക്ക് മനസില്ലെന്നും ഒരുത്തിയ്ക്ക് വേണ്ടിയും കളയാന്‍ സമയമില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു.

  English summary
  Bigg Boss Fame Robin Hopes Dilsha Will Find Someone After Her Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X