തെളിവുണ്ടെങ്കില്‍ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കൂ! പറ്റുമോ സക്കീര്‍ ഭായിക്ക്? ശാലുവിനോട് റോബിന്‍
ശാലുവിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന തെളിവുകളുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കണമെന്നാണ് റോബിന്‍ പറയുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് റോബിന്‍. ഇതിനിടെ കഴിഞ്ഞ ദിവസം റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശാലു പേയാടിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിന്‍.
തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു റോബിന്റെ മറുപടി. ശാലുവിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന തെളിവുകളുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കണമെന്നാണ് റോബിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഒരു വ്യക്തി കുറച്ച് ആരോപണങ്ങള്‍ ഉയര്‍ത്തുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അതില്‍ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ശാലു പേയാട് എന്നാണ് ആ വ്യക്തിയുടെ പേര്. കുറച്ച് ദിവസങ്ങളായി അതിലൊരു ക്ലാരിഫിക്കേഷന്‍ കൊടുക്കണമെന്ന് കരുതിയിരുന്നത്. ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നുന്നു.
താങ്കള്‍ പറയുന്നത് പോലെ നാല് പേരുടെ ജീവിതം ഞാന്‍ നശിപ്പിച്ചെന്നും എന്റെ പ്രവര്‍ത്തികള്‍ താങ്കളേയും ബാധിച്ചു എന്നാണ്. നിങ്ങളുടെ കയ്യില്‍ സോളിഡായിട്ടുള്ള തെളിവുണ്ടെങ്കില്‍ ഈ ഇന്ത്യാ മാഹാരാജ്യത്തില്‍ നമ്മളെ സഹായിക്കാന്‍ പോലീസ് സ്‌റ്റേഷനും കോടതിയുമുണ്ട്. ആ തെളിവുകളുമായി പോലീസ് സ്‌റ്റേഷനില്‍ പോവുക. എനിക്കെതിരെ കേസ് കൊടുക്കുക. നിയമപരമായിട്ട് പോകാന്‍ ഇവിടെ കോടതിയുണ്ട്. എന്തുകൊണ്ട് ആ രീതിയില്‍ പോകുന്നില്ല? എന്തിനാണ് ഇങ്ങനെ ചാനലില്‍ വന്നിരുന്ന് പറയുന്നത്.
നിങ്ങളെ ബാധിക്കുകയും നാല് പിള്ളേരുടെ ജീവിതം തകരുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഇതിനൊക്കെ തെളുവുണ്ടെങ്കില്‍ നിങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വഴി നിയമപരമായി മുന്നോട്ട് പോവുക. ഞാന്‍ വരാം. ഒരുപാട് ആരോപണങ്ങള്‍ പറഞ്ഞുവല്ലോ. അതില്‍ ഓരോന്നായി നിയമപരമായി തെളിയിച്ച് കാണിക്കണം. കാരണം അത്യാവശ്യം അറിയപ്പെടുന്ന ആളാണ് ഞാന്‍. എനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ വെറുതെ വന്ന് പറഞ്ഞാല്‍ മതിയാകില്ല.
നിങ്ങള്‍ ഉടനെ തന്നെ അടുത്ത പോലീസ് സ്‌റ്റേഷനില്‍ പോവുക. എനിക്കെതിരെ പരാതി കൊടുക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്. നമുക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷെ എനിക്കെതിരെയുള്ള ഓരോ ആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കണം. അല്ലെങ്കില്‍ തെറ്റല്ലേ. ഞാന്‍ ചേട്ടനെന്ന് വിളിച്ചയാളാണ്. നീ സത്യസന്ധനും സര്‍വ്വഗുണ സമ്പന്നനുമാണെങ്കില്‍, നീ പറയുന്നത് സത്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോവുക.
അല്ലാതെ അടുത്തൊരു വീഡിയോ ഉണ്ടാക്കിയിടുകയല്ല ചെയ്യേണ്ടത്. മൂന്ന് വീഡിയോകളിലും പറഞ്ഞ കാര്യങ്ങളും ശരിയാണെങ്കില്‍ നാലാമതൊരു വീഡിയോ ഉണ്ടാക്കി ഇടുന്നതിന് പകരം നിയമപരമായി പോവുക. പറ്റുമോ സക്കീര്‍ ഭായ്ക്ക്. എന്നെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ പറ്റുമോ ശാലു പേയാടേ? ഈ ചാനലുകള്‍ അടുത്ത വീഡിയോയില്‍ റോബിന്‍ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടുണ്ടെന്ന് പറയണം. നമ്മളുടെ നാട്ടില്‍ പോലീസ് സ്‌റ്റേഷനും കോടതിയും നീതിയും നിയമവുമൊക്കെയുണ്ട്.
ശാലു പേയാട് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. എന്നെ അറസ്റ്റ് ചെയ്ത് അകത്തിടും. അതുകൊണ്ട് ശാലു നല്ല കുട്ടിയായിട്ട്, അടുത്ത വീഡിയോ ഇടുന്നതിന് മുമ്പ് നീ സത്യസന്ധനാണെന്ന് തെളിയിക്കുക. അതിനായി നിയമപരമായി നീങ്ങുക. കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കുറച്ച് അലമ്പുകളൊക്കെ നടക്കുന്നുണ്ടായിരുന്നു. ഇടപെടണ്ട എന്ന് വിചാരിച്ചിരുന്നതാണ്.

നിനക്ക് ആരെങ്കിലും കാശ് തന്നിട്ടുണ്ടോ? അതോ എന്നെ തകര്‍ക്കുക എന്ന നിങ്ങള്‍ കുറച്ച് പേരുടെ ഗുഢാലോചനയാണോ? വേണ്ട കെട്ടോ. വീഡിയോ ഇട്ട് പൊട്ടിക്കും പൊട്ടിക്കും എന്ന് പറയാതെ പോലീസ് സ്‌റ്റേഷനില്‍ പോവുക. ഞാന്‍ അവിടെ വരാം. അല്ലെങ്കില്‍ നീ കള്ളനാണ്. നിനക്ക് നിന്നെ തെളിയിക്കാനുള്ള അവസരമാണ് ഞാനീ തന്നിരിക്കുന്നത്. ശാലുവിനെ പിന്തുണയ്ക്കുന്നവരോട് പറയാനുള്ളത്, ശാലുവിനോട് നിയമപരമായി തെളിയിക്കാന്‍ പറയുക എന്നാണ്.
അടുത്ത വീഡിയോയ്ക്ക് മുമ്പ് ഇതിനുള്ള ഉത്തരം എനിക്ക് കിട്ടണം. എല്ലാം ജനങ്ങളുടെ മുന്നില്‍ വരണം. അടുത്ത വീഡിയോ നീ ചെയ്താല്‍ ആളുകള്‍ കരുതുക നീ കള്ളനാണെന്നാകും. കാരണം നിന്നോട് കോടതിയില്‍ പോകാന്‍ പറഞ്ഞതാണ്. ആളുകളെല്ലാം ചോറു തന്നെയാണ് തിന്നുന്നത്.


Click it and Unblock the Notifications