റോബിന്‍-ആരതി ബ്രേക്കപ്പ് വെറും കെട്ടുകഥ! പിരിഞ്ഞിട്ടില്ലെന്ന് സൂചന നല്‍കി ആരതി
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം റോബിനും ആരതി പൊടിയുമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ താരമാകുന്നത്. നാളിതുവരെ ബിഗ് ബോസിലൂടെ താരമായി മാറിയവരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ താരമാണ് റോബിന്‍. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷവും റോബിന്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. റോബിന്റേയും ആരതിയുടേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വാര്‍ത്ത പ്രചരിച്ചത്.

റോബിനും ആരതിയും പിരിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. റോബിനും ആരതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആരതി റോബിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. റോബിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരതിയുടെ കൂട്ടുകാരിയോട് പോലും ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ആരതി റോബിനുമായുളള പ്രണയ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആരതി റോബിനെ അണ്‍ഫോളോ ചെയ്തതും ഈ സമയത്തായിരുന്നു. ഇതോടെ ബ്രേക്കപ്പ് വാര്‍ത്ത കാട്ടുതി പോലെ പ്രചരിക്കുകയായിരുന്നു. ഇതിനിടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്ര വലിയൊരു വിവാദം അരങ്ങേറുമ്പോഴും ആരതിയോ റോബിനോ അതിനോട് യാതൊരു തരത്തിലും പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ബ്രേക്കപ്പ് വാര്‍ത്തകളോട് പരോക്ഷമായി ആരതി പ്രതികരിച്ചിരിക്കുകയാണ്. അണ്‍ഫോളോ ചെയ്തിരുന്ന റോബിനെ വീണ്ടും ഫോളോ ചെയ്തിരിക്കുകയാണ് ആരതി. കൂടാതെ കഴിഞ്ഞ ദിവസം റോബിന്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് ആരതി ലവ് റിയാക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ താനും റോബിനും പിരിഞ്ഞുവെന്ന വാര്‍ത്തകളെ ആരതി തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
അതേസമയം വാര്‍ത്തകളോട് റോബിന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ റോബിനെ ആരതി അണ്‍ഫോളോ ചെയ്തപ്പോഴും ആരതിയെ റോബിന്‍ ഫോളോ ചെയ്തിരുന്നു. എന്തായാലും ഇരുവരും ഔദ്യോഗികമായി തന്നെ അധികം വൈകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം തന്നെ തങ്ങളുടെ കല്യാണം ഉണ്ടാകും എന്നായിരുന്നു നേരത്തെ റോബിന്‍ അറിയിച്ചത്.

നടിയും മോഡലുമായ ആരതി പൊടി സംരംഭകയുമാണ്. ബിസിനസ് രംഗത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് ആരതിയ്ക്ക്. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ആരതി. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിന്റെ അഭിമുഖം എടുക്കാനായി വന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
ഇതിനിടെ പലപ്പോഴും റോബിന്‍ വിവാദങ്ങളില്‍ ചെന്നു പെട്ടിരുന്നു. മുമ്പ് തനിക്കൊപ്പമുണ്ടായിരുന്ന ശാലു പേയാട് അടക്കമുള്ളവര്‍ റോബിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലെല്ലാം റോബിനൊപ്പം ആരതിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും പിരിയാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.


Click it and Unblock the Notifications