'എൻഗേജ്‌മെന്റ് പലർക്കും തിരിച്ചടിയായി, വിവാദങ്ങൾ വന്നത് അങ്ങനെ; ഞാൻ നക്ഷത്രങ്ങളോട് സംസാരിക്കും': റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിൻ. ഏറ്റവും ഒടുവിൽ ആഢംബര കാറായ പോർഷെ പനമേര സ്വന്തമാക്കുക എന്ന ആഗ്രഹമാണ് റോബിൻ സഫലീകരിച്ചത്. മാസങ്ങൾക്ക് മുൻപ് പോർഷെ പനമേര വാങ്ങാൻ പോകുവാണെന്ന് റോബിൻ പറഞ്ഞത് വലിയ ചർച്ചയായി മാറിയിരുന്നു.

എറണാകുളത്തെ ഒരു കോളേജിൽ ഒരു പരിപാടിയുടെ ഭാഗമായി എത്തിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു റോബിന്റെ പ്രഖ്യാപനം. കയ്യിലുള്ള വണ്ടിയുടെ സിസി അടച്ചില്ല എന്ന ആരോപണത്തിന് മറുപടിയായി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു താരം. ഇത് വലിയ ട്രോളായും മാറിയിരുന്നു. അതിനെല്ലാം മറുപടി എന്നോണമാണ് റോബിൻ പനമേര സ്വന്തമാക്കിയത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിൻ.

Bigg Boss, Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan latest

കോളേജിൽ വെച്ചുള്ള തന്റെ പെരുമാറ്റം തെറ്റായിരുന്നെന്ന് തുറന്നു പറഞ്ഞ റോബിൻ, അതിന് പ്രേരിപ്പിച്ച സംഭവവും വൈകിയാണെങ്കിലും പനമേര സ്വന്തമാക്കാനുണ്ടായ കാരണവും പങ്കുവെച്ചു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോബിൻ.

'ഞങ്ങളുടെ എൻഗേജ്‌മെന്റ് കഴിഞ്ഞ ശേഷമാണ് ഓരോ വിവാദങ്ങൾ വരുന്നത്. ഞങ്ങളുടെ വിവാഹം പലരും പ്രതീക്ഷിച്ചതല്ല. അങ്ങനെയുള്ളവർക്ക് അതൊരു തിരിച്ചടിയായിരുന്നു. അതിൽ പ്രൊവോക്ക്ഡ് ആയിട്ടാണ് പലരും അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. പലതിലേക്കും പുള്ളിക്കാരിയെ അനാവശ്യമായി വലിച്ചിഴച്ചു. പബ്ലിക്കിന് അറിയാത്ത പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ സമയത്താണ് ഒരു കോളേജിൽ പോയി ഞാൻ അഗ്രസീവായി റിയാക്ട് ചെയ്തത്,'

'അത് തെറ്റായിരുന്നു എന്ന് പിന്നീട് എനിക്ക് തിരിച്ചറിവ് വന്നു. എന്ത് പേഴ്സണൽ കാര്യങ്ങൾ അങ്ങനെ ഒരിടത്ത് പറയരുതായിരുന്നു എന്നെനിക്ക് തോന്നി. അവിടെ വെച്ചാണ് ഞാൻ പോർഷെ പനമേരയുടെ കാര്യം പറഞ്ഞത്. ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ്. എന്റെ ഓരോ ആഗ്രഹങ്ങളായി സാക്ഷാത്കരിച്ചു വരുകയാണ്. വണ്ടികളൊക്കെ ഇഷ്ടമാണ്. എന്റെ ആദ്യത്തെ വണ്ടി ഒരു സാധാരണ കാർ ആയിരുന്നു. അത് അപകടത്തിൽപ്പെട്ട് ശരിയാക്കാൻ സമയം വേണമെന്ന ഘട്ടത്തിലാണ് ഒരു സെക്കൻഡ് ഹാൻഡ് ബിഎംഡബ്ള്യു എടുത്തത്,'

'അതെന്റെ ആദ്യത്തെ പ്രീമിയം കാറായിരുന്നു. അതിനോട് ഒരു അറ്റാച്ച്മെന്റ് ഉണ്ട്. കഷ്ടപ്പെട്ട് വാങ്ങിയ ആ കാറിന് ഇഎംഐ അടക്കുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രവോക് ചെയ്തപ്പോഴാണ് ഞാൻ ഫ്രസ്ട്രേറ്റഡ് ആയത്,' റോബിൻ പറഞ്ഞു. പനമേര വാങ്ങുന്നതിന് മുൻപ് ഒരു ലാൻഡ് റോവർ കൂടി താൻ സ്വന്തമാക്കിയിരുന്നെന്നും പിന്നീട് എല്ലാവരും പനമേര, പനമേര എന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങിയപ്പോഴാണ് അത് വാങ്ങിയതെന്നും റോബിൻ പറഞ്ഞു.

Bigg Boss, Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan latest

പണ്ടുമുതൽ സെലിബ്രിറ്റി ആകണം എന്ന ആഗ്രഹവുമായി നടന്നിരുന്ന ആളാണ് താനെന്നും റോബിൻ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ അത്ര നന്നായി പഠിക്കുന്ന ഒരാളായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർ അത് പറയുമ്പോൾ എന്തെങ്കിലുമൊക്കെ ആവണം ഫെയിം വേണം എന്നൊക്കെ ആഗ്രഹിക്കുമായിരുന്നു. ഞാൻ നക്ഷത്രങ്ങളോട് സംസാരിക്കാറുണ്ട്. എന്റെ ആഗ്രഹങ്ങളൊക്കെ നക്ഷത്രങ്ങളോട് പറയും. എനിക്ക് പേഴ്സണലി അറിയുന്ന ചില നക്ഷത്രങ്ങളുണ്ട്. അടുത്ത പത്ത് വർഷം കഴിയുമ്പോൾ ഇന്ന കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകണം എന്നാണ് ഞാൻ പറയാറുള്ളത്,' റോബിൻ പറയുന്നു.

'കാരണം പത്ത് വർഷം മുൻപ് ഞാൻ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെയാണ് വരാനുള്ളതും. ഒന്നും എനിക്ക് എടിപിടിയെന്ന് പറഞ്ഞ് ചെയ്യാൻ കഴിയില്ല. എനിക്ക് അതിനെല്ലാം സമയം വേണം. പക്ഷെ എന്നെ പുറകിൽ നിന്ന് തള്ളാൻ ആയി ആരും വേണമെന്നില്ല. ഞാൻ സെൽഫ് മോട്ടിവേറ്റഡ് ആണ്,' റോബിൻ പറഞ്ഞു. സിനിമകളിൽ നിന്ന് വന്ന ഓഫറുകളെല്ലാം പോയെന്നും എന്നാൽ താൻ റിസ്ക് എടുത്ത് ഓർ സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്നും റോബിൻ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X