'അലറി വിളിയൊക്കെ നിർത്തി! മാറ്റങ്ങൾക്കെല്ലാം കാരണം ആരതിയാണ്'; വിവാഹം എപ്പോൾ?; റോബിൻ പറയുന്നു

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ വലിയ താരമായി മാറിയ വ്യക്തിയാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് രണ്ടു വർഷമാകാറായെങ്കിലും റോബിൻ ഇന്നും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ബിഗ് ബോസ് ആരാധകർക്കിടയിലും ചർച്ചാ വിഷയമാണ്. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും സ്ഥിര സാന്നിധ്യമായി റോബിനുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയനായ മത്സരാർത്ഥിയായി തിളങ്ങി നിൽക്കുകയാണ് താരം.

അതേ സമയം റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് ഇരുവരും. അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും.

Bigg Boss Fame Robin Radhakrishnan, Bigg Boss, Robin Radhakrishnan, Robin Radhakrishnan marriage, arati podi

ബിഗ് ബോസിന് ശേഷം റോബിൻ വലിയ ജനപ്രീതിയിൽ നിൽക്കുമ്പോളാണ് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹത്തിലേക്ക് വരെ എത്തുകയായിരുന്നു എത്തി. അതിനിടെ റോബിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം റോബിന് പിന്തുണയുമായി ആരതി ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആരതിയെ കുറിച്ചും ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റോബിൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിലാണ് പ്രതിശുത വധുവിനെ കുറിച്ച് താരം വാചാലനായത്. വിവാഹം എപ്പോഴാണെന്നും റോബിൻ പങ്കുവെച്ചു.

'ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നത് ആരതിയാണ്. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത് കൂടെ നിന്നൊരു ആളാണ്. പുള്ളികാരിയുമായി എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല,'

Bigg Boss Fame Robin Radhakrishnan, Bigg Boss, Robin Radhakrishnan, Robin Radhakrishnan marriage, arati podi

എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്. മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു,' റോബിൻ പറയുന്നു.

ഒരു റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന എല്ലാം ഞങ്ങളുടെ റിലേഷൻഷിപ്പിലും ഉണ്ട്. വഴക്കും പിണക്കവും പൊസസീവ്‌നെസും എല്ലാമുണ്ട്. വഴക്കിടുന്നത് ഞാനായിരിക്കും. അതൊക്കെ വേഗം തീരാറുമുണ്ട്. അതിനിടെ ആര് എന്ത് പ്രശ്നങ്ങൾ കൊണ്ടുവന്നാലും ഞങ്ങൾക്ക് പരസ്പരം അറിയാവുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.

വിവാഹത്തെക്കുറിച്ചും സംസാരിച്ചു. 'മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ എപ്പോഴെങ്കിലും വിവാഹമുണ്ടാകും. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അത് അന്നൗൺസ് ചെയ്യുമെന്നും റോബിൻ പറഞ്ഞു. ഞങ്ങൾ ഒരു നാല് കുട്ടികൾ വേണമെന്ന് പ്ലാൻ ചെയ്തിട്ടുണ്ടെന്നും റോബിൻ തമാശയായി പറഞ്ഞു. കുഞ്ഞുങ്ങളെ രണ്ടുപേർക്കും ഇഷ്ടമാണെന്നും റോബിൻ വ്യക്തമാക്കി.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X