For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേറെ ആയിരം പെൺപിള്ളേരെ റോബിന് കിട്ടും, എന്നിട്ടും അന്ന് എനിക്ക് വേണ്ടി നിന്നു'; മനസുതുറന്ന് ആരതി

  |

  ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി കേരളത്തിൽ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ മച്ചാൻ എന്ന പേരിൽ മോട്ടിവേഷണൽ വീഡിയോകളും മറ്റുമായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നിരുന്ന ബിഗ് ബോസിൽ എത്തിയതോടെ സിനിമ താരങ്ങൾക്ക് ലഭിക്കുന്നത് പോലൊരു സ്വീകാര്യത നേടിയെടുക്കുകയായിരുന്നു.

  ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമായി റോബിൻ മാറുകയായിരുന്നു. ബിഗ് ബോസില്‍ എത്തണമെന്ന അതിയായ ആഗ്രഹം കൊണ്ട് അതിന് വേണ്ടി പരിശ്രമിച്ചാണ് റോബിൻ ഒടുവിൽ മത്സരാർത്ഥിയായി എത്തിയത്. എന്നാൽ പകുതിക്ക് വെച്ച് താരം പുറത്തായി. എങ്കിലും ഒരുപാട് അവസരങ്ങളാണ് റോബിന് ലഭിച്ചത്.

  Also Read: 'കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചു'വെന്ന് കാവ്യ, 'അറിഞ്ഞിട്ടും കൂടെ നിന്ന് ചതിച്ചില്ലേ'; താരം പറഞ്ഞത്!

  ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിൻ സ്വപ്‌ന തുല്യമായ ജനപിന്തുണയാണ് ലഭിച്ചത്. മാസങ്ങൾ കൊണ്ട് ജീവിതം മാറി മറിഞ്ഞ റോബിൻ ഇന്ന് കേരളത്തിലെ ഒരു സ്റ്റാറാണ്. വലിയ മാറ്റങ്ങളാണ് റോബിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ എല്ലാത്തിലും കൂട്ടായി ഭാവി വധു ആരതി പൊടിയും റോബിനൊപ്പമുണ്ട്.

  റോബിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ആരതി പൊടി. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് റോബിൻ ആരതിയെ കണ്ടു മുട്ടുന്നതും സുഹൃത്തുക്കൾ ആവുന്നതും. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹിതരാകാം എന്ന തീരുമാനത്തിലേക്കും ഇവരെ എത്തിക്കുകയായിരുന്നു.

  അടുത്ത മാസം ഇവരുടെ വിവാഹനിശ്ചയം നടക്കാനിരിക്കെ റോബിനും ആരതിയും ചേർന്ന് നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്. അത്രയും ഹൈപ്പിൽ നിൽക്കുന്ന സമയത്ത് റോബിൻ നടത്തിയ പ്രൊപ്പോസലിന് സമയം ചോദിച്ചപ്പോൾ റോബിൻ അത് നൽകിയതിനെ കുറിച്ചാണ് ആരതി അഭിമുഖത്തിൽ പറയുന്നത്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആരതിയുടെ വാക്കുകൾ ഇങ്ങനെ.

  'നമ്മൾ രണ്ടു പേരും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ആളുകളാണ്. ലക്ഷ്വറി ലൈഫ് വേണം എന്നൊന്നുമല്ല. നമ്മൾ ആരെയും ഡിപെൻഡ് ചെയ്യാതെ സ്ട്രഗിൾ ചെയ്ത് വന്നതാണല്ലോ. അതിന്റെ റിസൾട്ട് വേണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ചേട്ടൻ ചെറുപ്പത്തിൽ ചെയ്തിട്ടുള്ള ഓരോ കാര്യങ്ങൾ ഞാനും ചെയ്തിട്ടുള്ളതാണ്. ആൾ കുറെ വീഡിയോസ് എടുത്ത് വെച്ചിട്ടുണ്ട്,'

  'അതുപോലെ ഞാൻ കഴിഞ്ഞ വർഷം ഡേറ്റ് സഹിതം ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. അതായത് 2022 ജൂലൈ 17ന് എന്റെ ജീവിതത്തിൽ എന്തോ സംഭവിക്കും എന്ന്. അന്നാണ് ചേട്ടൻ പ്രപ്പോസലുമായി വന്നത്. ചേട്ടൻ അങ്ങനെ പല വീഡിയോയും എടുത്ത് വെച്ചിട്ടുണ്ട്. അത് സംഭവിച്ചിട്ടുണ്ട്,' ആരതി പറഞ്ഞു.

  'ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് റോബിൻ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നതിന് ശേഷമാണ്. അന്ന് വേറെ കുറെ ആളുകൾ പറഞ്ഞിരുന്നു വേറെ ഒരു സംഭവം കവറപ്പ് ചെയ്യാനാണ് ചേട്ടൻ എന്റടുത്തേക്ക് ഓടി വന്നതെന്ന്. ആ സമയത്താണ് ഞങ്ങൾ തമ്മിൽ ഡിസ്കഷൻസ് വരുന്നത്,'

  Also Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

  'അന്ന് ഞാൻ വേണ്ട ചേട്ടാ, എന്റെ ലൈഫ് ഇങ്ങനെ പോയികൊണ്ടിരിക്കുകയാണ്. എന്റെ ജീവിതം ഒന്ന് സെറ്റിൽ ആയിട്ട് വേണം വിവാഹം എന്ന് പറയുന്നത്. അന്ന് ആർക്കും ഇത് അറിയില്ല. നമ്മുക്ക് മാത്രം അറിയുള്ളു. അന്ന് വേറെ എങ്ങോട്ടും ഓടിപ്പോകാതെ എന്നോടൊപ്പം നിന്നത് ആൾക്ക് എന്നോട് ആ ജെനുവിൻ ഫീലിംഗ്സ് ഉള്ളത് കൊണ്ടാണ്,'

  'ആൾക്കാരെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആളാണ്. ഞാൻ അങ്ങനെ പറയുമ്പോൾ ഞാൻ തന്നെ ആലോചിക്കുന്നുണ്ട് ഞാൻ ഒരു നോ പറയുകയാണെങ്കിൽ ആയിരം പിള്ളേരെ കിട്ടാവുന്ന സമയമാണ്. എന്നിട്ടും എനിക്ക് വേണ്ടി അങ്ങനെ നില്കുന്നുണ്ടെങ്കിൽ അത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. അന്ന് അങ്ങനെ നിന്നത് കൊണ്ടാണ് ഇന്ന് നമ്മൾ ഇങ്ങനെ ഇരിക്കുന്നത്. നമ്മുടെ റിലേഷൻഷിപ്പിൽ കൂടുതൽ എഫോർട്ട് ഇട്ടിട്ടുള്ളതും ചേട്ടനാണ്,'

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan's Lover Arati Podi Opens Up About His Proposal In Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X