ആരാധകരേ ശാന്തരാകുവിന്‍! ഒരുമിച്ചെത്തി റോബിനും ആരതിയും; പിരിഞ്ഞെന്ന് പറഞ്ഞവര്‍ കാണ്!

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെത്തി നില്‍ക്കുകയാണ്. നിരവധി താരങ്ങളുടെ ഉദയ വേദിയായി ബിഗ് ബോസ് മാറിയിട്ടുണ്ട്. അതുവരെ അധികമാര്‍ക്കും അറിയാതിരുന്നവരെ ലോകമറിയുന്ന താരങ്ങളാക്കി മാറ്റാന്‍ ബിഗ് ബോസ് ഷോയ്ക്ക് സാധിക്കും. എന്നാല്‍ ബിഗ് ബോസിലൂടെ താരങ്ങളായി മാറിയവരില്‍ സമാനതകളില്ലാത്ത പേരാണ് റോബിന്‍ രാധാകൃഷ്ണന്റേത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമായിരുന്നു റോബിന്‍. അകത്തും പുറത്തും വിവാദങ്ങള്‍ റോബിനൊപ്പമുണ്ടെങ്കിലും ബിഗ് ബോസിലൂടെ റോബിനെ പോലെ താരമായി മാറിയ മറ്റൊരാളുണ്ടാകില്ല. ഇന്നും റോബിന്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി നിറഞ്ഞു നില്‍ക്കുകയാണ്. ഷോയില്‍ പകുതിയ്ക്ക് വച്ച് പുറത്തായ താരമാണ് റോബിന്‍. പുറത്ത് വന്ന ശേഷമുള്ള റോബിന്റെ ജീവിതത്തിലും വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിട്ടില്ല.

Bigg Boss

റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു ആരതി പൊടിയുമായുള്ള ബ്രേക്കപ്പ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് റോബിനും ആരതി പൊടിയും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ആ താരവിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

റോബിന്‍ ആരതിയെ വഞ്ചിച്ചുവെന്നും റോബിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും അതിനാല്‍ ആരതി വിവാഹത്തില്‍ നിന്നും പിന്മാറിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. റോബിനെ ആരതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് ചൂടേറാന്‍ കാരണമായി. ഇരുവരും ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ആരതിയും റോബിനും മൗനം വെടിഞ്ഞില്ല. ഇതിനിടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ചില സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു.

വിവാദങ്ങള്‍ക്കിടെ റോബിനെ ആരതി വീണ്ടും ഫോളോ ചെയ്യാന്‍ തുടങ്ങി. ഇരുവരും പോസ്റ്റുകളില്‍ കമന്റിടാനും തുടങ്ങി. ഇതോടെ വാര്‍ത്തകള്‍ തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും റോബിനും ആരതിയും പിരിഞ്ഞത് തന്നെയാണെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് റോബിനും ആരതിയും എത്തിയിരിക്കുകയാണ്. ഒരുമിച്ചാണ് ഇരുവരുടേയും വരവ്.

Bigg Boss

ആരതിയുമൊത്തുള്ള റീല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോബിന്‍. കാതലിക്കും എന്ന എആര്‍ റഹ്‌മാന്‍ പാട്ടിനൊപ്പമാണ് വീഡിയോയില്‍ റോബിനും ആരതിയും അഭിനയിക്കുന്നത്. മനോഹരമായ വീഡിയോ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ഇതോടെ ഇരുവരും പിരിഞ്ഞുവോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരജോഡി തന്നെ വിരാമിട്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഇവരെ പറ്റി പറഞ്ഞ നടന്ന ഒരാള്‍ ഉണ്ടായിരുന്നല്ലോ അവനെ കിട്ടുവാണേല്‍ ആരേലും ഇത് അറിയിച്ചേക്ക് ഇവര്‍ വീണ്ടും വന്നു എന്ന് , ചെമ്പന്‍ എട്ടായി നാട് വിട്ടു എന്ന് കേട്ടല്ലോ , മതി ഇത്ര മതി നമ്മക്ക്. നമ്മളും ഹാപ്പി ,നിങ്ങളും ഹാപ്പി, ഒരു രാത്രി മുഴുവനും ഉറക്കമില്ലാതെ ആക്കിയ പാര്‍ട്ടികളാണ്, കടന്നുപോയ വഴികളില്‍ പറ്റിയ അബദ്ധങ്ങള്‍ ഒരു പാഠമായി മനസ്സില്‍ വെച്ചുകൊണ്ട് കൂടുതല്‍ സൂക്ഷിച്ച് ശ്രദ്ധിച്ച് മുന്നോട്ട് പോവുക, രണ്ടുപേരും വീണ്ടും ഒന്നായതില്‍ ഒരുപാട് സന്തോഷം, ഇനി ആരാണാവോ ഇവരെ പിരിക്കാന്‍ ഇനി വരുന്നത് ? ഇത് കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ പേടിയാണ് വന്നത്. വിവാഹം കഴിഞ്ഞിട്ട് ഇങ്ങനെ ഒരുമിച്ചു വന്നാല്‍ മതി. ഇല്ലേല്‍ അസൂയാലുക്കള്‍ വീണ്ടും വരും ഇവരെ വേര്‍പിരിക്കാന്‍ ഓരോ കുതന്ത്രമായിട്ട് എന്നൊക്കെയാണ് കമന്റുകള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X