വിവാദ അനാഥാലയം വീഡിയോ പോസ്റ്റ് ചെയ്തത് അവര്‍ പറഞ്ഞതിനാല്‍; അവരുടെ കുറ്റം ഞാന്‍ ഏറ്റെടുത്തു

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയ പേരുകളിലൊന്നാണ് റോബന്‍ രാധാകൃഷ്ണന്റേത്. സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായ റോബിന്‍ നെഗറ്റീവായാലും പോസിറ്റീവായാലും മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണ്ടന്റ് മേക്കറുകളില്‍ ഒരാളായിരുന്നു. ഷോയില്‍ നിന്നും പുറത്തായ ശേഷവും വിവാദങ്ങള്‍ റോബിനെ വിട്ടൊഴിഞ്ഞിരുന്നില്ല.

ബിഗ് ബോസ് ആറാം സീസണ്‍ അവസാനിച്ചിട്ടും ചര്‍ച്ചകളില്‍ ഇപ്പോഴും റോബിന്‍ നിറഞ്ഞു നില്‍ക്കുകയാണ്. പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ഒരുപോലെയുണ്ട് റോബിന്. കയ്യടിക്കാത്തവര്‍ക്ക് പോലും ബിഗ് ബോസ് വീടിന് അകത്തും പുറത്തും റോബിനുണ്ടാക്കിയ ചര്‍ച്ചാ പ്രാധാന്യം നിഷേധിക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ടൊരു വിവാദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് റോബിന്‍.

Robin Radhakrishnan

ഷോയില്‍ നിന്നും പുറത്തായ ശേഷം അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവുമായി റോബിന്‍ വന്നിരുന്നു. ഇതിന്റെ വീഡിയോ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് വലിയ വിവാദമായി മാറി. താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് അന്നുയര്‍ന്നത്. എന്നാല്‍ താന്‍ അല്ല ആ വീഡിയോ എടുത്തതെന്നും അനാഥാലയത്തിന്റെ ആളുകള്‍ തന്നെ തന്നോട് ആവശ്യപ്പെട്ടത് പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് റോബിന്‍ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

''ഞാന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും വിളിച്ച് പറയാറില്ല. സോഷ്യല്‍ മീഡിയയിലെ ഡീഗ്രേഡിംഗിന്റെ സമയത്ത് ഞാനൊരു അനാഥാലയത്തില്‍ പോയിരുന്നു. സത്യത്തില്‍ ആ വീഡിയോ ഞാനല്ല എടുത്തത്. അന്ന് മീഡിയയെ അകത്ത് കയറ്റിയിരുന്നില്ല. അവര്‍ തന്നെ എടുത്തു തന്ന വീഡിയേ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ ഭാഗത്തു നിന്നു തന്നെയാണ് വീഡിയോ എടുത്തു തന്നതും പോസ്റ്റ് ചെയ്യാന്‍ പറഞ്ഞതും. രണ്ട് തവണ ഞാന്‍ ചോദിച്ചതാണ് പോസ്റ്റ് ചെയ്യണോന്ന്. അവര്‍ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ എടുത്തിട്ടതായിരുന്നു'' റോബിന്‍ പറയുന്നു.

''അത് ഇട്ടു കഴിഞ്ഞപ്പോഴാണ് ഓരോരോ പ്രശ്‌നങ്ങള്‍ വരുന്നത്. അത് ഇടാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞു. അതിലുള്ള നാലഞ്ചു പേരുടെ ജോലി പോകും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ കുറ്റമൊക്കെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ക്ക് ഒരു പ്രശ്‌നവും വരരുതെന്ന് കരുതി. അവര്‍ക്കും ഒരു കുടുംബമുള്ളതാണ്. അതിനാല്‍ ഞാന്‍ ആ ഡീഗ്രേഡിംഗ് മുഴുവന്‍ ഏറ്റെടുത്തു. അല്ലായിരുന്നുവെങ്കില്‍ എനിക്ക് തെളിവുകളെല്ലാം കൊണ്ട് വന്ന് നടന്നത് എന്താണെന്ന് പറയാമായിരുന്നു''.

Robin Radhakrishnan

''ഇന്ന് എന്നെ പ്രധാനമായും ഡീഗ്രേഡ് ചെയ്‌തൊരു വ്യക്തിയോട് ഞാന്‍ നടന്നത് എന്താണെന്ന് പറഞ്ഞിരുന്നു. ഇതാണ് നടന്നതെന്ന് പറഞ്ഞു. ആണല്ലേ ബ്രോ എന്ന് അയാള്‍ പറഞ്ഞുവെങ്കിലും പറഞ്ഞത് തിരുത്തി ഒരു വീഡിയോ പോലും ആ മനുഷ്യന്‍ ചെയ്തില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ നന്നായി എയറിലാണ്. ആരാണെന്ന് ഞാന്‍ പറയുന്നില്ല, ഊഹിച്ചെടുക്കുക'' താരം പറയുന്നു.

ഞാന്‍ എന്ത് ചെയ്താലും അതിപ്പോള്‍ പുറത്ത് പറയുന്നില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ഗ്രൂപ്പായി പലതും ചെയ്യുന്നുണ്ട്. പക്ഷെ ഞാനായിട്ട് അതൊന്നും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണല്ലോ പറയുക. അന്ന് ട്രോളുകള്‍ വന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നു. കുട്ടികള്‍ക്ക് ഭക്ഷണം കൊണ്ടു പോയത് ഞാനല്ല, മീഡിയക്കാരാണ് എടുത്ത് വിവാദമാക്കിയത്. അതിന്റെ ഭാരവാഹികള്‍ തന്നെ വീഡിയോ തന്നെ എടുത്തിട്ടിട്ടും വിവാദമാക്കി. ഞാന്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ട് ഉപകാരം കിട്ടിയവര്‍ സന്തോഷത്തോടെ ജീവിക്കുന്നു, ഞാനും ഹാപ്പിയാണ്. അതുമതി എന്നും റോബിന്‍ പറയുന്നു.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X