ഇപ്പോള്‍ സീക്രട്ട് ഏജന്റ് വിളിച്ചാല്‍ പോലും എടുക്കാറില്ല; അദ്ദേഹത്തെ ട്രോളുന്നത് നിര്‍ത്തണം: റോബിന്‍
ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് മുമ്പ് റോബിനെ ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടു പോലും ആ സീസണിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി മാറാന്‍ റോബിന് സാധിച്ചു. ബിഗ് ബോസ് ആറാം സീസണ്‍ കഴിഞ്ഞിട്ടും ചര്‍ച്ചകളില്‍ റോബിന്‍ നിറഞ്ഞു നില്‍്ക്കുകയാണ്.
ബിഗ് ബോസില്‍ റോബിന്റെ ഗെയിമിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളവരില്‍ ഒരാളായിരുന്നു സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. റോബിനെതിരെ ബിഗ് ബോസിന് ശേഷവും സായ് വീഡിയോകള്‍ ചെയ്തിരുന്നു. പിന്നീട് സായ് കൃഷ്ണയും ബിഗ് ബോസിലെത്തി. ഈ സമയത്ത് റോബിനും സായ് കൃഷ്ണയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ സായ് കൃഷ്ണയെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ മനസ് തുറന്നത്. സൈബര്‍ ആക്രമണം പാടില്ലെന്നാണ് റോബിന്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാന്‍ ഒരു വീഡിയോ മാത്രമാണ് ചെയ്തത്. തമാശ എന്ന രീതിയില്‍ ചെയ്തതാണ്. ഒരു വീഡയോ മാത്രമാണ് കാറിലിരുന്ന് ചെയ്തത്. ഇങ്ങോട്ട് വരുമ്പോള്‍ ഒരുപാടൊന്നുമില്ലെങ്കിലും ചെറുതായിട്ടൊക്കെ തിരിച്ചു കൊടുക്കണ്ടേ! പക്ഷെ ഇപ്പോള്‍ എനിക്ക് പറയാനുള്ളത്,സൈബര്‍ ബുള്ളിയിംഗ് അനുഭവിച്ച ഒരാള്‍ എന്ന നിലയില്‍, പുള്ളിക്കാരനെ വിടണം എന്നാണ്. ആരേയും സൈബര്‍ അറ്റാക്ക് ചെയ്യണ്ട. സീക്രട്ട് ഏജന്റ് എന്റെ ക്ലോസ് ഫ്രണ്ടോ ബെസ്റ്റ് ഫ്രണ്ടോ ഒന്നുമല്ല. ഇപ്പോള്‍ അദ്ദേഹം വിളിക്കുമ്പോള്‍ ഞാന്‍ കോള്‍ എടുക്കാറു പോലുമില്ല'' റോബിന്‍ പറയുന്നു.
പക്ഷെ എന്നിരുന്നാലും അദ്ദേഹത്തിന് കിട്ടുന്ന സൈബര്‍ അറ്റാക്ക് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നുണ്ട്. ഇത് അനുഭവിച്ച ഒരാള്‍ എന്ന നിലയില്‍ വേണ്ട എന്നേ പറയാനുള്ളൂ. അറ്റാക്ക് ചെയ്യുന്നവര്‍ ആരെങ്കിലും അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിയെ വിടുക. അദ്ദേഹം പെര്‍ഫെക്ട് ആണെന്ന് പറയുന്നില്ല. ചെയ്തതിന്റെയാകാം കിട്ടുന്നതും. എന്നിരുന്നാലും വേണ്ട. വേറൊരാളെ വിഷമിപ്പിച്ചിട്ട് നമുക്ക് ഒന്നും കിട്ടാനില്ല. ഇങ്ങോട്ട് ഒന്ന് വന്ന് തിരിച്ചു കൊടുക്കുന്നത് പോലെയല്ല ഒരാളെ ബോധപൂര്‍വ്വം ആക്രമിക്കുന്നതെന്നും റോബിന്‍ പറയുന്നു.

ആ ഒരു വ്യക്തിയെ മാത്രമല്ല, ഒരാളേയും സൈബര്‍ അറ്റാക്ക് ചെയ്യരുതെന്നേ എനിക്ക് പറയാനുള്ളൂ. അത് അനുഭവിച്ചൊരാള്‍ എന്ന നിലയില്‍ എനിക്കതിന്റെ വിഷമം അറിയാം. അത്രയും സ്‌ട്രോംഗായി നില്‍ക്കുമ്പോഴും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ലല്ലോ എന്ന്. ആ വിഷമം അറിയുന്നതു കൊണ്ട് പറയുകയാണ്. സീക്രട്ട് ഏജന്റ് എന്നല്ല, ആരേയും സൈബര്‍ അറ്റാക്ക് ചെയ്യരുത്. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്. എല്ലാവരും സ്ട്രഗിള്‍ ചെയ്യുകയാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
എല്ലാവരും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകാനോ എവിടെയങ്കിലും എത്താനോ കഷ്ടപ്പെടുകയാണ്. അതിന്റെ കൂടെ നമ്മളായിട്ട് വിഷമിപ്പിക്കേണ്ട. സീക്രട്ട് ഏജന്റ് എനിക്കെതിരെ ഒരുപാട് നെഗറ്റീവ് വീഡിയോകള്‍ ചെയ്യുകയും എന്നെ ഒരുപാട് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാനിത് വേണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അനുഭവിച്ച ഒരാള്‍ എന്ന രീതിയിലാണ്. എനിക്കതൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നിയതു കൊണ്ടാണ്. നമുക്ക് കിട്ടുമ്പോഴേ അറിയൂ എന്നും റോബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications