For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷ ജയിക്കണമെന്ന് പറഞ്ഞത് ഞാന്‍ മാത്രം; ഒരാളും അവളെ സപ്പോര്‍ട്ട് ചെയ്ത് കണ്ടിട്ടില്ലെന്ന് റോബിന്‍

  |

  ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളുമൊന്നും അവസാനിക്കുന്നില്ല. താരങ്ങളുടെ അഭിമുഖങ്ങളും വഴക്കുകളുമെല്ലാം ചര്‍ച്ചകളെ സജീവമാക്കി നിര്‍ത്തുകയാണ്. പുറത്ത് വന്ന ശേഷവും താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് വസ്തുത.

  Also Read: 'സ്കൂളിലെ ചേച്ചിമാർ അപ്പയോട് അന്വേഷണം പറയാൻ പറഞ്ഞതെന്തിനാണ്?'; മകളുടെ സംശയങ്ങളെ കുറിച്ച് നിവിൻ

  ഇതിനിടെ അകത്ത് തന്റെ അടുത്ത സുഹൃത്തുക്കളായ റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി ദില്‍ഷ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ദില്‍ഷയെക്കുറിച്ചും ദില്‍ഷയെ വിജയത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ റോബിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. റോബിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഒരു പരിധി കഴിഞ്ഞപ്പോഴാണ് എന്റെ ഭാഗത്തു നിന്നുമൊരു പൊട്ടിത്തെറിയുണ്ടായത്. ഞാന്‍ പെര്‍ഫെക്ട് ആയിട്ടുള്ള ഒരാളൊന്നുമല്ല. എനിക്ക് പോസിറ്റീവും നെഗറ്റീവുമുണ്ട്. ചില സമയത്ത് വികാരങ്ങള്‍ നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചിട്ടുണ്ട്. അത് തെറ്റായിരുന്നു, അങ്ങനെ പൊട്ടിത്തെറിക്കേണ്ടതില്ലായിരുന്നുവെന്ന് പിന്നീട് ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ആവര്‍ത്തിക്കാതിരിക്കുക എന്നതിലാണ് എന്റെ വിജയം. അടിസ്ഥാനപരമായി ഞാന്‍ അങ്ങനെയാണ്'' റോബിന്‍ പറയുന്നു.

  ''അതിനെ ഒരുപാട് ട്രോളിയിരുന്നു. അവര്‍ ചെയ്തതില്‍ തെറ്റില്ല. എന്റെ ഭാഗത്തു നിന്നുമൊരു പിഴവ് വന്നത് കൊണ്ടാണ് അവര്‍ ട്രോളുന്നത്. ഞാന്‍ അംഗീകരിക്കുന്നു. എന്നിരുന്നാല്‍ കൂടി പരോക്ഷമായി അതെനിക്ക് ഗുണം ചെയ്യുന്നുണ്ട്. എന്നെ അറിയാത്തവരായി അവരെ അറിയുന്നവരില്‍ കുറേപ്പേരുണ്ടാകും. അവരിലേക്കും എന്നെ എത്തിക്കുകയാണ് ചെയ്യുന്നത്'' റോബിന്‍ പറയുന്നു.

  ''ഞാന്‍ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത് വീഡിയോ ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ എന്നെക്കുറിച്ച് വീഡിയോ ചെയ്യുമ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് ദില്‍ഷ ജയിക്കണം, വോട്ട് ചെയ്യണം എന്ന ചിന്ത കൂടി. അമ്പത് വോട്ട് ചെയ്യാനിരുന്നിടത്ത് അവര്‍ക്ക് നൂറ് വോട്ട് ചെയ്യാന്‍ തോന്നും. വോട്ടിംഗും കാര്യങ്ങളും കൃത്യമായി നടക്കുന്നത് കൊണ്ട് തന്നെയാണ് ദില്‍ഷ ജയിച്ചത്''.

  ''ദില്‍ഷ വളരെ പോസിറ്റീവായ കുട്ടിയാണ്. പ്ലസന്റ് ആണ്. ആരേയും വേദനിപ്പിക്കണം എന്നു കരുതുന്നയാളല്ല. ആരേയും മനപ്പൂര്‍വ്വം വേദനിപ്പിക്കില്ല. കംഫര്‍ട്ടബിള്‍ ആണ്. ഗോസിപ്പ് പറയാറില്ല. ഇതൊക്കെ നോക്കി അനലൈസ് ചെയ്ത ശേഷമാണ് തുറന്ന് സംസാരിക്കാന്‍ തുടങ്ങിയത്. അത് സേഫ് ആയി തന്നെയാണ് പുള്ളിക്കാരി വച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുന്ന ഒരാളാണെന്ന് മനസിലായി'' റോബിന്‍ പറയുന്നു.


  ''ഞാന്‍ അതിനകത്ത് പോയത് ഒരു സുഹൃത്ത് വേണം എന്നൊന്നും കരുതിയല്ല. എനിക്ക് കണ്ടന്റിന് ലവ് സ്ട്രാറ്റജിയൊന്നും വേണ്ടായിരുന്നു. അല്ലാതെ തന്നെ ആവശ്യത്തിലധികം കണ്ടന്റ് കിട്ടുന്നുണ്ടായിരുന്നു. സുഹൃത്തായിട്ട് കൂടുതല്‍ അറിയാന്‍ സാധിച്ചു. ദില്‍ഷ ജയിക്കണമെന്ന് ആരും പറഞ്ഞിരുന്നില്ല. അതിനകത്തുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ പോലും. ഞാന്‍ ഒറ്റയൊരാള്‍ മാത്രമേ ദില്‍ഷ വിന്നര്‍ ആകണം എന്ന് പറഞ്ഞ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ലേഡി വിന്നര്‍ ദില്‍ഷ ആകട്ടെ എന്ന് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്''.

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  ''എന്റെ സുഹൃത്ത് ജയിക്കണം എന്നുണ്ടായിരുന്നു. അതിന് വേണ്ടി ഒരു സുഹൃത്തെന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്തിരുന്നു. പിന്നെ പുള്ളിക്കാരി അര്‍ഹയാണ് വിന്നറാകാന്‍. നൂറ് ദിവസം നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. നമ്മള്‍ ടിവിയില്‍ കാണുന്നത് പോലെയല്ല. ദില്‍ഷയ്ക്ക് ദില്‍ഷ ആകാനേ പറ്റൂ. ഭയങ്കര ഗെയിമര്‍ ആകാന്‍ പറ്റില്ല. ദില്‍ഷയെ ഇഷ്ടപ്പെട്ട് തന്നെയാണ് ഒരുപാട് പേര്‍ വോട്ട് ചെയ്തത്. അതില്‍ ദില്‍ഷയെ ഇഷ്ടപ്പെടുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ബിഗ് ബോസിനെ പൊതുവായി ഇഷ്ടപ്പെടുന്നവരും കാണും'' റോബിന്‍ പറയുന്നു.

  ''ഒരുപാട് പേരുടെ സ്‌നേഹം വോട്ടായി കിട്ടിയത് കൊണ്ടാണ് ദില്‍ഷ വിജയിച്ചത്. ദില്‍ഷ അര്‍ഹയല്ലെന്ന് ആരെങ്കിലും പറഞ്ഞാലും അതിലൊന്നും ഒരു കാര്യവുമില്ല. കപ്പ് എന്തായാലും ദില്‍ഷയ്ക്കാണ് കിട്ടിയത്''. എന്നും റോബിന്‍ പറയുന്നു.

  English summary
  Bigg Boss Fame Robin Says He Is The Only Rooted For Dilsha To Win The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X