ഇപ്പോള്‍ ഡൗണ്‍ ആണ്, ഇരട്ടി ശക്തിയോടെ തിരിച്ചുവരും! വിട്ടു നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി റോബിന്‍

കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഈയ്യടുത്തുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ യു ടു സീ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്ന് വ്യക്തമാക്കുകയാണ് റോബിന്‍. ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിനെക്കുറിച്ചും റോബിന്‍ സംസാരിക്കുന്നുണ്ട്.

കുറച്ച് നാളുകളായി ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ സ്‌ട്രോംഗായിട്ട് തിരിച്ചു വരികയാണ്.എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാന്‍ ഇങ്ങനെയാണ്. ഞാന്‍ വീണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരുമെന്നും റോബിന്‍ പറയുന്നു.

Robin

ഞാന്‍ ഭയങ്കര ടാലന്റഡ് ഒന്നുമല്ല. പക്ഷെ ടാലന്റ് ഉള്ളവര്‍ക്ക് മാത്രമേ ജീവിക്കാന്‍ പറ്റുളളുവോ, ടാലന്റ് ഉള്ളവര്‍ക്ക് മാത്രമേ ഫെയ്മസ് ആകാന്‍ പറ്റുള്ളുവോ? എന്നും റോബിന്‍ ചോദിക്കുന്നുണ്ട്. തന്നെ പോലെയുള്ള സാധാരണക്കാര്‍ക്കും ആഗ്രഹിച്ചു കഴിഞ്ഞാല്‍ ഫെയ്മസ് ആകാമെന്നും റോബിന്‍ പറയുന്നു. അതേസമയം എല്ലാവരിലും കഴിവുണ്ടെന്നും അത് കണ്ടെത്തി ഇംപ്രൂവ് ചെയ്യുകയാണ് വേണ്ടതെന്നും റോബിനും കഴിവുണ്ടെന്ന് ആരതി പറയുന്നുണ്ട്.

റോബിന്‍ എന്ന് അടിച്ച് നോക്കിയാല്‍ പത്ത് എഴുപത്തിയയ്യായിരം വീഡിയോസ് ഉണ്ട്. ഓരോരുത്തരും അവരുടെ സമയമെടുത്താണ് വീഡിയോ ചെയ്യുന്നത്. അതിനെ ഞാന്‍ വാല്യു ചെയ്യുന്നുണ്ട്. അതാണ് എന്നെ ലൈം ലൈറ്റില്‍ നിര്‍ത്തുന്നത്. ഈ അഭിമുഖത്തില്‍ ട്രോളാനൊക്കെ കണ്ടന്റുണ്ടാക്കും. അങ്ങനെ ഒരു വീഡിയോയില്‍ നിന്നും പത്ത് വീഡിയോ ഉണ്ടാക്കുന്നതാണ് എന്റെ സ്ട്രാറ്റജിയെന്നും റോബിന്‍ പറയുന്നു. പിന്നാലെ തന്റെ സിനിമയുടെ പോസ്റ്റര്‍ ഓര്‍മ്മിപ്പിക്കാന്‍ രണ്ട് വാച്ചും കൂളിങ് ഗ്ലാസ് ധരിക്കുന്നുണ്ട് റോബിന്‍.

തന്റെ സിനിമയുടെ പോസ്റ്റര്‍ വലിയ സംഭവമാക്കിയതിന് എല്ലാവര്‍ക്കും നന്ദി. രണ്ട് വാച്ച് ഇടുന്നത് താന്‍ പൊട്ടന്‍ ആയതു കൊണ്ടല്ല. നിങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയാണ്. നിങ്ങളാണ് മണ്ടന്മാര്‍. നിങ്ങള്‍ ചെയ്യുന്ന വീഡിയോ നിങ്ങളെക്കൊണ്ട് ഞാന്‍ ചെയ്യിപ്പിക്കുന്നതാണെന്നും റോബിന്‍ പറഞ്ഞു. ബിഗ് ബോസില്‍ പോയി വന്നവരില്‍ എത്ര പേര്‍ ഇപ്പോഴും ലൈം ലൈറ്റില്‍ ഉണ്ടെന്നാണ് റോബിന്‍ ചോദിക്കുന്നത്. ഈ അഭിമുഖത്തിലൂടെ താന്‍ വീണ്ടും ലൈം ലൈറ്റില്‍ വരുമെന്നും റോബിന്‍ പറയുന്നുണ്ട്.

Robin

റോബിന് ക്ഷമ കുറവാണെന്ന് ആരതി പറയുന്നുണ്ട്. തന്റെ കൂടെ നടന്ന് അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും ആരതി പറയുന്നു. പിന്നാലെ ബിഗ് ബോസില്‍ സീക്രട്ട് റൂമില്‍ കിടന്നതിനെക്കുറിച്ച് റോബിന്‍ മനസ് തുറക്കുന്നുണ്ട്. അഞ്ച് ദിവസം ക്ഷമയോടെ സീക്രട്ടില്‍ റൂമില്‍ ഇരുന്നതാണ്. എത്ര പേര്‍ അങ്ങനെയിരിക്കും? ഓള്‍റെഡി സ്‌ട്രെസിലാണ്. അതിന് പുറമെയാണ് അഞ്ച് ദിവസം ഒരു ശബ്ദം പോലുമുണ്ടാക്കാതെ സീക്രട്ടില്‍ റൂമില്‍ ഇരുന്നതെന്നാണ് റോബിന്‍ പറയുന്നത്.

സിബ്ബ് തുറക്കുന്ന ശബ്ദം ഉണ്ടാക്കാന്‍ പാടില്ല, ചുമക്കണമെങ്കില്‍ അകത്ത് പോകണം. ഓള്‍റെഡി സ്‌ട്രെസിലുള്ള ഒരാള്‍ അഞ്ച് ദിവസം ആ രീതിയില്‍ ഇരിക്കാന്‍ പറ്റുമെങ്കില്‍ ക്ഷമയുടെ കാര്യത്തില്‍ നൂറ് ദിവസം ഇരിക്കണമെങ്കിലും ഞാന്‍ ചെയ്യും. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ താന്‍ ചെയ്യും. അവിടെയിരിക്കുമ്പോള്‍ രാത്രിയേതാ പകല്‍ ഏതാ എന്ന് പോലും അറിയില്ലായിരുന്നുവെന്നും റോബിന്‍ പറയുന്നു. എന്താണ് നടക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

Read more about: robin ബിഗ് ബോസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X