ഫോട്ടോ എടുക്കുന്നതിടെ കൈ പുറകില്‍ വച്ചു, തടവാന്‍ തുടങ്ങി; ഡിവോഴ്‌സിന് ശേഷം ദുരനുഭവം നേരിട്ടു
ബിഗ് ബോസിലൂടെ ജനപ്രീയരായി മാറിയവരാണ് ഫിറോസ് ഖാനും സജ്‌നയും. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയ ആദ്യത്തെ ദമ്പതിമാരായിരുന്നു ഇരുവരും. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന ഫിറോസും സജ്‌നയും ആദ്യ ദിവസം മുതല്‍ തന്നെ വന്‍ ഓളമാണ് സൃഷ്ടിച്ചത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചു. ധാരാളം ആരാധകരേയും നേടിയെടുത്തു.
എന്നാല്‍ ഫിറോസിന്റേയും സ്ജനയുടേയും ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താനും ഫിറോസും വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് സജ്‌ന. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സജ്‌ന വെളിപ്പെടുത്തല്‍ നടത്തിയത്. പരസ്പര ധാരണയിലെത്തിയ തീരുമാനമാണെന്നും സജ്‌ന പറയുന്നു.

അതേസമയം താന്‍ വിവാഹ മോചിതയാകുന്നു എന്ന് അറിഞ്ഞതോടെ തന്നോട് ഒരാള്‍ മോശമായി പെരുമാറിയെന്നും സജ്‌ന വെളിപ്പെടുത്തുന്നുണ്ട്. ''ഞാന്‍ ഡിവോഴ്‌സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാന്‍ ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു'' എന്നാണ് സജ്‌ന പറയുന്നത്.
അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങിയെന്നാണ് സജ്‌ന പറയുന്നത്. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പെട്ടന്ന് താന്‍ കുതറി മാറിയെന്നും സ്ജന പറയുന്നു.
അത് കണ്ട് തന്റെ സുഹൃത്തുക്കളും ഇടപെട്ടു. താന്‍ അയാളോട് അവിടെ നിന്നും പോകാന്‍ പറഞ്ഞുവെന്നും സജ്‌ന പറയുന്നു. തനിക്ക് അത് ഭയങ്കര ഷോക്കിങ് ആയിരുന്നുവെന്നും കുറേ കരഞ്ഞുവെന്നും സജ്‌ന വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, പ്രണയിച്ച് വിവാഹിതരായവരാണ് തങ്ങള്‍. ഞാന്‍ ഫോക്‌സ് വാഗണില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയുമായി പ്രണയത്തിലായതെന്നും സജ്‌ന പറയുന്നു.
സീരിയലില്‍ നിന്നുമാണ് ബിഗ് ബാസിലേക്ക് ഞാനും ഫിറോസിക്കയും എത്തിയത്. ഞാന്‍ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയതെന്നും സജ്‌ന പറയുന്നു. എന്നാല്‍ പിരിയാനുള്ള കാരണം താന്‍ വെളിപ്പെടുത്തുന്നില്ലെന്നും അത് തികച്ചും പേഴ്‌സണലാണെന്നും സജ്‌ന പറഞ്ഞു.
തങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സജ്‌ന തുറന്നു പറഞ്ഞു. അതേസമയം ഒരുമിച്ച് ഇത്രയുംനാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ വിഷമമുണ്ടെന്നും സജ്‌ന പറയുന്നു. തങ്ങളുടെ ബന്ധം പിരിഞ്ഞതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും സ്ജന മറുപടി നല്‍കുന്നുണ്ട്. മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങളുടെ വേര്‍പിരിയല്‍ ഉണ്ടായതെന്ന് സജ്‌ന പറഞ്ഞു.

കൂടാതെ ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ ഡിവോഴ്‌സുമായി ബന്ധമില്ലെന്നും സജ്‌ന വ്യക്തമാക്കി. ഫിറോസിക്ക ഷിയാസുമായി പ്രശ്‌നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നുവെന്നും സജ്‌ന പറയുന്നു. എന്നാല്‍ ഷിയാസ് സഹോദരനെ പോലെയാണെന്നാണ് സജ്‌ന പറയുന്നത്.
അതേസമയം, വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ടെന്നും സജ്‌ന അറിയിച്ചു. തങ്ങളുടെ മക്കള്‍ക്ക് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയില്ലെന്നും സജ്‌ന പറയുന്നു. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ടെന്നും സ്ജന പറഞ്ഞു. സജ്‌നയുടെ തുറന്ന് പറച്ചില്‍ വൈറലായി മാറുകയാണ്. എന്താണ് ഇരുവരും പിരിയാനുള്ള കാരണം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


Click it and Unblock the Notifications