ടാബ്ലറ്റുകള്‍ക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗവും, ഒന്നും ഫലം കണ്ടില്ല; ശാലിനി
ബിഗ് ബോസ് എന്നാല്‍ താരങ്ങളെ അടുത്തറിയാനുള്ള വേദി മാത്രമല്ല. പുതിയ താരങ്ങളുടെ ഉദയത്തിന് കൂടി ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാറുണ്ട്. ബിഗ് ബോസിന് മുമ്പ് അത്ര പ്രശസ്തരല്ലാതിരുന്ന, ചില സര്‍ക്കിളുകളില്‍ മാത്രം സുപരിചിതരായ പലരും പിന്നീട് കേരളം മുഴുവന്‍ ആരാധകരുള്‌ള താരങ്ങളായി മാറാറുണ്ട്. ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകൡലെല്ലാം അങ്ങനെ പലരും താരങ്ങളായി മാറിയിട്ടുണ്ട്.
ബിഗ് ബോസിലൂടെ താരമായി മാറിയ മത്സരാര്‍ത്ഥിയാണ് ശാലിനി. നേരത്തെ അവതരാകയായിരുന്നുവെങ്കിലും ശാലിനിയെ പ്രശസ്തയാക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 4 ആണ്. താരപരിവേഷമില്ലാതെ, തീര്‍ത്തും സാധാരണക്കാരിയായ ശാലിനിയെ അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ സ്‌നേഹിക്കുകയായിരുന്നു. ബിഗ് ബോസിന് ശേഷവും ശാലിനി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ശാലിനിയുടെ യൂട്യൂബ് ചാനല്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. കഴിഞ്ഞ ബിഗ് ബോസ് സീസണിനിടെ കൃത്യമായ അപ്പ്‌ഡേറ്റുകളും മറ്റ് വീഡിയോകളുമൊക്കെ പങ്കുവച്ച് ശാലിനി ശ്ര്ദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ശാലിനി പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താന്‍ അവതാരകയായ പരിപാടിയെക്കുറിച്ചാണ് കുറിപ്പില്‍ ശാലിനി സംസാരിക്കുന്നത്.
''വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം കിട്ടിയ വേദിയില്‍ അവതാരകയാവന്‍ കാത്തിരുന്ന എനിക്ക് സര്‍പ്രൈസ് തന്നുകൊണ്ട് ചുമയും ത്രോട്ട് ഇന്‍ഫെക്ഷനും ചുമ തുടങ്ങി മൂന്നാം ദിവസം ശബ്ദമടഞ്ഞു, പ്രോഗ്രാമിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്ന അവസരം കൈ വിട്ടു കളയാന്‍ മനസ്സനുവദിച്ചില്ല,, രണ്ടും കല്പിച്ച് തിരുവനന്തപുരത്തേക്ക്,, മണിക്കൂറുകള്‍ നീണ്ട എസി കമ്പാര്‍ട്‌മെന്റിലെ യാത്രകൂടി ആയപ്പോള്‍ ശുഭം'' ശാലിനി പറയുന്നു.
ഹോട്ടലില്‍ എത്തിയ ശേഷം കുറേ ടാബ്ലറ്റുകളും പച്ചമരുന്നുമൊക്കെ പ്രയോഗിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും ശാലിനി പറയുന്നു.''ചെന്നിറങ്ങി അടുത്ത ദിവസം രാവിലെ ഹോട്ടല്‍ മുറിയില്‍ ടാബ്ലറ്റുകള്‍ക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗം. ഒന്നും ഫലം കാണാതെ രണ്ടും കല്പിച്ച് ജാസ്സി ചേട്ടനെ വിളിച്ചു, ' ചേട്ടാ ശബ്ദം മാറിയിരിക്കുന്നു,, ഒരുപാടാഗ്രഹിച്ചാണ് വന്നത് പക്ഷേ ഇങ്ങനെ ആയിപോയി എന്ത് ചെയ്യണം' ' ഒട്ടും ആലോചിച്ചു നില്‍ക്കാതെ ജാസ്സി ചേട്ടന്‍ പറഞ്ഞു 'Its k shalini.. പാട്ടു പാടാനല്ലല്ലോ. നമുക്ക് മൂന്ന് സ്ഥലങ്ങളില്‍ മാത്രം എന്‍ട്രി മതി,, നിനക്ക് പറ്റും' ശാലിനി പറയുന്നു.

ജാസി ഗിഫ്റ്റിന്റെ ആ വാക്കുകളാണ് തന്നെ വീണ്ടും വേദിയിലെത്തിക്കുന്നതെന്നാണ് ശാലിനി പറയുന്നത്. ജീവിതത്തില്‍ മറക്കാനാകാത്തൊരു അനുഭവമായി അത് മാറിയെന്നും ശാലിനി പറയുന്നുണ്ട്.
''ആ വാക്കുകളില്‍ വീണ്ടും ഞാന്‍ വേദിയിലെത്തി പ്രോഗ്രാമിന് തൊട്ടടുത്ത നിമിഷം വരെയും കൂടെ നിന്ന മറ്റു ടീം മെമ്പേഴ്‌സും സജിന്‍ ജയരാജ് ബ്രോയും, ജാസ്സി ഗിഫ്റ്റ് മ്യൂസിക്കല്‍ നൈറ്റിന്റെ മാന്ത്രികതയും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മറ്റൊരു അനുഭവത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു.നിറഞ്ഞ സദസ്സിന് മുന്‍പില്‍ ഒരിക്കല്‍ക്കൂടി നില്‍ക്കുവാന്‍ അവസരം ഒരുക്കിത്തന്നതിന് പ്രിയപ്പെട്ട ജാസ്സി ചേട്ടാ.. നന്ദി'' എന്നു പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











