അവസരം ചോദിച്ചു വിളിച്ചു, കഥകള്‍ മനസ്സിലാക്കിയപ്പോള്‍ ബിഗ് ബോസിലേക്ക്; യാത്ര ഓര്‍ത്ത് ശാലിനി

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ നാല് സീസണുകള്‍ ഇതുവരെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബോസിലൂടെ ഒരുപാട് പുതിയ താരങ്ങളെയും ലഭിച്ചിട്ടുണ്ട്. നേരത്തെ പലര്‍ക്കും അറിയാതിരുന്ന ഒരുപാട് പേര്‍ താരങ്ങളായി മാറുന്നതിനും ബിഗ് ബോസ് വേദിയായി മാറിയിട്ടുണ്ട്.

ബിഗ് ബോസിലൂടെ താരമായി മാറിയ ഒരാളാണ് ശാലിനി. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് ശാലിനി താരമായി മാറുന്നത്. നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയില്‍ നിന്നും ഇന്ന് എല്ലാവരും അറിയുന്ന താരമായി മാറിയിരിക്കുകയാണ് ശാലിനി. ഷോ തീര്‍ന്നിട്ട് മാസങ്ങളായെങ്കിലും താന്‍ ഇപ്പോഴും ബിഗ് ബോസിന്റെ ഹാങ്ങ് ഓവറിലാണെന്നാണ് ശാലിനി പറയുന്നത്.

ബിഗ് ബോസ് യാത്ര

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയ്ക്ക് മുമ്പുള്ള ദിവസങ്ങളെ വീഡിയോയിലാക്കിയത് പങ്കുവച്ചിരിക്കുകയാണ് ശാലിനി. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 4 കഴിഞ്ഞ് ഇത്ര മാസങ്ങളായിട്ടും ആ ഹാങ്ങ് ഓവര്‍ വിട്ട് പോയിട്ടില്ല എന്നതിന്റെ ഉദാഹരണമാക്കാം എന്റെ ഈ പോസ്റ്റ് എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

സെലെക്ഷനിലേക്ക് ഞാനെത്തിയ വഴികള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു പോവുന്നു. നമ്മളില്‍ ഒരാള്‍ക്കും ഇത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ എത്താന്‍ കഴിയും എന്നതിന്റെ സാക്ഷ്യമായിരുന്നല്ലോ പിന്നീട് നടന്ന ഓരോ കാഴ്ചകളും. സെലക്ഷന്‍ കിട്ടിയതിന് ശേഷം ഒരു ഓട്ടമായിരുന്നു. 100ദിവസം ഇടാനുള്ള ഡ്രസ്സ് റെഡി ആക്കണ്ടേ പെട്ടി വാങ്ങണ്ടേ അങ്ങനെ പലതും എക്‌സൈറ്റ്‌മെന്റിന്റെ പീക്കിലായിരുന്നു ഞാന്‍. എവിടെ നോക്കിയാലും ബിഗ് ബോസ് എവിടെ നോക്കിയാലും ലാലേട്ടന്‍.

യാത്ര തുടങ്ങിയ വഴികളില്‍

അങ്ങനെ യാത്ര തുടങ്ങിയ വഴികളില്‍ ബിഗ് ബോസ് സീസണ്‍ 4ന്റെ പരസ്യമുള്ള വലിയ ഫ്‌ലെക്‌സുകള്‍, അതൊക്കെ വല്ലാത്ത ഫീല്‍ ആയിരുന്നു. ആദ്യം തന്നെ കഠിനപ്രയത്‌നം കൊണ്ട് ഇന്ന് തങ്ങളുടെ സ്ഥാനം കണ്ടെത്തിയ രണ്ട് വ്യക്തികളെ കണ്ട് യാത്ര പറഞ്ഞു, ഒന്ന് പ്രിയപ്പെട്ട നമ്മുടെ സ്വന്തം മണിച്ചേട്ടന്‍ പിന്നെ സ്വപ്രയത്‌നം കൊണ്ട് മലയാളത്തിന്റെ അഭിമാന താരമായി മാറിയ നമ്മുടെ ജോജു ചേട്ടന്‍. അങ്ങിനെ യാത്ര തുടങ്ങി.

ഭയങ്കര ഫീല്‍


ഫ്‌ലൈറ്റ് ചെന്നിറങ്ങിയത് മുതല്‍ ബിഗ്ഗ് ബോസ്സ് വീടിനുള്ളിലേക്ക് കയറുന്നത് വരെയും എന്റെ കൂടെ ഉണ്ടായിരുന്ന ഷാഡോ ഗേള്‍സ്, മൈ ക്യൂട്ടി പൈസ്, ഫുഡ് സെര്‍വ് ചെയ്ത ചേട്ടന്മാര്‍, കുട പിടിച്ചവര്‍. അതൊരു ഭയങ്കര ഫീല്‍ ആയിരുന്നു ട്ടോ, സിനിമയിലെ നായികമാരെ പോലെ കുട പിടിക്കാന്‍ ഒരാള്. ഹാ പിന്നെ എന്‍ട്രി മേക്കപ്പ് ചെയ്ത് കുളമാക്കി എന്നിരുന്നാലും അവരുടെ പായത്‌നത്തെ ഞാന്‍ മാനിക്കുന്നു.

ഒരായിരം നന്ദി

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ്, ബിഗ്ഗ്ബോസ്സ് ക്രൂവിലെ ശ്രീലക്ഷ്മി ചേച്ചി,മാളു, വന്ദന ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവര്‍, ഒരു പ്രോഗ്രാം ചെയ്യാന്‍ അവസരം ചോദിച്ചു വിളിച്ച എന്റെ കഥകള്‍ ചോദിച്ചു മനസ്സിലാക്കി ഇത്രയും വലിയ ഒരു അവസരത്തിന്റെ സെലക്ഷന്‍ ലിസ്റ്റിലേക്ക് എന്നെയും ഉള്‍പ്പെടുത്തിയ പ്രവീണ്‍ ചേട്ടന്‍, എം. ആര്‍. രാജന്‍ സര്‍,, കൃഷ്ണന്‍ സര്‍,, നന്ദിയോടെ എന്നും ഞാന്‍ ഓര്‍ക്കുന്ന സ്റ്റീഫന്‍ ചേട്ടന്‍, ഹാഫിസ്‌ക്ക. കൂടാതെ എല്ലാ ബിഗ്ഗ് ബോസ്സ് അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള നന്ദി പോസ്റ്റ് ആണ് ഇത്. നന്ദി, ഒരായിരം നന്ദി എന്നു പറഞ്ഞാണ് ശാലിനി പോസ്റ്റ്് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X