കൂടെ നിന്ന് കയത്തിലേക്ക് തള്ളി വിട്ട കൈകള്‍, കയ്പ്പ് മാത്രം നിറഞ്ഞ ഉച്ചയൂണുകള്‍; ഓര്‍മ്മ പങ്കുവച്ച് ശാലിനി
മലയാളികള്‍ക്ക് സുപരിചിതയാണ് ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് ശാലിനിയെ മലയാളികള്‍ അറിയുന്നത്. തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് പലരും വിധിയെഴുതിയ താരമായിരുന്നു ശാലിനി. എന്നാല്‍ ഏറെ നാള്‍ ഷോയില്‍ പിടിച്ചു നില്‍ക്കാനും പ്രേക്ഷകരുടെ പിന്തുണ നേടാനും ശാലിനിയ്ക്ക് സാധിച്ചു. നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയില്‍ നിന്നും കേരളം മുഴുവന്‍ അറിയപ്പെടുന്ന ശാലിനിയായി മാറിയിരിക്കുകയാണ് അവളിന്ന്.
എന്നാല്‍ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ തന്റെ യാത്രയെക്കുറിച്ച് ശാലിനി മനസ് തുറക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് ശാലിനി മനസ് തുറന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടിവിയില്‍ ചെയ്ത ഷോയുടെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ശാലിനിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മുന്നോട്ടുള്ള ജീവിതത്തില്‍ കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പ്രചോദനമാകുമെങ്കില്‍ എന്ന ആഗ്രഹത്തോടു കൂടി എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടു നിന്ന പഴയ അശ്വതിയെ നിങ്ങള്‍ക്ക് മുന്‍പില്‍ പരിചയപെടുത്തുന്നു.കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളില്‍ നിന്നും ഒന്നല്ല മൂന്നും നാലും തവണ അവഗണിക്കപ്പെട്ട് നിരാശയോടെ ഇറങ്ങിപ്പോരേണ്ടി വന്ന നാളുകള്‍, കൂടെ നിന്ന് കയത്തിലേക്ക് തള്ളി വിട്ട കൈകള്‍, കയ്പ്പ് മാത്രം നിറഞ്ഞ ഉച്ചയൂണുകള്‍,,, അന്നുറപ്പിച്ചതാണ്.
'കോടി തുണി വരിഞ്ഞുചുറ്റി കനല്‍ കൂട്ടിവെച്ച ചിതയില്‍ എരിഞ്ഞടങ്ങും മുന്‍പ് ഒരിക്കലൊന്നെഴുന്നേറ്റ് നില്‍ക്കണം തലയുയര്‍ത്തി പിടിച്ച്,, ഒരിക്കലെങ്കിലും.
ഇന്നും ബിഗ്ഗ് ബോസ്സ് ഷോയില്‍ എങ്ങിനെയെങ്കിലും ഒന്ന് പങ്കെടുക്കണം എന്ന ആഗ്രഹത്തോടു കൂടി എന്നെ വിളിക്കുന്ന കുട്ടികള്‍ക്ക് ശുഭാപ്തി വിശ്വാസത്തോടു കൂടി മുന്നോട്ട് യാത്ര തുടരാന്‍ ഈ പോസ്റ്റ് സഹായിക്കട്ടെ. വളരാന്‍ അനുവദിക്കുന്ന ഒരു സമൂഹവും തളരില്ലെന്നു നിശ്ചയിച്ച മനസ്സും ഉണ്ടെങ്കില്‍ സ്വപ്നങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല എന്ന് എന്റെ ജീവിതം തന്നെ എന്നെ അത്ഭുതപ്പെടുത്തിയതാണ്. ധൈര്യം കൈ വിടാതെ മുന്നോട്ട് പോകൂ, എന്നു പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications