Don't Miss!
- Lifestyle
ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ
- News
മാധ്യമങ്ങള്‍ അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു: എംബി രാജേഷ്
- Automobiles
സെവൻ സമുറായ്സ്; ഇലക്ട്രിക് വേഷമണിഞ്ഞ് തിരികെയെത്താൻ ഈ അൾട്രാ ലെജൻഡ്സ്
- Technology
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- Sports
ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന് പറയുന്നു
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
ഞാന്‍ പുറത്തായപ്പോള്‍ പേര് സുചിയ്ക്ക്; അവള്‍ക്ക് പൊള്ളാന്‍ ഈ കനലൊന്നും പോരെന്ന് ശാലിനി
മലയാളികള്‍ ആകാംഷയോടെ കണ്ടു തീര്‍ത്ത പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 4. ഇതുവരെ മലയാളത്തില്‍ ്അരങ്ങേറിയ ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളുടെ ജനനത്തിനും ബിഗ് ബോസ് മലയാളം സീസണ് 4 വേദിയായി.
ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് ശാലിനി നായര്‍. ബിഗ് ബോസ് വീട്ടിലെ നാടന്‍ പെണ്‍കുട്ടി ഇമേജുണ്ടായിരുന്ന താരമാണ് ശാലിനി നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിനി. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശാലിനി നല്കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസില്‍ ഞങ്ങള്‍ ചാര്‍ജിംഗ് പോയന്റ് കണ്ടിരുന്നു. അതിനര്‍ത്ഥം നിങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നല്ലേ? എന്നായിരുന്നു ഒരാളുടെ ചോദ്യം. കണ്ടതെല്ലാം സത്യമായിരുന്നോ സുഹൃത്തേ? ആ അത് പോട്ടെ, ചോദിച്ച ചോദ്യത്തിന്റെ മറുപടി പറയാം. മുടി ഉണക്കാനും ഭക്ഷണം ചൂടാക്കാനുമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു പ്ലഗ് പോയന്റ്സ് എന്നാണ് ഇതിന് ശാലിനി നല്കിയ വിശദീകരണം. ഇത് നേരത്തെ ഷോ നടന്നിരുന്ന സമയത്ത് തന്നെ ആരാധകര്‍ക്കിടയിലുണ്ടായിരുന്ന സംശയമായിരുന്നു.

ബിഗ് ബോസില്‍ സമയം അറിയാന്‍ പള്ളിയിലെ ബാങ്ക് വിളി ശ്രദ്ധിച്ചാല്‍ പോരെ എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ശാലിനി നല്‍കുന്നത് കാട്ടിലൂടെയുള്ളൊരു യാത്രയുടെ വീഡിയോയാണ്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചത് കാടിന് നടുവിലൂടെയായിരുന്നു. ബിഗ് ബോസ് ഹൗസും സെറ്റ് ഇട്ടിട്ടുള്ളത് ഒരു വനമേഖലയിലാണ്. വീടിന് ചുറ്റുമുള്ള മരത്തില്‍ കുരങ്ങന്മാര് ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാമായിരുന്നു. അങ്ങനെ വിജനമായ ഒരിടത്ത് എവിടെയാണ് പള്ളി എന്നാണ് താരം നല്കുന്ന മറുപടി.

നവീന്‍ ചമ്മന്തി അരക്കുന്നത് കണ്ടിട്ടുണ്ട് ബിഗ് ബോസില്‍ എന്നൊരാള്‍ പറഞ്ഞപ്പോള്‍ ബെസ്റ്റ്. ആ ഒറ്റ തവണയേ അരച്ചുള്ളൂവെന്നാണ് ശാലിനി പറയുന്നത്. ചമ്മന്തി അരക്കാന്‍ എടുത്ത ഗ്രൈന്റര്‍ എടുത്തിടത്ത് കൊണ്ടു പോയി വെക്കാന്‍ പറഞ്ഞു ബിഗ് ബോസ്. അത്ര സൗകര്യം മതി എന്ന്. തേങ്ങ അറച്ച കറിയൊന്നും അവിടെ ഉണ്ടായിട്ടില്ല. രണ്ട് ദോശ കിട്ടിയതേ ഭാഗ്യം എന്നും ശാലിനി പറയുന്നു.
ഒരാള്‍ റിയലായി കളിക്കുന്നു. ഒരാള്‍ ഫേക്കായി കളിക്കുന്നു. ആര്‍ക്ക് വോട്ട് കൊടുക്കും? സത്യസന്ധത നോക്കി ചെയ്യുമോ അതോ ഗെയിം നോക്കിയോ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ സത്യസന്ധത നോക്കണ്ട. ഗെയിം നോക്കിയാല്‍ മതി എന്നായിരുന്നു ശാലിനിയുടെ മറുപടി. അവിടെ പോയിട്ട് സത്യസന്ധതയ്ക്ക് സര്‍ട്ടിഫിക്കറ്റും ഗപ്പും ഒന്നു ഇല്ല ഡിയര്‍ എന്നും താരം പറയുന്നുണ്ട്.

സുഖിലിനെ കുറിച്ച് എന്താണ് അഭിപ്രായം? എന്ന ചോദ്യത്തിന് ശാലിനി നല്കിയ മറുപടിയും ശ്രദ്ധേയമാണ്. ബിഗ് ബോസ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട കോമ്പോയായിരുന്നു സുചിത്രയും അഖിലും ചേര്‍ന്ന് സുഖില്‍. പരിഹസിക്കുന്നവര്‍ പരിഹസിച്ചു കൊണ്ടിരിക്കും. ഇതിനൊക്കെ അവര്‍ എന്തെങ്കിലും പ്രതികരിക്കുന്നുണ്ടോ? ഇല്ല. കാരണം എന്താണ്? വാക്കുകളേക്കാള്‍ ശബ്ദം പ്രവര്‍ത്തിയ്ക്കുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് തമാശകള്‍ പറഞ്ഞു കൊണ്ടിരുന്നത്. ഞാന്‍ പുറത്തായപ്പോള്‍ പേര് വന്നത് സുചിയ്ക്ക്. അതാണ് സംഭവിച്ചത്. അവള്‍ക്ക് പൊള്ളാന്‍ ഈ കനലൊന്നും പോരെന്നാണ് ശാലിനി പറയുന്നത്..
ഇതൊക്കെ കൈകാര്യം ചെയ്യാന്‍ മാത്രം കരുത്തയാണ് അവള്. ഞാന്‍ പറഞ്ഞില്ലേ ഈ വര്‍ഷം പരിഹസിച്ചവര്‍ തന്നെ മാറ്റിപ്പറയും. സമയം സാക്ഷിയെന്ന് പറഞ്ഞാണ് അനുശ്രീ നിര്‍ത്തുന്നത്.
അധികം വൈകാതെ തന്നെ ബിഗ് ബോസ് മലയാളം സീസണ് 5 ആരംഭിക്കും. മാര്‍ച്ച് 25 ന് ഉള്ളില്‍ തന്നെ പുതിയ സീസണ് ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ശാലിനി പറഞ്ഞത്. തന്റെ സഹോദരന് ബിഗ് ബോസ് മലയാളം സീസണ് 5 ന്റെ ഭാഗമാകാന്‍ സാധ്യതയുള്ളതായും ശാലിനി പറയുന്നുണ്ട്. ആരാധകരും പ്രതീക്ഷയോടെ പുതിയ സീസണിനായി കാത്തു നില്‍ക്കുകയാണ്.