അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവളല്ല! ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത്: സൂര്യ

ഇന്നലെയായിരുന്നു സീരിയല്‍ മേഖലയേയും ആരാധകരേയും ഞെട്ടിച്ചു കൊണ്ട് രഞ്ജുഷ മരിക്കുന്നത്. കിടപ്പുമുറിയിലെ ഫാനില്‍ രഞ്ജുഷ സ്വയം അവസാനിപ്പിക്കുകയായിരുന്നു. താരത്തിന്റെ മരണം വലിയ ഞെട്ടലാണ് പ്രിയപ്പെട്ടവരിലുണ്ടാക്കിയിരിക്കുന്നത്. 35 കാരിയായ രഞ്ജുഷ എന്തിന് ഇത് ചെയ്തുവെന്നാണ് ഒരേസമയം പ്രിയപ്പെട്ടവരും സമൂഹവും ചോദിക്കുന്നത്. മരണത്തിന് മുമ്പുള്ള രഞ്ജുഷയുടെ വിഷാദം നിറഞ്ഞ പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്.

അതേസമയം മരണത്തെ പോലും മുതലെടുക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. രഞ്ജുഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് കാഴ്ചക്കാരെ നേടാന്‍ ശ്രമിക്കുന്ന ചില യൂട്യൂബ് ചാനലുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് നടി സൂര്യ മേനോന്‍. ബിഗ് ബോസ് താരമായ സൂര്യയും രഞ്ജുഷയും അടുത്ത സുഹൃത്തുക്കളായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.

Soorya J Menon

''ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്‌നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്നലെ രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷുടെ ജന്മദിനവുമായിരുന്നു ഇന്നലെ. പതിവ് പോലെ ഷൂട്ടിന് പോകാനിരുന്നതായിരുന്നു താരം. എന്നാല്‍ രഞ്ജുഷ ഷൂട്ടിലെത്തിയില്ല. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് താരത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്.

രഞ്ജുഷയുടെ മരണത്തിന്റെ വേദന പങ്കിട്ടും താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. നടി സോണിയ പങ്കിട്ട കുറിപ്പും നേരത്തെ ശ്രദ്ധ നേടിയിരുന്നു. വിശ്വസിക്കാന്‍ ആവുന്നില്ലാലോ...എന്തിനായിരുന്നു? എന്നായിരുന്നു സോണിയ ചോദിച്ചത്. ഇന്ന് പിറന്നാള്‍ ആശംസയ്ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോടി രഞ്ജൂ..എന്നും സോണിയ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

Soorya J Menon

''തരോത്സവത്തില്‍ ആണ് പരിചയപ്പെട്ടതെങ്കിലും കൂടുതല്‍ അടുത്തത് ഈ ഒരു ഫോട്ടോഷൂട്ടിലൂടെയാണ്. പിന്നെ അങ്ങോട്ട് കുറെ പരിപാടികള്‍ ചെയ്തു. എറണാകുളം വന്നാല്‍ ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്തു. എന്തും ഓപ്പണ്‍ ആയി പറയാന്‍ പറ്റുന്ന ഷെയര്‍ ചെയ്യാന്‍ പറ്റുന്ന സുഹൃത്തുക്കളില്‍ ഒരാളായി. എന്നിട്ടും നീ ഒന്നും പങ്കുവച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോളാണ് മനസ്സിലായത്'' എന്നും സോണിയ എഴുതുന്നുണ്ട്.

ആരോടെങ്കിലും ആ മനസ്സ് തുറന്നു സംസാരിച്ചിരുന്നെങ്കില്‍ ആ വിഷമം ഒന്ന് മാറുവായിരുന്നില്ലെ..നിന്റെ പൊന്നു മോളെ ഒന്ന് ഓര്‍ക്കായിരുന്നില്ലേയെന്നും സോണിയ ചോദിക്കുന്നുണ്ട്. ബോള്‍ഡ് ആന്റ് പ്രാക്ടിക്കല്‍ ആയിട്ടുള്ള നീ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ എന്നും സോണിയ വികാരഭരിതയാകുന്നുണ്ട്. നേരത്തെ നടി അശ്വതിയും രഞ്ജുഷയെക്കുറിച്ച് എഴുതിയിരുന്നു.

2009മുതല്‍ തുടങ്ങിയ സൗഹൃദം, നമുക്ക് കൂട്ടുകാര്‍ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാന്‍ കഴിയുകയുള്ളു.എനിക്ക് അങ്ങനെ പങ്കുവെക്കാന്‍ വിരലില്‍ എണ്ണാന്‍ പറ്റിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ എന്നാണ് കൂട്ടുകാരിയെക്കുറിച്ച് അശ്വതി പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X