എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്നവരോട്... നിന്റെ അമ്മയ്ക്കുള്ള വയര്‍ തന്നെയാടാ! തുറന്നടിച്ച് ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ മലയാളികള്‍ പരിചയപ്പെട്ട താരമാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി. ബിഗ് ബോസ് വീട്ടില്‍ ആദ്യം ദിവസം മുതല്‍ക്കെ തീപ്പൊരിയായി മാറിയ താരമാണ് ദേവു. തുടക്കത്തില്‍ തന്നെ തന്റെ സംസാരത്തിലൂടേയും ആരേയും കൂസാത്ത ഭാവത്തിലൂടേയും ആരാധകരെ നേടിയെടുക്കാന്‍ ദേവുവിന് സാധിച്ചു. ബിഗ് ബോസ് വീട്ടില്‍ നടന്ന ആദ്യത്തെ അടിയുടെ ഒരറ്റത്തും ദേവുവുണ്ടായിരുന്നു.

എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ദേവുവിന് സാധിച്ചില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടാക്കിയ എവിക്ഷന്‍ ഒരുപക്ഷെ ദേവുവിന്റേതായിരിക്കും. ദേവുവിനെ പോലൊരാള്‍ പുറത്താകാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകരും സോഷ്യല്‍ മീഡിയയിലും ഒരുപോലെ പറഞ്ഞിരുന്നു.

Viber Good Devu

ബിഗ് ബോസ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദേവു. തന്റെ യാത്രകളുടെയും മറ്റുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് ദേവു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം ദേവു പങ്കുവച്ച ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രങ്ങളില്‍ ദേവു ധരിച്ച വസ്ത്രം ചേരുന്നില്ലെന്നും ദേവുവിന്റെ വയര്‍ ചാടിയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നിരവധി പേരാണ് താരത്തിനെതിരെ പരിഹാസവുമായി കമന്റ് ബോക്‌സിലെത്തിയത്. പിന്നാലെ ഇപ്പോഴിതാ തന്റെ വയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയുമായി ദേവു എത്തിയിരിക്കുകയാണ്.

എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാന്‍ എപ്പോളാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോള്‍ ആയത്? എന്നായിരുന്നു ദേവുവിന്റെ പ്രതികരണം. തന്റെ വയര്‍ കാണുന്ന തരത്തിലുള്ള മനോഹരമായൊരു ചിത്രവും ദേവു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.

അങ്ങോട്ട് കാണിക്കൂ ചേച്ചി, ഫുള്ള് സപ്പോര്‍ട്ട് എന്നായിരുന്നു ദേവുവിന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റ്. തന്റെ പെര്‍മിഷന്‍ ആരാ ചോദിച്ചേ സേട്ടാ എന്നാണ് ഇതിന് ദേവു നല്‍കിയ മറുപടി. മൈന്റ് ആക്കണ്ട. ചേച്ചിക്ക് ഇത്രയും നല്ല ഉള്ളപ്പോ എന്തിന് ഒളിപ്പിച്ചു വെക്കണം. സ്‌നേഹം കൊണ്ടല്ലേ ചേച്ചി പറയുന്നത്, ക്ഷമിക്കൂ. പിന്നല്ല അടിച്ച് അണ്ണാക്കില്‍ കൊടുത്തൂ എന്നൊക്കെയാണ് ദേവുവിന് പിന്തുണയുമായി എത്തിയവര്‍ കമന്റ് ചെയ്യുന്നത്. .

നേരത്തെ തന്റെ വയറിനെക്കുറിച്ചുള്ള കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ ദേവു മറുപടി നല്‍കിയിരുന്നു. അവനവന് ചേരുന്ന ഡ്രസ് ഇട്ടാ പോരെ, ഇത് ഒരുമാതിരി...അല്ലേല്‍ വേണ്ട പറയുന്നില്ല എന്നായിരുന്നു ഒരു കമന്റ്. ഹാ പറയെടോ താന്‍ ആണല്ലോ എനിക്ക് ചിലവിന് തരുന്നത്. പറയൂ തനിക്ക് എവിടെങ്കിലും വേദനയുണ്ടോ ഞാന്‍ ഈ ഡ്രസിട്ടതില്‍? എന്നായിരുന്നു ദേവുവിന്റെ മറുപടി.

ഒരാള്‍ക്ക് ഒരു ഡ്രസ് ചേരുന്നില്ല എന്ന് പറയുന്നത് തെറ്റാണോ? എന്ന് മറ്റൊരാള്‍ ചോദിക്കുന്നുണ്ട്.'' മറ്റുള്ളവര്‍ എന്ത് ചെയ്താലും നിങ്ങള്‍ എന്തിന് ഗൗനിക്കണം. ഞാന്‍ തന്റെ കുഞ്ഞമ്മയുടെ മോളല്ലല്ലോ. എന്റെ ഇഷ്ടം ഞാന്‍ ചെയ്യുന്നു. ഈ വള്‍ഗര്‍ എന്ന് പറഞ്ഞു കമന്റ് ഇടുന്ന ഉണ്ണികള്‍ എത്ര തവണ സൂം ചെയ്തു നോക്കി എന്നൊക്കെ നമുക്ക് മനസിലാകും. നിങ്ങളെയൊന്നും ഇത് ബാധിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് സമയം കളയുന്നത്. വീട്ടുകാരുടെ കാര്യങ്ങള്‍ നോക്കൂ. എന്റെ വയര്‍ ചാടിയതില്‍ ചേട്ടു വീട്ടില്‍ ഉള്ള വഴി മറഞ്ഞു പോയോ, ഇല്ലല്ലോ. ദീസ് ആര്‍ നണ്‍ ഓഫ് യുവര്‍ ബിസിനസ്'' എന്നാണ് ആ ചോദ്യത്തിന് ദേവു നല്‍കിയ മറുപടി.

Viber Good Devu

നല്ല ഊള ലുക്ക് ആയിട്ടുണ്ട് എന്നൊരാള്‍ പറഞ്ഞപ്പോള്‍ താങ്ക്യു നീ ആണല്ലോ കോടതിയെന്ന് ദേവു മറുപടി നല്‍കി. വയര്‍ ചാടിയിട്ട് കുടുക്ക് ഇടാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. നീ ഒക്കെ സ്ത്രീകളുടെ വയറിന്റെ കുടുക്കു നോക്കിയിരിക്കുവാണോ എന്നായിരുന്നു അയാള്‍ക്കുള്ള ദേവുവിന്റെ മറുപടി.

അയ്യോ വയര്‍ എന്ന കമന്റിന് നിന്റെ അമ്മയ്ക്കുള്ള വയര്‍ തന്നെയാടോ മറ്റ് സ്ത്രീകള്‍ക്കും എന്ന മറുപടിയാണ് ദേവു നല്‍കിയത്. ചേച്ചി അടിപ്പാവാട ഇങ്ങനേയും ഉപയോഗിക്കാം അല്ലേ എന്ന് ചോദിച്ചയാളോട് അതെ മോളേ, വിശദമായി വീട്ടുകാരോട് ചോദിക്കൂവെന്ന് ദേവു പറയുന്നുണ്ട്. വട ഇഷ്ടമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. ആണോ, നിന്റെ അമ്മയക്കുള്ളത് അല്ലേ അപ്പോള്‍ അത് വീട്ടില് തന്നെ കിട്ടുമല്ലോ എന്ന മറുപടി കൊണ്ട് അയാളുടെ വായടപ്പിക്കുകയാണ് ദേവു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X