ജാസ്മിന്‍ വീണിടത്ത് കിടന്ന് ഉരുളുന്നു! പറയുന്നതിലൊന്നും ക്ലാരിറ്റിയില്ല; തുറന്നടിച്ച് ദേവു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. വിന്നറാകുമെന്ന് പലരും കരുതിയിരുന്ന താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ ജാസ്മിന് മൂന്നാം സ്ഥാനമാണ് നേടാനായത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജാസ്മിന് രണ്ടാം സ്ഥാനമെങ്കിലും അര്‍ഹിച്ചിരുന്നുവെന്ന് മുന്‍ താരങ്ങളും സഹതാരങ്ങളും വരെ പ്രതികരിക്കുകയുണ്ടായി.
ബിഗ് ബോസ് വീടിന് അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള സൗഹൃദവും വൃത്തിയുമൊക്കെ ജാസ്മിനെതിരെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം കഴിഞ്ഞ ദിവസമാണ് ജാസ്മിന്‍ ആദ്യമായി ഒരു അഭിമുഖം നല്‍കുന്നത്. സൈന സൗത്ത് പ്ലസിനായിരുന്നു ജാസ്മിന്‍ അഭിമുഖം നല്‍കിയത്.

അഭിമുഖത്തില്‍ ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ ജാസ്മിന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ജാ്‌സ്മിനെതിരെ മുന്‍ ബിഗ് ബോസ് താരം ദേവു എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദേവുവിന്റെ വിമര്‍ശനം. ജാസ്മിന്‍ പറയുന്നതില്‍ ക്ലാരിറ്റിയില്ലെന്നും ജാസ്മിന്‍ കിടന്നുരുളുകയാണെന്നുമാണ് ദേവു പറയുന്നത്.
ജാസ്മിന്റെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു, എന്നാല്‍ ഒരു വക കാര്യങ്ങളും എനിക്ക് മനസ്സിലായില്ല. ഒറ്റ ലൈനില്‍ പറഞ്ഞാല്‍ നാല് കാലില്‍ വീഴുക, അല്ലെങ്കില്‍ വീണിടത്ത് കിടന്ന് ഉരുളുന്നതായിട്ടാണ് തോന്നിയത്. പല ചോദ്യങ്ങള്‍ക്കും ക്ലാരിറ്റി കൊടുക്കാന്‍ ജാസ്മിന് സാധിക്കുന്നില്ല. ആണോയെന്ന് ചോദിച്ചാല്‍ അതേ, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ദേവു പറയുന്നത്.
അതേസമയം, സൈന പ്ലസ് മാത്രമായതുകൊണ്ടാണ് ഈ അഭിമുഖം കൊടുക്കുന്നതെന്നും ജാസ്മിന്‍ ഞാന്‍ പറയുന്നുണ്ട്. അതായത് മറ്റ് ചില ചാനലുകള്‍ക്ക് കൊടുക്കില്ലെന്ന്. അതിനോട് ഞാന്‍ യോജിക്കുന്നുവെന്നാണ് ദേു പറയുന്നത്. ചില ചാനലുകള്‍ ജാസ്മിനെ വിറ്റ് തിന്നിട്ടുണ്ട് എന്നും ദേവു പറയുന്നത്. എന്ന് പറയുമ്പോള്‍ തന്നെ തീയില്ലാതെ പുക ഉണ്ടാകില്ലെന്നും ദേവു പറയുന്നു.

അതിന് അകത്ത് മറ്റ് ഒരുപാട് മത്സരാര്‍ത്ഥികള്‍ ഉണ്ടായിരിക്കെ തന്നെ ഈ ഒരു വ്യക്തിയെ മാത്രം വിറ്റ് തിന്നു എന്നുള്ള പ്രയോഗം വരുന്നത് എന്തുകൊണ്ടാണ്. അതിന് തക്കതായ കാരണങ്ങളുമുണ്ടെന്നും ദേവു അഭിപ്രായപ്പെടുന്നു. നഖം കടിക്കുന്നതിനെക്കുറിച്ച് ജാസ്മിന്‍ പറഞ്ഞതിനേയും ദേവു വിമര്‍ശിക്കുന്നുണ്ട്. നിങ്ങളും നഖം കടിക്കാറില്ലേയെന്നും ജാസ്മിന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ വീട്ടില്‍ പെരുമാറുന്നത് പോലെയാണോ നടുറോഡില്‍ നിന്ന് പെരുമാറുക. പബ്ലിക്കില്‍ നമ്മള്‍ പെരുമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നാണ് ദേവു പറയുന്നത്.
ചായയില്‍ തുമ്മിയ സംഭവത്തിലും ജാസ്മിന്റെ വിശദീകരണം വ്യക്തമല്ലെന്നും സോറി പറയാനുള്ളതിന് അനാവശ്യമായ വിശദീകരണങ്ങള്‍ നടത്തുകയാണ് ജാസ്മിനെന്നാണ് ദേവു പറയുന്നത്. ദേവുവിന്റെ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാർത്ഥിയായിരുന്നു ദേവു. തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാനായെങ്കിലും താരം അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായി തുടരുകയാണ് ദേവു.


Click it and Unblock the Notifications