മരുമകനെ എന്ന് വിളിച്ച് റെനീഷയുടെ ഉമ്മ, അങ്ങനെ അത് സംഭവിച്ചുവെന്ന് വിഷ്ണു; വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ജനപ്രീതി നേടിയ താരങ്ങളാണ് റെനീഷ റഹ്മാനും വിഷ്ണു ജോഷിയും. പോയ സീസണിലെ തീപ്പൊരി മത്സരാർത്ഥികളായിരുന്നു ഇരുവരും. സീരിയൽ താരമായ റെനീഷ പ്രേക്ഷകർക്ക് പരിചിത ആയിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് താരത്തെ ആരാധകർ കൂടുതൽ അടുത്തറിഞ്ഞത്. എന്നാൽ മോഡലായ വിഷ്ണു പ്രേക്ഷകർക്ക് തീർത്തും പുതുമുഖമായിരുന്നു. പക്ഷെ ഷോയുടെ ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറാൻ വിഷ്ണുവിന് കഴിഞ്ഞു.

ബിഗ് ബോസിലൂടെ നിരവധി ആരാധകരെയാണ് ഇവർക്ക് ലഭിച്ചത്. ഇവരുടെ കോംബോയ്ക്കും ആരാധകർ ഉണ്ടായിരുന്നു. ഷോയ്ക്ക് പുറത്തും ബിഗ് ബോസിന് ശേഷവുമാണ് ഇവരുടെ കോംബോ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത്. റിങ്കു-വിങ്കു ജോഡി എന്നാണ് ആരാധകർ ഇവർക്ക് നൽകിയ പേര്. സോഷ്യൽ മീഡിയയിലൊക്കെ നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ ഈ പേരിലുണ്ട്. ഇടക്കാലത്ത് ഇരുവരുടെയും സൗഹൃദം പ്രണയമായൊക്കെ ആരാധകർ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും നൽകിയ മറുപടി.

Vishnu Joshi Reneesha Rahiman

സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവും റെനീഷയും ഇടയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയായി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇതെല്ലം റിങ്കു വിങ്കു ഫാൻസ്‌ ആഘോഷമാക്കാറുമുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഇവരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ആഘോഷമാക്കുന്നത്. വെഡിങ് ലുക്കിൽ വധുവരന്മാരെ പോലെ ഒരുക്കിയിട്ടുള്ള ഇവരുടെ ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചത്.

ഒരു ഞെട്ടലോടെയാണ് ആരാധകർ ആദ്യം ചിത്രങ്ങൾ കണ്ടത്. ഇരുവരും യഥാർത്ഥത്തിൽ വിവാഹിതരായോ എന്ന് കരുതിയെന്നാണ് പലരും കമന്റ് ചെയ്തത്. അതിനിടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന രീതിയിൽ ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഒരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വിഷ്ണു. ഷൂട്ടിനായുള്ള ഒരുക്കങ്ങളും അതിനിടയിലെ രസകരമായ സംഭവങ്ങളുമെല്ലാം കോർത്തിണക്കി കൊണ്ടാണ് വ്ലോഗ്. റനീഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും വിഷ്ണു സംസാരിക്കുന്നുണ്ട്.

'അങ്ങനെ അത് സംഭവിച്ചു' എന്ന് തലക്കെട്ടോടെയാണ് വിഷ്ണു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനെട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മുഴുവന്‍ വളരെ എന്റര്‍ടൈനിങ് ആണ്. ഏറ്റവും രസകരം വിഷ്ണു ജോഷി-റെനീഷ റഹ്‌മാന്‍ കോമ്പോയും അവരുടെ സ്വാഭാവിക സംഭാഷണങ്ങളുമാണ്. വീഡിയോയില്‍ താനും റെനീഷയും വിവാഹിതരാകാന്‍ പോകുകയാണ് എന്ന് തമാശയായി വിഷ്ണു പറയുന്നത്.

Vishnu Joshi Reneesha Rahiman

അത്തയ്‌ക്കൊപ്പമാണ് (അച്ഛൻ) റെനീഷ ഫോട്ടോഷൂട്ടിനായി കൊച്ചിയിൽ എത്തിയത്. കല്യാണം ഉറപ്പിക്കാം അല്ലേ, ഉറപ്പിച്ചിട്ടങ്ങ് പോകാമല്ലേ എന്നൊക്കെ വീഡിയോയിൽ തമാശയ്ക്ക് ചോദിക്കുന്നുണ്ട്. പോരാത്തതിന് റെനീഷയെ ഉമ്മ ഫോണില്‍ വിളിച്ചപ്പോള്‍, വിഷ്ണുവും സംസാരിക്കുന്നുണ്ട്. മരുമകനേ എന്ന് വിളിച്ചാണ് ഉമ്മ സംസാരിച്ചത്. ഗോസിപ്പുകളെയൊക്കെ റെനീഷയും കുടുംബവും എങ്ങനെ എടുക്കുന്നുവെന്ന് വീഡിയോയില്‍ കാണാം.

ഇടയ്ക്കിടെ തങ്ങളുടേത് ജെനുവിൻ സൗഹൃദമാണെന്നും റെനീഷയും വിഷ്ണുവും പറയുന്നുണ്ട്. 'അങ്ങനെ അവസാനം ഒഫിഷ്യലി അക്കാര്യം അനൗണ്‍സ് ചെയ്യാനുള്ള സമയമായിരിക്കുയാണ്. ഞങ്ങള്‍ രണ്ടു പേരും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്' എന്നാണ് വീഡിയോയുടെ ഒരു ഘട്ടത്തിൽ ഇരുവരും ചേർന്ന് പറയുന്നത്. ഫോട്ടോഷൂട്ടിലെ രസകരമായ നിമിഷങ്ങളൊക്കെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X