ബിഗ് ബോസ് തമിഴ് അഞ്ചാം സീസണില്‍ കമലിന് വമ്പന്‍ പ്രതിഫലം; ലാലേട്ടനേക്കാള്‍ മൂന്നിരട്ടി!

മലയാളം ബിഗ് ബോസ് രണ്ടാം സീസണില്‍ വിജയിയെ കണ്ടെത്താന്‍ സാധിക്കാതെ അവസാനിപ്പിക്കേണ്ടി വന്നതായിരുന്നു. മൂന്നാം സീസണിലെ വിജയിയെ കണ്ടെത്താന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതേസമയം തമിഴ് ബിഗ് ബോസ് നാല് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. എല്ലാ ഭാഷകളിലും ബിഗ് ബോസ് ഷോയുടെ പ്രധാന ആകര്‍ഷണം ആരാണ് ഷോയുടെ അവതാരകന്‍ എന്നത്.

തമിഴില്‍ ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. കമല്‍ഹാസനെ പോലൊരു വലിയതാരം ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത് ആദ്യം പലരിലും അമ്പരപ്പുണ്ടാക്കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അവതാരകനായി മികച്ച പ്രകടനമാണ് കമല്‍ഹാസന്‍ ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്. ഈ അടുത്തായിരുന്നു സീസണ്‍ 4 അവസാനിച്ചത്.

Bigg Boss Malayalam

ഇനി കമല്‍ഹാസനല്ലാതെ മറ്റൊരു അവതാരകനെ ബിഗ് ബോസ് തമിഴിന്റെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനാകില്ല. നേരത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ ജയിക്കുമെങ്കില്‍ ഷോയുടെ അവതാരകനായി മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. യുവതാരം ചിമ്പുവിനെയായിരുന്നു കമലിന്റെ പകരക്കാരനായി കണ്ടിരുന്നത്. എന്നാല്‍ അതു വേണ്ടി വന്നില്ല.

അതേസമയം അടുത്ത സീസണില്‍ ബിഗ് ബോസിന്റെ അവതാരകനായി എത്തുമ്പോള്‍ കമല്‍ഹാസന്റെ പ്രതിഫലവും ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൂന്ന് കോടിയാണ് കമല്‍ഹാസന് ബിഗ് ബോസ് അവതാരകനാകാന്‍ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസമായിരുന്നു കമല്‍ ബിഗ് ബോസ് ചിത്രീകരണത്തിനായി എത്തുന്നത്. ഇതില്‍ 50 ലക്ഷത്തിന്റെ വര്‍ധവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉഫ് എന്തൊരു ഹോട്ട്! ബിക്കിനിയണിഞ്ഞ് ദുല്‍ഖറിന്റെ നായിക

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

പുതിയ കണക്ക് പ്രകാരം കമല്‍ഹാസന്റെ ആകെ പ്രതിഫലം 50 കോടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിന് ലഭിക്കുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ് ഇതെന്നാണ് കണക്കാക്കുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ 5 കൊവിഡ് പ്രതിസന്ധി കുറഞ്ഞാല്‍ ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from Filmibeat

Read more about: kamal haasan bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X