അത് മുറിയുമ്പോഴാണ് ജാസ്മിന്റെ സമനില പോകുന്നത്; മറ്റുള്ളവര്‍ വന്നത് ജാസ്മിന് ഓശാന പാടാനല്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ടോപ് ഫൈവിലുണ്ടാകും എന്ന് കരുതപ്പെടുന്നവരില്‍ ഒരാളാണ് ജാസ്മിന്‍. അതേസമയം തന്റെ പ്രവര്‍ത്തികള്‍ മൂലം അകത്തും പുറത്തും വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ട് ജാസ്മിന്‍. കടുത്ത വിമര്‍ശനങ്ങനെ നേരടേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ജാസ്മിന്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള അവലോകനമാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്‍ എപ്പോഴും മറ്റൊരാളെ ആശ്രയിക്കുന്ന വ്യക്തിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ജാസ്മിന് താനെന്ന ഭാവമാണെന്നും കുറിപ്പില്‍ പറയുന്നു. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലാണ് ഈ കുറിപ്പ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന്റെ ഒരു അവലോകനം! ജാസ്മിനെ ഹേറ്റ് /ട്രോള്‍ ചെയ്തു മടുത്തു! അവള്‍ പാവമല്ലേ ? ഒരിയ്ക്കലും അല്ല. അഹംങ്കരത്തിനു കയ്യും കാലും വച്ച മൊതല് തന്നെ തന്നെ ആണ് അത്. ഒരു സ്‌ട്രോങ്ങ് പ്ലെയറോ, അയേണ്‍ ലേഡി ഒന്നും അല്ല അത്.. സൗന്ദര്യം ഉണ്ട്. അതിന്റെ അഹങ്കരവും. ശരിയാണ്, അവള്‍ വരുന്ന സാഹചര്യം കടക്കാരുടെ ഇടയില്‍ ചീത്തവിളിയും, ഹറാസ്സിങ്ങും മറികടന്നു സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പണമുണ്ടാക്കി കടം വീട്ടി നല്ല കാര്യം.
ഡിപെന്‍ഡഡ് ആയ ഒരാള്‍ തന്നെ ആണ് ജാസ്മിന്‍. ഫിനാന്‍ഷ്യലി ആയിരിയ്ക്കം, പക്ഷെ മെന്റലി അല്ല എപ്പോളും ഒരാള്‍ കൂടെ വേണം ചായ്ക്കാന്‍ ഒരു തോള്‍. ഗബ്രി പോയതോടെ അര്‍ജുനുമായി ബെസ്റ്റി കളിച്ചു കോംബോ നോക്കി.. ശ്രീതു ചോദ്യം ചെയ്തു പുതിയ കോംബോ ആണോ? എന്ന് അതോടെ അര്‍ജുന്‍ പിന്മാറി. പിന്നീട് അഭിഷേകുമായി കോംബോ ശ്രമിച്ചു.അവള്‍ക്കു അവിടെ പിടിച്ചു നില്‍ക്കാന്‍ മാത്രം. അഭി അടുത്തില്ല. മുടിയനുമായും നോക്കി നടന്നില്ല.
ഇന്നലെ രാജാവ് ടാസ്‌കില്‍ പൊട്ടി പോയി മോങ്ങിയത് അര്‍ജുന്‍ അവരുടെ കൂടെ കൂടി കളിയാക്കി എന്ന് പറഞ്ഞാണ്.. സിജോ പറഞ്ഞപ്പോലെ മറ്റുള്ളവര്‍ ഇവക്കു ഓശാന പാടാനാണോ വന്നിരിയ്ക്കുന്നത് ? പലപ്പോഴും ഇത് ഒരു ഗെയിം ഷോ ആണെന് ഉള്ള ബോധം ഇല്ല, നിസാരമായ ഒരു ജോക്ക് പോലും
എടുക്കാന്‍ പറ്റുന്നില്ല. താനെന്ന ഭാവം. തനിക്കു മാത്രം എന്തൊക്കയോ പ്രിവിലേജസ് ഉണ്ട് എന്ന് ധരിച്ചാണ് ജീവിക്കുന്നത്. ലാലേട്ടനോട് വരെ സീബിനെ പരാമര്‍ശിച്ചു ഇവള്‍ പറഞ്ഞതാണ്. അഹംഭാവം അവള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്നൊക്കെ. അത് മുറിയുമ്പോളാണ് പുള്ളിക്കാരത്തിയ്ക്കു സമനില പോകുന്നത്.

കോവിഡ് സമയത്താണ് കോളേജ് പഠനം അതുകൊണ്ടു വീട്ടില്‍ തന്നെ ആയിരുന്നു. സോഷ്യല്‍ മീഡിയ കാലത്തും വീട്ടില്‍ തന്നെ ആണ് അതുകൊണ്ടു പുറം ലോകമായി അതികം ബന്ധമില്ല എന്നൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ് ഒരു നല്ല സുഹൃത്ത്് അവള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നത് നോറ ആണ്. അപ്പോള്‍ പറഞ്ഞിട്ടും കാര്യം ഇല്ല. പിന്നീട്
ഉണ്ടായവര്‍ അവളുടെ ഫെയിം കണ്ടു കൂടെ കൂടിയവരാവാനാണ് സാധ്യത.
എന്തൊക്കെ ആയാലും കണ്മുന്നില്‍ ഒരാളുടെ ലൈഫിനെ ബാധിക്കുന്ന കാര്യങ്ങള്‍ ഷോയിലും പുറത്തും നടക്കുമ്പോള്‍ ചെറിയ വിഷമം ഉണ്ട്
നല്ല ഒരു സുഹൃത്ത് /പാര്‍ട്ണര്‍ അവള്‍ക്കു കിട്ടട്ടെ. അവളുടെ കുറവുകളും പോരായ്മകളും പറഞ്ഞു മനസ്സിലാക്കി നല്ലതും ചീത്തയും മനസ്സിലാക്കികൊടുക്കുവാന്‍.


Click it and Unblock the Notifications