Don't Miss!
- Automobiles
കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതലറിയാം
- Sports
ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?
- Finance
30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം
- Lifestyle
ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും
- Travel
വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍
- News
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
കേരളം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് റിയാസ്; പണപ്പെട്ടി ആരും തൊട്ടില്ല! സൂരജിന് ബിഗ് ബോസിന്റെ വഴക്ക്
ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ വിജയി കണ്ടെത്താന്‍ ഇനി ബാക്കിയുള്ളത് വെറും രണ്ട് ദിവസങ്ങള്‍ മാത്രമാണ്. ആരായിരിക്കും ഈ സീസണിലെ വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് താരങ്ങള്‍. അവസാന ഘട്ടത്തിലേക്ക് എത്താനായി ഇപ്പോള്‍ ആറു പേരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ഇതില്‍ നിന്നും ഒരാള്‍ പുറത്താവുകയും പിന്നെയുള്ള അഞ്ച് പേര് തമ്മിലായിരിക്കും അവസാന മത്സരം.
ബിഗ് ബോസ് ഫിനാലെ അടുത്തെത്തി നില്‍ക്കെ താരങ്ങള്‍ക്ക് മുന്നില്‍ ഒരു സുവര്‍ണാവസരം നല്‍കിയിരിക്കുകയാണ്. ഫിനാലെയിലെത്തുന്നതിന് മുമ്പ് വിന്നറാകാനുള്ള അവസരം നഷ്ടപ്പെടുത്താനും പകരം പത്ത് ലക്ഷം രൂപ വരെ സ്വന്തമാക്കാനുമുള്ള അവസരമാണ് ഇന്ന് താരങ്ങള്‍ക്ക് നല്‍കിയത്. ഇതിന്റെ പ്രൊമോ പവീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതോടെ ഇന്നത്തെ ലൈവ് കാണാനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഇന്നലെ കാണിച്ച പ്രൊമോ വീഡിയോയില്‍ റിയാസ് പണപ്പെട്ടിയുടെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇതോടെ താരം പണവുമെടുത്ത് പുറത്തേക്ക് പോയോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ കെട്ടടക്കി കൊണ്ട് റിയാസ് ഷോയില്‍ നിന്നും പിന്മാറിയിട്ടില്ലെന്നാണ് ഇന്നത്തെ ലൈവില്‍ നിന്നും കാണാന്‍ സാധിച്ചത്.
അഞ്ച് ലക്ഷം രൂപ ബിഗ് ബോസ് വാഗ്ദാനം ചെയ്തപ്പോഴായിരുന്നു റിയാസ് പെട്ടിയുടെ അടുത്തേക്ക് വന്നത്. ഇത് കൂടെയുള്ളവരെ ഞെട്ടിക്കുന്നതായിരുന്നു. ലക്ഷ്മിയും സൂരജും ദില്‍ഷയും ധന്യയും റിയാസിനെ തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കേരളത്തിലെ ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു കൊണ്ട് താന്‍ പണം എടുക്കുന്നില്ലെന്ന് റിയാസ് അറിയിക്കുകയായിരുന്നു.

ഇതിനിടെ പത്ത് ലക്ഷമായിരുന്നുവെങ്കില്‍ താന്‍ എടുക്കുമായിരുന്നുവെന്ന് ധന്യ പറയുന്നുണ്ടായിരുന്നു. ടാസ്കിന്റെ അടുത്ത ഘട്ടത്തിലായിരുന്നു ബിഗ് ബോസ് പത്ത് ലക്ഷം വാഗ്ദാനം ചെയ്തത്. ആലോചിക്കാനായി അരമണിക്കൂറും നല്കി. എന്നാല്‍ ഫിനാലെയിലെത്തുക, നൂറ് ദിവസം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും ആരും പിന്മാറാന് തയ്യാറായിരുന്നില്ല.
ഇതിനിടെ ബിഗ് ബോസിന്റെ ബീറ്റിനെക്കുറിച്ച് തമാശ പറഞ്ഞ സൂരജിനെ ബിഗ് ബോസ് വഴക്ക് പറയുകയും ചെയ്തു. ഇത് ഗൗരവ്വമുള്ള കാര്യമാണെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. പത്ത് ലക്ഷം എന്നത് ചെറിയ തുകയല്ലെന്ന് ബിഗ് ബോസ് പലവട്ടം പറഞ്ഞുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഇതോടെ ഫൈനലില്‍ വിജയിക്കുന്ന വ്യക്തിയ്ക്ക് അമ്പത് ലക്ഷം തന്നെ ലഭിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു.

ഇനി പുറത്തേക്ക് ചെല്ലുമ്പോള്‍ ആ പത്ത് ലക്ഷമെങ്കിലും എടുത്തിട്ട് വന്നാല്‍ മതിയായിരുന്നുവോ എന്ന് വീട്ടുകാര്‍ ചോദിക്കുമെന്ന് ധന്യ പറയുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നും തനിക്ക് സപ്പോര്‍ട്ടുണ്ടെന്നും അറിയാമെന്നുമായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം. ഇതോടെ സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ പ്രധാന ചര്‍ച്ച അവസാനിച്ചിരിക്കുകയാണെന്ന് സാരം.

നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, ധന്യ, സൂരജ് എന്നിവരാണഅ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്നത്. ഇതില്‍ ദില്‍ഷ നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്നു. ടാസ്ക് വിജയിച്ചാണ് ദില്‍ഷ ഫൈനലിലെത്തിയത്. ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ അന്തിമവിജയിയെ കാണാനായി പുറത്താക്കപ്പെട്ട താരങ്ങളൊക്കെ തന്നെ എത്തിയിട്ടുണ്ട്. അടിയുണ്ടാക്കി ഇറങ്ങി പോയ റോബിനും ജാസ്മിനും കെട്ടിപ്പിടിച്ച് തിരിച്ചു വരുന്നത് കാണുമ്പോള്‍ വീട്ടിലുള്ളവര്‍ ഞെട്ടുമെന്നുറപ്പാണ്.