അവളെ ഞാന്‍ തീര്‍ത്തുകളയും! നോറയ്‌ക്കെതിരെ ജാന്‍മണി; കലിപ്പില്‍ ലാലേട്ടന്‍; കാറിത്തുപ്പിയെന്ന് നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ അകത്തേയും പുറത്തേയും വിവാദ നായികയാണ് ജാന്‍മണി. തുടക്കത്തില്‍ പ്രേക്ഷകര്‍ക്കും സഹ മത്സരാര്‍ത്ഥികള്‍ക്കും പ്രിയങ്കരിയായിരുന്നു ജാന്‍മണി. എന്നാല്‍ പിന്നീട് തന്റെ ആരേയും കൂസാത്ത ഭാവവും സഹതാരങ്ങളെ ശപിക്കുന്ന ശീലവും ജാന്‍മണിയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പോയ വാരം ജാന്‍മണി സഹതാരമായ നോറയ്‌ക്കെതിരെ ചൊരിഞ്ഞ ശാപവാക്കുകള്‍ മോഹന്‍ലാല്‍ മറ്റ് താരങ്ങളെ കാണിക്കുകയും ജാന്‍മണിയെ ശാസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ തെറ്റ് മനസിലാക്കാനോ തിരുത്താനോ ജാന്‍മണി കൂട്ടാക്കിയിട്ടില്ല. ഈ കഴിഞ്ഞ ആഴ്ചയിലും പലപ്പോഴായി ജാന്‍മണി നിയന്ത്രണം വിട്ടു പെരുമാറുകയും പവര്‍ ടീമിനെ അംഗീകരിക്കാതെ പെരുമാറുകയുമൊക്കെ ചെയ്തിരുന്നു. ഇന്നിതാ മോഹന്‍ലാലിന് മുന്നില്‍ വച്ചു പോലും ജാന്‍മണി പരിധി വിട്ട് പെരുമാറിയിരിക്കുകയാണ്.

Janmani

നോറയോടുള്ള തന്റെ സകല ദേഷ്യവും ജാന്‍മണിയില്‍ നിന്നും പുറത്തു വന്ന എപ്പിസോഡായിരുന്നു ഇന്നത്തേത്. പതിവ് പോലെ താരങ്ങള്‍ക്കായി രസകരമായൊരു ഗെയിം ഒരുക്കിയിരുന്നു മോഹന്‍ലാല്‍. താരങ്ങളില്‍ മാനുപ്പുലേഷന്‍, കൃത്രിമത്വം, ആശ്രയത്വം, നിരുത്തരവാദിത്തം, തുടങ്ങിയ രോഗങ്ങളുള്ളവരെ തിരിച്ചറിയാനും അവര്‍ക്ക് കഷായം നല്‍കാനുമായിരുന്നു ടാസ്‌ക്. ഓരോരുത്തരായി വന്ന് രോഗിയെ കണ്ടെത്തുകയും കഷായം നല്‍കുകയും ചെയ്തു.

രസകരമായി തന്നെയായിരുന്നു എല്ലാവരും ഈ ഗെയിമിനെ കണ്ടത്. റോയുടെ അവസരം വന്നപ്പോള്‍ ഈ രോഗങ്ങളെല്ലാം ഉള്ളത് ജാന്‍മണിയ്ക്കാണെന്ന് പറഞ്ഞ് കഷായം നല്‍കി. കഷായം വാങ്ങിയ ജാന്‍മണി പക്ഷെ താന്‍ തന്റെ ഇഷ്ടം പോലെയേ ചെയ്യുകയുള്ളൂവെന്ന് പറഞ്ഞ് കഷായം തിരികെ ഒഴിച്ചു കളയാന്‍ നോക്കുകയായിരുന്നു. എന്നാല്‍ ഉടനെ തന്നെ മോഹന്‍ലാല്‍ കയറി ഇടപെടുകയും ജാന്‍മണിയെ തടയുകയും ചെയ്തു.

അത് കഴിച്ചേ പറ്റൂ, ജാന്‍മണിയ്ക്ക് ഇവിടെ വേറൊരു തരത്തിലുള്ള പ്രത്യേകതയുമില്ലെന്ന് മോഹന്‍ലാല്‍ ജാന്‍മണിയുടെ മുഖത്തടിച്ചത് പോലെ പറയുകയായിരുന്നു. ഇതോടെ ജാന്‍മണി കഷായം കുടിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം അവിടെ അവസാനിച്ചില്ല. അതൊരു തുടക്കം മാത്രമായിരുന്നു. ഗെയിം കഴിഞ്ഞ് മോഹന്‍ലാല്‍ ബ്രേക്ക് പറഞ്ഞ് പോയപ്പോഴായിരുന്നു സംഭവം. ഇവിടെ ഏറ്റവും വലിയ വിഷം നോറയാണെന്നും അവള്‍ക്കാണ് വിഷം നല്‍കേണ്ടതെന്നുമാണ് ജാന്‍മണി പറഞ്ഞത്.

പിന്നാലെ പുറത്തേക്ക് പോയ ജാന്‍മണി നോറയെ ഭീഷണിപ്പെടുത്തി കൊണ്ടാണ് പോയത്. ''ഞാന്‍ ഭക്ഷണം കൊടുത്ത കൈക്കാണ് അവള്‍ തിരിഞ്ഞു പോയ്‌സണ്‍ വിളമ്പിയത്. Iam Not Gonna Leave Her, Iam Going To Do The Extreme Level, Iam Going To Finish Her'' എന്ന് പറഞ്ഞാണ് ജാന്‍മണി പുറത്തേക്ക് പോയത്. ജാന്‍മണിയുടെ ഭീഷണി കേട്ടതും സഹതാരങ്ങളെല്ലാം അതിനെ എതിര്‍ത്തു. ജാന്‍മണിയുടെ പിന്നാലെ ചെന്ന ജാസ്മിനും പൂജയുമെല്ലാം താരത്തെ തിരുത്താന്‍ ശ്രമിച്ചുവെങ്കിലും ജാന്‍മണി അതൊന്നും കൂട്ടാക്കിയില്ല.

Janmani

ബ്രേക്ക് കഴിഞ്ഞ് വന്നപ്പോള്‍ മോഹന്‍ലാല്‍ ജാന്‍മണിയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. ജാന്‍മണിയോടാണ് ഒരാള്‍ ഇങ്ങനെ പറഞ്ഞതെങ്കില്‍ എന്ത് തോന്നുമെന്ന് ചോദിച്ചപ്പോള്‍ വിഷമം തോന്നുമെന്നായിരുന്നു ജാന്‍മണിയുടെ മറുപടി. തുടര്‍ന്ന് ജാന്‍മണി മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞു. എന്നല്‍ മാപ്പ് പറയേണ്ടത് എന്നോടല്ലെന്നും ആരോടാണോ പറഞ്ഞത് അവരോടാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ജാന്‍മണി നോറയോട് മാപ്പ് പറഞ്ഞു.

എന്നാല്‍ നാടകീയ സംഭവങ്ങള്‍ മോഹന്‍ലാല്‍ എപ്പിസോഡ് വൈന്‍ഡ് അപ്പ് ചെയ്ത പോയ ശേഷവും തുടര്‍ന്നു. തന്നെ പിന്തുണയ്ക്കാതെ നോറയെ പിന്തുണച്ചതിന് മറ്റുള്ളവരോട് ജാന്‍മണി കയര്‍ത്തു സംസാരിച്ചിരുന്നു. ജാസ്മിനോടായിരുന്നു ജാന്‍മണി ചൂടായത്. മുറിയില്‍ നിന്നും ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ ജാന്‍മണിയുടെ മുന്നിലായി നോറയുണ്ടായിരുന്നു. ജാന്‍മണി നോറയെ കടന്നു പോയതും നോറ ജാന്‍മണി തന്നെ നോക്കി തുപ്പിയിട്ട് പോയെന്ന് ആരോപിക്കുകയായിരുന്നു. ഇത് ബഹളത്തിന് കാരണമായി. പിന്നാലെ ക്യാപ്റ്റനായ ജാസ്മിന്‍ ഇക്കാര്യം നോറയേയും ജാന്‍മണിയേയും വിളിച്ച് ചോദിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X