റോക്കിയുടേത് പാടില്ലാത്ത ശീലങ്ങള്‍; ഇനി എന്ത് ചെയ്താലും പുറത്ത് പോകേണ്ട അവസ്ഥ; പക്ഷെ ഹീറോയാകാം!
ബിഗ് ബോസ് മലയാളം സീസണ്‍ 6 തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ടാക്‌സിന് ശേഷം ഗബ്രിയും ജാസ്മിനും ചേര്‍ന്ന് റോക്കിയെ പ്രകോപിപ്പിക്കുകയും തുടര്‍ന്ന് റോക്കി ദേഷ്യപ്പെട്ട് പ്രൊപ്പര്‍ട്ടി ഇടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറുകയാണ്. പ്രൊപ്പര്‍ട്ടി തകര്‍ത്ത റോക്കിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബിഗ് ബോസ് പവര്‍ ടീമിനോട് ആവശ്യപ്പെടുന്നതായി പ്രൊമോ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. റോക്കിയുടെ പ്രകടനത്തെക്കുറിച്ചും പ്രൊപ്പര്‍ട്ടി തകര്‍ത്ത സംഭവത്തെക്കുറിച്ചുമൊക്കെയാണ് ചര്‍ച്ച നടക്കുന്നത്. റോക്കി തുടര്‍ന്നും ബിഗ് ബോസ് ഹൗസില്‍ മത്സരിക്കേണ്ടത് പ്രേക്ഷകരുടെ ആവശ്യമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. ജോണ്‍ ബ്രിട്ടോ എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇപ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്ന മുഴുവന്‍ കണ്ടന്റുകളും ഈ ഒരു വ്യക്തിയിലൂടെയാണ് കടന്നുപോകുന്നത് റോക്കി ഒരു കണ്ടന്റ് ഉണ്ടാക്കുന്നു. അതില്‍ പിടിച്ചു തൂങ്ങി ബാക്കി 17 പേര്‍. റോക്കി ഒരു ചെറിയ പുലി അല്ല ഒരു പുപ്പുലിയാണ് ദേഷ്യവും സംഭാഷണ രീതിയും ഒന്ന് ശരിയാക്കിയാല്‍ ഉറപ്പായും ടോപ് ഫൈവില്‍ കാണേണ്ട മത്സരാര്‍ത്ഥിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.
താക്കീതുകള്‍ ഒരുപാട് ലഭിച്ചിട്ടുണ്ട്. ഇന്നും ലിവിങ് റൂമില്‍ വെച്ച് ഒരു സംഭവം നടക്കുന്നു. ഇന്നലെ റോക്കി ബിഗ് ബോസ് സെറ്റ് പ്രോപ്പര്‍ട്ടിയില്‍ കൈകൊണ്ട് ഇടിച്ചതാണ് സംഭവം. ഈ ഒരു വിഷയത്തില്‍ റോക്കിക്കെതിരെ എന്തു നടപടിയാണ് പവര്‍ഹൗസ് ടീം എടുക്കുന്നതെന്ന് എനിക്കറിയണം എന്നാണ് ബിഗ് ബോസ് ചോദിക്കുന്നത്. പവര്‍ ടീം അഞ്ചുപേരും കൂടി എടുത്ത തീരുമാനം റോക്കിയെ പുറത്താക്കണം എന്നായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഒരിക്കലും പവര്‍ റൂം മെമ്പേഴ്‌സിന് ഒരാളെ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും പുറത്താക്കാനുള്ള അധികാരം എന്തായാലും ഇല്ല എന്ന് നമുക്കറിയാം.
അത് ചെയ്യേണ്ടത് പ്രേക്ഷകരായ നമ്മളാണെന്ന് തന്നെ ബിഗ് ബോസ് പറയും. റോക്കി തുടര്‍ന്നും ബിഗ് ബോസ് ഹൗസില്‍ മത്സരിക്കേണ്ടത് പ്രേക്ഷകരുടെ ആവശ്യമാണ്. നിലവിലെ എല്ലാ കണ്ടന്റുകളും റോക്കി വഴിയാണ് വരുന്നത്
വീണ്ടും റോക്കിക്ക് ഒരു അവസാന താക്കീത് കൊടുക്കാന്‍ ഈയൊരു വിഷയത്തില്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ഇനി റോക്കി എന്തുചെയ്താലും റോക്കിക്ക് പുറത്തേക്ക് പോകേണ്ട അവസ്ഥയാവും. ഇത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ദേഷ്യവും സംഭാഷണ രീതിയും പ്രവോക്കേഷന്‍നില്‍ ചെന്ന് വീണു കൊടുക്കുന്നതും റോക്കിയുടെ ഒരു ദൗര്‍ബല്യമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരിക്കലും ഒരു ബിഗ് ബോസ് കണ്‍സ്റ്റന്റ് കൊണ്ടുനടക്കാന്‍ പാടില്ലാത്ത ശീലങ്ങള്‍. ഈ ശീലങ്ങള്‍ തരണം ചെയ്യാന്‍ റോക്കിക്ക് സാധിച്ചാല്‍ ജന പിന്തുണ കൂടുകയും ചെയ്യും. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്താന്‍ റോക്കിക്ക് സാധിക്കുകയും ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











