For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന്‍ കാല് പിടിച്ചെന്ന് ജാസ്മിന്‍!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ എല്ലാ ആവേശവും താരങ്ങള്‍ക്കിടയിലുള്ള മത്സരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അടികളും വഴക്കുകളുമെല്ലാം ബിഗ് ബോസില്‍ പുതിയ സംഭവമല്ല. എല്ലാ കാലത്തും അടികളും പൊട്ടിത്തെറികളുമൊക്കെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാറുണ്ട്. അങ്ങനെ ഉണ്ടാകാറുള്ള പല വഴക്കുകളും പുറത്ത് വന്ന ശേഷം അവസാനിക്കാറുമുണ്ട്.

  'കരിയറിന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു'; പ്രണയവിവാഹത്തെക്കുറിച്ച് അന്ന് അമല പോള്‍ പറഞ്ഞത്

  എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. താന്‍ ഫേക്കാണെന്ന് പറഞ്ഞു കൊണ്ട് ഗെയിം കളിക്കുന്ന റോബിനും ഞാന്‍ ഞാനായിട്ടാണ് നില്‍ക്കുന്നതും എത്തിക്‌സ് വിട്ട് കളിക്കില്ലെന്ന് പറഞ്ഞ് കളിക്കുന്ന ജാസ്മിനും. തുടക്കം മുതല്‍ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും തമ്മില്‍ കോര്‍ക്കാത്ത ദിവസങ്ങളില്ലായിരുന്നു.

  റോബിനും ജാസ്മിനും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീടിന് പുറത്തും തുടരുന്ന കാഴ്ചകളായിരുന്നു കണ്ടത്. പുറത്ത് വന്ന ശേഷം സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ ഫാന്‍സിനെതിരെയും റോബിനെതിരേയും ജാസ്മിന്‍ പ്രതികരിക്കുന്നത് കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ മഞ്ഞ് ഒരിക്കലും ഉരുകില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അസാധ്യമെന്ന് കരുതിയിരുന്നത് സംഭവിച്ചിരിക്കുകയാണ്.

  റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. റോബിനെ കാണാന്‍ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇന്നിതാ റോബിനൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ജാസ്മിനും നിമിഷയും.

  ജാസ്മിന്‍ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന്‍ ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കള്‍ അസോള്‍ട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്. ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്.

  പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ മറ്റൊരു ബിഗ് ബോസ് താരമായ നവീന്‍ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയില്‍ ജാസ്മിനെ റോബിന്‍ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോള്‍ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിന്‍ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ഇതിനിടെ നവീന്‍ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.

  Recommended Video

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  അത് നിങ്ങള്‍ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നുണ്ട്. റോണ്‍സണ്‍ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോള്‍ റോണ്‍സനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നുണ്ട്. വീഡിയോകളും ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരേ സമയം പുറത്ത് പോയവരായിരുന്നു ജാസ്മിനും റോബിനും. റിയാസിനെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ പുറത്താക്കിയത്. അതേസമയം റോബിനെ തിരികെ കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്‍ പുറത്ത് പോയത്. പോകാന്‍ നേരം ജാസ്മിന്‍ റോബിന്റെ ചെടിച്ചട്ടി എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള മഞ്ഞുരുകയതോടെ ആരാധകരും ആ കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ്.

  English summary
  Bigg Boss Malayaam Season 4: Jasmine And Robin Burries Their Ego As They Meets Along With Nimisha And Naveen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X