ഇത്രയും കഴിവുള്ള വ്യക്തി ബിഗ് ബോസ് ചരിത്രത്തിലില്ല; ദില്‍ഷയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. എന്നാല്‍ ബിഗ് ബോസിനെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ ഉള്ള ചര്‍ച്ചകളൊന്നും ഇതുവരേയും അവസാനിച്ചിട്ടില്ല. താരങ്ങള്‍ക്കിടയിലെ വഴക്കുകളും തുടരുന്നുണ്ട്. സുഹൃത്തുക്കളായിരുന്നവര്‍ പിരിയുന്നതിനും പിരിഞ്ഞിരുന്നവര്‍ ഒരുമിക്കുന്നതിനുമൊക്കെ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു.

തങ്ങളുടെ ഇഷ്ട താരത്തിന് വേണ്ടി മറ്റ് താരങ്ങളെ സൈബര്‍ അറ്റാക്ക് ചെയ്യാന്‍ മടിക്കാത്ത ആരാധകര്‍ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ല. ചിലരൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വന്നിട്ടില്ല. വിവാദങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ തുടരുകയാണ്.

വാദ പ്രതിവാദങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് താരങ്ങളുടെ വാദ പ്രതിവാദങ്ങള്‍ കാണുന്ന ആരാധകര്‍ പറയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 5 അല്ല ഇനി വേണ്ടത്, മറിച്ച് സീസണ്‍ 4 ന്റെ കണ്‍ക്ലൂഷനാണെന്നാണ്. അത്രത്തോളം സജീവമാണ് വിഷയങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ എന്നതാണ് വസ്തുത.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിന്നറായിരുന്നു ദില്‍ഷ പ്രസന്നന്‍. എന്നാല്‍ ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍ ചിലര്‍ക്കൊക്കെ മടിയുണ്ടായിരുന്നുവെന്നതാണ് വസ്തുത. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ നിരന്തര ആക്രമണം നേരിടുകയും ചെയ്യാറുണ്ട് ദില്‍ഷ. എങ്കിലും ഇതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് ദില്‍ഷ പ്രസന്നന്‍.

പുതിയ ചിത്രങ്ങള്‍


ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വെള്ള ഷര്‍ട്ടും ഡെനിം പാന്റ്‌സും ധരിച്ചുള്ള തന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ അധിവേഗം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തെ പ്രശംസിച്ചും കയ്യടിച്ചും ധാരാളം ആരാധകരെത്തിയിട്ടുണ്ട്.

ഇത്രയും കഴിവുള്ള ഒരു വ്യക്തി മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ പോലും കാണില്ല. ക്ലാസിക്കല്‍ ഡാന്‍സ് പ്പോലും പഠിച്ചിട്ടിലെങ്കിലും ഡാന്‍സിംഗ് സ്റ്റാര്‍സിലെ ദില്‍ഷയുടെ പ്രകടനം ആരുടേയും മനസുകവര്‍ന്നുപോകും, ദില്‍ഷ ഈ സ്റ്റൈലില്‍ ഒരു രക്ഷയുമില്ല, അടിപൊളി ലുക്ക് ആയിട്ടുണ്ട്, എന്ത് നല്ല ഭംഗിയാ കുട്ടി നിന്നെ കാണാന്‍. ഓരോ ദിവസവും ചെല്ലുന്തോറും ഭംഗി കൂടിക്കൂടി വരുന്നു. എന്നും എന്റെ ദിലുനൊപ്പം. ഒത്തിരി സ്‌നേഹം മാത്രം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

ഫോട്ടോഷൂട്ടിന്റെ വീഡിയോ

കഴിഞ്ഞ ദിവസം തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ദില്‍ഷ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ഇതിനും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നു. അതേസമയം ഈയ്യടുത്ത് വിവാദത്തിലും ചെന്നു പെട്ടിരുന്നു ദില്‍ഷ. താരം പങ്കുവച്ചൊരു പ്രൊമോഷന്‍ വീഡിയോയായിരുന്നു വിവാദത്തിന്റെ കാരണം. താരം പ്രൊമോട്ട് ചെയ്തവര്‍ തട്ടിപ്പുകാരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ബിഗ് ബോസ് താരം ബ്ലെസ്ലിയടക്കമുള്ളവര്‍ സംഭവത്തില്‍ ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ബോധപൂര്‍വ്വം പറ്റിക്കാന്‍ ശ്രമിച്ചിട്ടില്ല

ഒടുവില്‍ വീഡിയോ പിന്‍വലിച്ച ദില്‍ഷ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ആരേയും ബോധപൂര്‍വ്വം പറ്റിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദില്‍ഷ പറഞ്ഞത്. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. തന്റെ വീഡിയോ കാരണം ആര്‍ക്കെങ്കിലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നിയമ പോരാട്ടത്തില്‍ അവരെ സഹായിക്കുമെന്നും ദില്‍ഷ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നും വന്ന ശേഷം ഇപ്പോഴിതാ പുതിയൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ തന്നെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ബിഗ് ബോസ് താരം ബ്ലെസ്ലിയും ഷോയിലെ ഒരു മത്സരാര്‍ത്ഥിയാണ്. ദില്‍ഷയുടെ ഡാന്‍സ് പ്രകടനം ആരാധകരുടെ കയ്യടി നേടുന്നുണ്ട്.

More from Filmibeat

Read more about: ബിഗ് ബോസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X