വിവാഹം ഉടനുണ്ടാകുമോ!, മനസ് തുറന്ന് നിമിഷ; ആദ്യമായി അച്ഛന്റെയും സഹോദരന്റെയും ചിത്രം പങ്കുവച്ച് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നിമിഷ പി എസ്. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ നിമിഷ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. പുറത്താകുന്നത് വരെ ബിഗ് ബോസ് വീട്ടിലെ ശക്‌തമായ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ.

ബിഗ് ബോസ് വീട്ടിനുള്ളില്‍ ശക്തമായ നിലപാടുകൾ സ്വീകരിച്ചും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും നിമിഷ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. തനിക്ക് നേരെ ബിഗ് ബോസ് വീടിനുള്ളിൽ വെച്ചുണ്ടായ ബോഡി ഷെയ്മിംങ് പരാമര്ശങ്ങളോടൊക്കെ നിമിഷ പ്രതികരിച്ച രീതിയും കയ്യടി നേടിയിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരിക്കൽ പുറത്തായ നിമിഷ തിരിച്ചെത്തി, പിന്നീട് അമ്പതാം ദിവസമാണ് താരം ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുന്നത്.

നിരന്തരം ആരാധകരുമായി സംവദിക്കാനും നിമിഷ ശ്രമിക്കാറുണ്ട്

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
നിരന്തരം ആരാധകരുമായി സംവദിക്കാനും നിമിഷ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വിവാഹം സംബന്ധിച്ച ചോദ്യത്തിന് നിമിഷ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം താൻ ബിരുദം നേടിയ സന്തോഷം നിമിഷ പങ്കുവച്ചിരുന്നു

ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെഷനിലാണ് ആരാധകർ നിമിഷയോട് വിവാഹത്തിന്റെ കാര്യം ചോദിച്ചത്. കഴിഞ്ഞ ദിവസം താൻ ബിരുദം നേടിയ സന്തോഷം നിമിഷ പങ്കുവച്ചിരുന്നു. എൽ എൽ ബി വിദ്യാത്ഥിയായിരുന്ന നിമിഷ അതിനിടയിലാണ് ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയത്. ബിഗ് ബോസിന് ശേഷമാണു താരം പരീക്ഷ എഴുതി ബിരുദം സ്വന്തമാക്കിയത്.

പരീക്ഷയെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഇടയിലാണ് നിമിഷയോട് വിവാഹത്തെ കുറിച്ചും ചോദ്യമുണ്ടായത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകുമോ എന്നായിരുന്നു ഒരാൾ നിമിഷയോട് ചോദിച്ചത്. ആഗ്രഹമുണ്ടെന്നും എന്നാൽ ലോകം എനിക്കായി എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് നിമിഷ പറഞ്ഞത്.

ഭാവി പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങൾ

അതേസമയം, ആദ്യമായി തന്റെ അച്ഛന്റെയും സഹോദരന്റെയും ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അച്ഛന്റെയും സഹോദരന്റെയും ചിത്രം പങ്കുവയ്ക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് നിമിഷ ഇരുവരുടെയും ചിത്രം പങ്കുവച്ചത്.

ഭാവി പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിജി ചെയ്യുന്നില്ലെന്നും പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിൽ അത് ബാംഗ്ലൂരിൽ ആയിരിക്കുമെന്നും നിമിഷ പറയുന്നുണ്ട്. വക്കീലാവാൻ പോവുകയാണോ എന്ന ചോദ്യത്തിന് താൻ മോഡലിങും അഭിനയവും വക്കീൽ പണിയും എല്ലാമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും നിമിഷ പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനൽതുടങ്ങിക്കൂടെ എന്ന ചോദ്യത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് നിമിഷ പറയുന്നുണ്ട്.

ഒരു മാസം മുന്നെയാണ് അമ്മുമ്മ മരിച്ചത്

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഒന്നും കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് പരീക്ഷയും എല്ലാമായി തിരക്കിൽ ആയിരുന്നെന്നും ഒരു മാസം മുന്നെയാണ് അമ്മുമ്മ മരിച്ചത് അതുകൊണ്ട് ആഘോഷമില്ലെന്നുമാണ് നിമിഷ പറഞ്ഞത്. ബിരുദം നേടിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടെ അമ്മാമ ആയിരിക്കും ഇതിൽ ഏറെ സന്തോഷിക്കുക എന്ന് നിമിഷ പറഞ്ഞിരുന്നു.

'അമ്മാമ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. എനിക്ക് ഉറപ്പുണ്ട്, ഇത് അമ്മാമ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാവും' എന്നാണ് നിമിഷ കുറിച്ചത്. ബിഗ് ബോസ് വീട്ടിൽ ആയിരുന്നപ്പോൾ തനിക്ക് ഏറ്റവും ആത്മബന്ധം ഉള്ളത് അമ്മാമയോട് ആണെന്ന് നിമിഷ പറഞ്ഞിരുന്നു. ബിഗ് ബോസിൽ ആയിരിക്കെ നിമിഷക്ക് വിഷുക്കോടിയും മറ്റും അയച്ചു കൊടുത്തത് അമ്മാമ ആയിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X