19 പേര്‍ ഒരുമിച്ച് മണ്ടന്‍ എന്ന് വിളിച്ചിട്ടും തളര്‍ന്നില്ല; ജിന്റോ എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കത്തില്‍ അകത്തുള്ളവരും പുറത്തുള്ളവരും എഴുതിത്തള്ളിയ മത്സരാര്‍ത്ഥിയായിരുന്നു ജിന്റോ. മണ്ടെനെന്ന് എല്ലാവരും വിധിയെഴുതി. എ്ന്നാല്‍ പിന്നീട് കണ്ടത് ബിഗ് ബോസ് വീട്ടില്‍ എല്ലാവരേക്കാളും ജനപ്രീതിയുള്ള താരമായി ജിന്റോ മാറുന്നതാണ്. തന്നെ മണ്ടനെന്ന് വിളിപ്പിച്ചവരെക്കൊണ്ട് മല്ലയ്യ എന്ന് വിളിപ്പിക്കാനും കയ്യടിപ്പിക്കാനും ജിന്റോയ്ക്ക് സാധിച്ചു.
അതേസമയം ജിന്റോയുടെ പ്രസ്താവനകളും പ്രവര്‍ത്തികളും പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സഹതാരങ്ങളോടുള്ള ജിന്റോയുടെ സമീപനങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ സീസണില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള താരങ്ങളില്‍ ഒരാളായി മാറാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ദ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ് ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ജിന്റോയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരോന്നിനായി മറുപടി നല്‍കുകയാണ് കുറിപ്പിലൂടെ ആരാധിക. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ജിന്റോക്ക് സംസാരത്തിന്റെ ഫ്‌ളോ കുറവാണ്. അതുപോലെ നമ്മുടെ സമൂഹത്തില്‍ എത്രയോ പേരുണ്ട്. അവരൊക്കെ വലിയ നിലയില്‍ എത്തിയവരുമുണ്ട് നിങ്ങള്‍ ചിന്തിക്കു എത്രയോ പരിമിതികളില്‍ നിന്നാണ് ( ഫിനാല്‍ഷലിയിലും ) ജിന്റോ സ്‌ക്കൂള്‍ കാലഘട്ടത്തില്‍ പോലും കഠിനമായ ജോലി ചെയ്യുകയും ബാറിലെ ഛര്‍ദ്ദി കോരിയും ജീവിച്ചു വന്ന് ഫിസിക്കല്‍ ട്രെയിനറായി 8 ഫിസിക്കല്‍ സെന്റര്‍ വരെ സ്റ്റാര്‍ട്ട് ചെയ്തു. ചില്ലറ സിനിമകളില്‍ അഭിനയിച്ചു ബോഡി ബില്‍ഡപ്പ് ചെയ്യാന്‍ എത്രമാത്രം മാനസീക ഉറപ്പ് വേണം.
അങ്ങിനെ ജീവിതത്തില്‍ സക്‌സസ് ആയ മനുഷ്യഷ്യനാണ് കുറെ സംസാരിക്കാന്‍ കഴിയില്ല. ജന്മനാ ചില കുട്ടികള്‍ അങ്ങിനെയാണ് സംസാരിച്ച് ഫലിപ്പിച്ചു കഴിയാറില്ല ചിലര്‍ നന്നായി സംസാരിക്കും. ബിഗ് ബോസില്‍ വന്നതിനു ശേഷം തെറ്റുപറ്റി. അദ്ദേഹത്തെ തെറിവിളിച്ചവരെ തിരിച്ചു വിളിക്കുകയാണ് ചെയ്യത്. ഇപ്പോള്‍ ചീത്ത പറയാറില്ല. പെണ്‍ക്കുട്ടികള്‍ ഗെയിം കളിച്ചാല്‍ മോശം എന്നല്ല ഫിസിക്കലി മെയിലിന്റെ അത്ര സ്‌ട്രോങ്ങല്ല എന്നാണ് പറഞ്ഞത്.

ഗ്യാസ് വിട്ടത് അത് സ്വാഭാവികം. നോറയെ പോലെ ചൊറിയുന്നവര്‍ അത് അര്‍ഹിക്കുന്നു. കളിയില്‍ തട്ടിക്കളയും എന്ന പ്രയോഗം അത് ചെസ് കളിക്കുമ്പോള്‍ കരുക്കള്‍ തട്ടികളയും എന്നര്‍ത്ഥമേ അതിന് കാണേണ്ടതുള്ളൂ ഹൗസില്‍ എല്ലാവരേയും എതിരാളികളായി കാണുന്നു ഇതു മാത്രമാണ് അതിന്റെ അര്‍ത്ഥം.
ജിന്റോ എന്ത് ചെയ്തു? നല്ല എന്റര്‍ടെയ്‌നറാണ്. മെന്റര്‍ സ്‌ട്രെങ്ത്തുണ്ട്. നമ്മളെയൊക്കെ ഒരാള്‍ മണ്ടന്‍ എന്ന് വിളിച്ചാല്‍ നമ്മള്‍ തളര്‍ന്ന് പോകും. പത്തൊന്‍പത് പേര്‍ ഒരുമിച്ച് മണ്ടന്‍ എന്ന് വിളിച്ചിട്ടും തളരാതെ നിന്നു. എല്ലാവരും അധിക്ഷേപിച്ചു എന്നിട്ടും പിടിച്ചു നിന്നു. ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി തന്നെയാണ് ജിന്റോ ഗെയിം കളിക്കുന്നത്. അത് കൊണ്ട് സാധാരണ പ്രേക്ഷകയായ എന്റെ വോട്ട് ജിന്റേക്ക് മാത്രം. നെഗറ്റിവ് കമന്റ് പ്ലീസ് അവോയ്ഡ്. ഈ പോസ്റ്റ് ഇഷ്ടപ്പെടാത്തവര്‍ പ്ലീസ് ഇഗ്നോര്‍.


Click it and Unblock the Notifications