അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല

ബിഗ് ബോസ് വീട്ടിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ഋഷി. നടനും ഡാന്‍സറുമായ ഋഷി മലയാളികള്‍ക്ക് സുപരിചിതനാണ്. ബിഗ് ബോസ് വീടിന് അകത്തും ജനപ്രീയനാണ് ഋഷി. അതേസമയം മറ്റുള്ളവരെ അപേക്ഷിച്ച് എന്ത് ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥിയല്ല എന്നാണ് ഋഷിയെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴത്തെ പവര്‍ ടീമിലെ അംഗം കൂടിയാണ് ഋഷി.

ഇന്ന് ഋഷിയുടെ മികച്ച പ്രകടനത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. പവര്‍ റൂമിന് വേണ്ടി നിലവിലെ പവര്‍ ടീമും നെസ്റ്റ് ടീമും തമ്മില്‍ നടന്ന മത്സരത്തിലാണ് ഋഷിയുടെ മികച്ച പ്രകടനം കണ്ടത്. ്ടാസ്‌കിന്റെ ആദ്യ രണ്ട് റൗണ്ടും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും സമനിലയിലെത്തിയിരുന്നു. ഒടുവില്‍ മൂന്നാമത്തെ ടാസ്‌കില്‍ സായ് കൃഷ്ണയെ പരാജയപ്പെടുത്തി ഋഷിയാണ് പവര്‍ ടീമിനെ വിജയികളാക്കുന്നത്.

Bigg Boss

ഇപ്പോഴിതാ ഋഷിയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ലോറന്‍സ് മാത്യു പങ്കുവച്ച ഋഷിയുടെ ഇതുവരെയുള്ള ഗെയിം വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഏറ്റവും കൂടുതല്‍ ഫ്രണ്ട്‌സിനെ ഉണ്ടാക്കുന്നവര്‍ ജയിക്കുന്ന ഷോ ആണ് ഇതെന്നാണ് ഋഷിയുടെ ധാരണ. കഴിഞ്ഞ വര്‍ഷം ജയിച്ച മാരാര്‍ക്ക് കുറെ നല്ല സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. അത് കാരണം പുള്ളിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടാണ് കപ്പ് അടിച്ചത് എന്നൊരു ധാരണ ഋഷിക്ക് ഉണ്ടെന്ന് തോന്നുന്നു.

നോമിനേഷനില്‍ വന്നാല്‍ കുണു വാവ കരയും.. ഒരു സെലിബ്രിറ്റി ആയതുകൊണ്ട്, ആ ഒരു എലിറ്റ് സെലിബ്രിറ്റി ക്ലാസ്സിലുള്ള ആളുകളുടെ കൂടെ മാത്രമേ ആള്‍ കൂട്ടാവൂ... ഡാന്‍സ് ഷോയും സീരിയലും ഒക്കെ ഉള്ളതുകൊണ്ട്, ബാക്കി എല്ലാരും എങ്ങനെയേലും നോമിനേറ്റ് ചെയ്യാതെ ഫൈനലില്‍ എത്തിക്കുമെന്ന് വിചാരിച്ചിരിക്കുന്ന പാവം..

അന്‍സിബയാണ് ഋഷിയുടെ പ്രധാന സ്‌ക്രൂ ഡ്രൈവര്‍.. അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും.. ഒന്നോ രണ്ടോ ഡാന്‍സ് കളിച്ചു എന്നുള്ളതല്ലാതെ 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ലാത്ത വാഴ. നാഴികയ്ക്ക് നാല്പതു വട്ടം ജാസ്മിന്റെ വൃത്തി ഇല്ലായ്മയെ എല്ലാരും കുറ്റം പറയുമ്പോഴും, തലയില്‍ അവലിന്റെ വലിപ്പത്തില്‍ ബട്ടന്‍സ് പോലെ താരനും ജടയും കൊണ്ടു നടക്കുന്ന ഇവനെക്കുറിച്ചു ആരും മിണ്ടില്ല...ഇവന്‍ അടുക്കളയില്‍ കയറിയാല്‍ ഉണ്ടാകുന്ന ഫുഡില്‍ മുഴുവന്‍ ഇത് വീഴും.

Bigg Boss

അവിടെ ആരും അവല്‍ നനയ്ക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അഥവാ നനച്ചാല്‍, അളവ് കുറഞ്ഞുപോയാല്‍, ചിലപ്പോള്‍ അവന്‍ തലയില്‍ നിന്നും അടര്‍ത്തിയിട്ട് ബാലന്‍സ് ചെയ്യും. പൊതുവെ, ഒരു കാര്യം പറയട്ടെ. ബിഗ് ബോസ് ടീം നിര്‍ബന്ധമായും ഇനി ആര് അടുക്കളയില്‍ പാചകം ചെയ്യാന്‍ കയറിയാലും തല കവര്‍ ചെയ്യണം എന്നൊരു റൂള്‍ കൊണ്ടുവരണം. ആരും ആരുടെയും മുടിയും താരനും തിന്നാന്‍ അല്ല അവിടെ കിടക്കുന്നത്.. സ്ത്രീകള്‍ ആണേലും പുരുഷന്മാര്‍ ആണേലും, തല കവര്‍ ചെയ്തു കയറുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഋഷിയുടെ മുടിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിമര്‍ശനം നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള ബോഡി ഷെയ്മിംഗ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X