ഈ സീസണിലും 'റോബിനും രജിത് കുമാറുമുണ്ട്'; ജാസ്മിനാകാന്‍ ഇയാള്‍ക്ക് പറ്റുമോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി ഇന്നലെ ബിഗ ്‌ബോസ് വീടിന് അകത്തേക്ക് കയറി. ഇനിയങ്ങോട്ടുള്ള നൂറ് ദിവസത്തിനുള്ളില്‍ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് കണ്ടറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, ഇന്നലത്തെ പരിചയപ്പെടുത്തലില്‍ തന്നെ സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെയായിരിക്കും എന്ന് വിലയിരുത്തുകയാണ് ഒരു കുറിപ്പ്.
ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതുവരെ ബിഗ് ബോസ് വീട്ടിലേക്ക് വന്ന 19 പേരെക്കുറിച്ചുമുള്ള വിലയിരുത്തലാണ് കുറിപ്പിലുള്ളത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

19 പേരില്‍ ട്രാന്‍സ്‌ജെന്റര്‍ ഉള്‍പ്പടെ 11 സ്ത്രീകളും 8 പുരുഷന്മാരുമാണ് ഷോയില്‍ ഇതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ മോശം ഗെയിം കാരണം ആദ്യം തന്നെ കുറെ സ്ത്രീകള്‍ ഔട്ട് ആവും. എന്നിട്ട് സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ കൊടുക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് പെണ്ണുങ്ങളെ ഔട്ട് ആക്കാതെ നിര്‍ത്തും. ഈ പരിപാടി ഈ സീസണിലും കാണും.
ഒന്നാം ദിനത്തെ പ്രകടനം വെച്ചുകൊണ്ടുള്ള ഒരു പ്രാഥമിക വിലയിരുത്തല്‍ മാത്രമാണ് ഇത്... ചിലപ്പോള്‍ ഒരു 25 ദിവസം കഴിയുമ്പോള്‍ ഈ പട്ടികയ്ക്ക് മാറ്റം വന്നേക്കാം..ഈ 19 പേരില്‍ കുറച്ച് മുന്നോട്ട് പോയേക്കാം സാധ്യത ഉള്ള ആളുകളുടെ പേരാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ശരണ്യ : ലുക്ക് കൊണ്ട് ഓക്കേ ആണ്... ലുക്ക് കൊണ്ട് മാത്രം കുറെ വോട്ടുകള്‍ പിടിക്കും... ഗെയിം എങ്ങനെ പോകുന്നു എന്നതുപോലെ ഇരിക്കും ബാക്കി.. ഈ സീസണിലെ ഋതു മന്ത്ര ആവാന്‍ സാധ്യത ഉള്ള പ്ലയെര്‍.
2. സുരേഷ് മേനോന്‍ : ഒരു രജിത് കുമാര്‍ വൈബ് ഒക്കെ അടിക്കുന്നുണ്ട്... പക്ഷെ പുറത്ത് ജീവിക്കുന്ന ആളായൊണ്ട്, കുറച്ച് കൂടി ലിബറല്‍ ചിന്തകള്‍ ആവാനാണ് സാധ്യത. കുറച്ചു പാട്രിയാർക്കി പ്രൊമോട്ട് ചെയ്യുന്ന ആളുകള്‍ ആണ് ഇന്ന് വരെ ബിഗ് ബോസ്സ് ജയിച്ചതില്‍ അധികവും.
3.അര്‍ജുന്‍ : പോക്ക് കണ്ടിട്ട് ഒരു വിഷ്ണുവോ ബ്ലെസ്ലിയോ ആവാന്‍ സാധ്യത ഉള്ള പ്ലയെര്‍ ആണ്... കുറച്ച് ജാഡ ഉണ്ട്... ആറ്റിട്യൂട് ഇട്ടാണ് നില്കുന്നത്... റിനോഷ് വൈബും ഇടക്ക് കിട്ടാറുണ്ട്..
4. അന്‍സിബ : കൂട്ടത്തില്‍ ഏറ്റവും പോപ്പുലര്‍ ആയ ആളാണ്... അതുകൊണ്ട് മറ്റുള്ളവരെക്കാള്‍ ആദ്യ സമയത്ത് വോട്ട് കിട്ടും. ബാക്കി ഗെയിം പോലെ ഇരിക്കും.
5. രതീഷ് അണ്ണന്‍ : ഇന്നലെ ചളി കാണിച്ചു വെറുപ്പിച്ചു എങ്കിലും, ഈ സീസണിലെ കിങ് മേക്കര്‍ അദ്ദേഹം ആകുമെന്ന് ഒരു ഗട്ട് ഫീലിംഗ് ഉണ്ട്... ആദ്യത്തെ 25 ദിവസത്തിന്റെ ഉള്ളില്‍ പുറത്തായില്ലേല്‍ അണ്ണന്‍ ഒരു കലക്ക് കലക്കും..
6.ഗബ്രി : എവിടെയോ ഒരു സാഗര്‍ ജുനൈസ് വൈബ് അടിക്കുന്നുണ്ട്.

7. മുടിയന്‍ : ഫുക്രു അവരുതേ എന്ന പ്രാര്‍ത്ഥന മാത്രം... വോട്ട് കിട്ടും... മുന്നോട്ട് പോകും...
8. അപ്‌സര / യമുന/ ശ്രീതു : ഇവരില്‍ ഒരാള്‍ മുന്നോട്ട് പോകും...ഒരാള്‍ ടോപ് 5 ഇല്‍ വരും..അതാരാണെന്ന് ഇപ്പോള്‍ അറിയില്ല... സീരിയല്‍ ക്വാട്ടയാണ്.
9.റെസ്മിന്‍ : നിഷാനയില്‍ അധികം പ്രതീക്ഷ ഇല്ല.. റെസ്മിന്‍ കുറച്ചു മുന്നോട്ട് പോകുമെന്ന് തോന്നുന്നു... കുറച്ച് യൂത്ത് വോട്ടുകള്‍ കിട്ടും.
10. ജാസ്മിന്‍ : ജാസ്മിന്‍ ആവുമോ അതോ ഈ സീസണിലെ സെറീന ആവുമോ എന്നറിയില്ല.. ഒരു ലവ് ട്രാക്ക് മണക്കുന്നുണ്ട്...
11. സിജോ : ഈ സീസണിലെ റോബിന്‍ ആവാന്‍ ഏറ്റവും സാധ്യത ഉള്ള പ്ലയെര്‍.
അതേസമയം കുറിപ്പിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സത്യത്തില്‍ കമ്പാരിസണ്‍ ആവശ്യമൊന്നുമില്ല.. ഇവിടെ എല്ലാവരും ഓരോരോ വ്യക്തിത്വങ്ങളാണ്. ഷോയെയും അതിലെ കണ്ടസ്റ്റന്‍സിനെയും വ്യത്യസ്തതകളായി കാണൂ.. പുതിയത് വരട്ടെ എന്നായിരുന്നു മുന്‍ ബിഗ് ബോസ് താരമായ ദിയ സനയുടെ കമന്റ്.


Click it and Unblock the Notifications