ജാസ്മിന്റെ ഇതേ സ്വഭാവമുള്ള പുരുഷ മത്സരാര്‍ത്ഥികള്‍ ടോക്‌സിക്; ജാസ്മിന്റേത് മാത്രം പുരോഗമനം!

ബിഗ് ബോസ് വീടിന് അകത്തും ഈ സീസണില്‍ ജാസ്മിനോളം ചര്‍ച്ചയായി മാറിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല. ജാസ്മിന്റെ പ്രസ്താവനകള്‍ മുതല്‍ പ്രവര്‍ത്തികള്‍ വരെ അകത്തും പുറത്തും വലിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഈ സീസണില്‍ ഫിനാലെ വരെ എത്തുമെന്ന് കരുതപ്പെടുന്നവരില്‍ ഒരാളാണ് ജാസ്മിന്‍.

ജാ്‌സ്മിനെതിരെയുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിനിടെ ജാസ്മിന്‍ വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികളുമായി വഴക്കിട്ട സംഭവത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഒരു കാര്യം ഇന്നലെ പറയാന്‍ വിട്ടു പോയി. സംഭവം എന്താ വെച്ചാല്‍. ഇന്നലെ ജാസ്മിന്റെ ദണ്ട് സിജോ തട്ടി പറിച്ചല്ലോ. പിന്നെ ജാസ്മിന്‍ അനങ്ങരുത്. ബുദ്ധിമതി ആയ ജാസ്മിന്‍ അപ്പൊ തന്നെ കഴുത്തിലെ മാലയും തലയിലെ കിരീടവും ഊരി കൊടുത്തു നിമിഷ നേരം കൊണ്ട് കീഴടങ്ങി. എന്തിനാ? എന്തിനാ? ജാസ്മിന് ഒരു നേരം അടങ്ങി നിക്കാന്‍ പോയിട്ട് ഇരിക്കാന്‍ പോലും പറ്റില്ല.

ടിക്കറ്റ് ടു ഫിനാലെയില്‍ ഉള്ള ബാലന്‍സിങ് ടാസ്‌കുകള്‍ പട പട തോറ്റത് എങ്ങനയാ ഇതേ പ്രശ്‌നം കൊണ്ട്. അന്ന് ജാസ്മിന്‍ മിണ്ടാട്ടം മുട്ടി നിന്നു. ജാസ്മിനെ മുയല്‍ ടാസ്‌കില്‍ ഔട്ട് ആക്കിയ ജിന്റോ അടുത്ത റൗണ്ടില്‍ ഔട്ട് ആയപ്പോള്‍ അത് സ്വന്തം വിജയം ആക്കി കണ്ട് ജാസ്മിന്‍ സമാധാനിച്ചു. വളരെ അധികം ഹൈപ്പര്‍ ആണ് ജാസ്മിന്‍. അടങ്ങി ഇരിക്കില്ല നിക്കില്ല സ്ഥലകാല ബോധം ഇല്ല വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍സ് തുടങ്ങി ഒന്നിലും ഒരു ശ്രദ്ധ ഇല്ല.

Bigg Boss

ഇതൊന്നും ഒരു സാധാരണ നാട്ടിന്‍പുറത്തെ കുട്ടി ആയത് കൊണ്ടോ മിഡില്‍ ക്ലാസ്സ് ഫാമിലി യില്‍ നിന്ന് വന്നത് കൊണ്ടോ അല്ല. ബേസിക് ക്യാരക്ടര്‍ ഇതാണ്. ഇതൊന്നും ബിഗ് ബോസ് ഗെയിമിനു വേണ്ടി ചെയുന്നത് അല്ല. സംശയം ഉണ്ടെങ്കില്‍ യൂട്യൂബിലെ പഴയ വീഡിയോസ് നോക്കിയാല്‍ മതി. ചുരുക്കി പറഞ്ഞാല്‍ വളരെ ഫണ്‍ ആകുമായിരുന്ന തുടര്‍ന്ന് എല്ലാര്‍ക്കും അവസരം കിട്ടുമായിരുന്ന നാട്ടു രാജ ടാസ്‌ക് ജാസ്മിന്റെ മാത്രം പ്രശ്‌നം കൊണ്ട് അലമ്പ് ആക്കി നിര്‍ത്തിച്ചു.

ജാസ്മിന്റെ ഇതേ ഹൈപ്പര്‍ ആക്റ്റീവ് പെര്‍ഫോമന്‍സ് മുന്‍ സീസണില്‍ ചില പുരുഷ മത്സരാര്‍ത്ഥികള്‍ ചെയ്തപ്പോള്‍ അവരെ ടോക്‌സിക് ആയും മാടമ്പികള്‍ ആയും മുദ്ര കുത്തിയവര്‍ ആണ് അതേ സ്വഭാവം ഒരു പെണ്ണ് കാണിക്കുമ്പോള്‍ പുരോഗമനവും സദാചാരവും മിക്‌സ് ചെയ്ത് സപ്പോര്‍ട്ട് ചെയുന്നത്.ആ വ്യക്തികള്‍ ആണ് ജാസ്മിനെ വിമര്‍ശിക്കുമ്പോള്‍ കൂട്ടമായി ചേര്‍ന്ന് പുച്ഛിക്കുന്നത് .അന്നും ഇന്നും ഇത്തരം ടോക്‌സിക് കഥാപാത്രങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തത്തില്‍ അഭിമാനം മാത്രം. ആണായാലും പെണ്ണ് ആയാലും നിലത്തു നില്കാതെ അഹങ്കാരിച്ചാല്‍ ഫലം വിപരീതമാകും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X