ജിന്റോ രാത്രി അഭിഷേകിന്റെ തുടയില്‍ കയറിപ്പിടിച്ചു! ആരോപണം സമ്മതിച്ച് ജിന്റോ; നാടകീയ രംഗങ്ങള്‍!

ബിഗ് ബോസ് വീട്ടിലെ ജനപ്രീയനാണ് ജി്‌ന്റോ. അകത്ത് മണ്ടനെന്നും നുണയനെന്നുമൊക്കെ വിളിക്കപ്പെടുമ്പോഴും പുറത്ത് ആരാധകരെ നേടാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ജിന്റോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് അഭിഷേക് ജയ്ദീപ്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ജിന്റോ തന്റെ തുടയില്‍ പിടിച്ചുവെന്നാണ് അഭിഷേകിന്റെ ആരോപണം.

മൂന്ന് തവണ തന്നെ ജിന്റോ പിടിച്ചുവെന്നും താന്‍ കൈ തട്ടിമാറ്റുകയായിരുന്നുവെന്നുമാണ് അഭിഷേക് പറഞ്ഞത്. തന്റെ ടീമിലെ മറ്റ് അംഗങ്ങളായ നോറ, സായ് കൃഷ്ണ, നന്ദന എന്നിവരോടായിരുന്നു അഭിഷേകിന്റെ തുറന്നു പറച്ചില്‍. ഈ സംഭവം ചൂണ്ടിക്കാണിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Bigg Boss

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആദ്യം ആയി അല്ല ജിന്റോക്കെതിരെ ആരോപണം വരുന്നത്. ശരണ്യയും ഗബ്രിയും ഇതിന് മുമ്പ് ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി അഭിഷേകിന്റെ അടുത്ത് ജിന്റോ ചെന്ന് പറഞ്ഞു നന്ദനയുടെ അടുത്ത് ഞാന്‍ ആണ് കിടക്കുന്നത് എന്ന്. പക്ഷേ അത് നടന്നില്ല. എന്നിട്ട് രാത്രി കിടന്നപ്പോള്‍ അഭിഷേകിന്റെ പ്രൈവറ്റ് പാര്‍ട്ടിന്റെ അടുത്ത് കൈ പിടിച്ചു. ഒരു തവണ തട്ടി മാറ്റിയപ്പോള്‍ വീണ്ടും പിടിച്ചു. വീണ്ടും തട്ടി മാറ്റി വീണ്ടും പിടിച്ചു എന്നാണ് കുറിപ്പില്‍ പറയുന്നത്.

പിടിച്ച കാര്യം ജിന്റോ സമ്മതിച്ചു. ഉറക്കത്തില്‍ പിടിച്ചത് ഓര്‍ക്കുന്നുണ്ട് എന്ന്. ഇതിന് മുമ്പ് പലരുടെയും കൂടെ കിടന്നപ്പോള്‍ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് താന്‍ കയറി പിടിച്ചിട്ടുണ്ട് അറിയാതെ സംഭവിക്കുന്നതാണ് എന്ന്. ആവശ്യം ഇല്ലാതെ നന്ദനയുടെ പേരും ഇടയ്ക്ക് വലിച്ച് ഇടുന്നുണ്ട്. അവളുടെ കൈയുടെ മേലെ ആരുടെയോ കൈ ഇരിക്കുന്നത് ഒരു തവണ കണ്ടു അത്രേ, സ്വന്തം കുറ്റം മറക്കാന്‍ വേറെ ഉള്ളവരെ ഉപയോഗിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇത്രയും പേര്‍ ആരോപണങ്ങള്‍ പറഞ്ഞിട്ടും അത് തമാശ മാത്രമായി കാണുന്നത് എന്താണ്. ജിന്റോയുടെ സെക്ഷ്വല്‍ ഫ്രസറ്റ്രേഷന്‍ തീര്‍ക്കാന്‍ വന്ന സ്ഥലമാണോ ബിഗ് ബോസ്. അന്ന് ഗബ്രി ഇതേ കുറിച്ച് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ എല്ലാവരും കൂടെ അവനെ കുറ്റപ്പെടുത്തി സൈഡ് ആക്കി. ഞങ്ങള്‍ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് ബിഗ് ബോസേ. ജിന്റോ എന്ത് തെറ്റ് ചെയ്താലും അത് മറക്കാന്‍ വേറെ വിഷയം എടുത്ത് ഇട്ട് ഒച്ചപ്പാട് ഉണ്ടാക്കുന്ന നോറ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം ഈ കുറിപ്പിന് മറുപടി നല്‍കിക്കൊണ്ടും ചിലരെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു കമന്റ് ശ്രദ്ധ നേടുന്നുണ്ട്. ലൈവ് കണ്ടിരുന്നു... അതില്‍ അഭിഷേക് തന്നെ പറയുന്നത് അയാള്‍ ഉറക്കത്തില്‍ പിടിച്ചതാണ് എന്നാണ്.. അപ്പോള്‍ ഉറക്കത്തില്‍ എങ്ങനെ പിടിക്കും എന്ന ചോദ്യത്തിന് സീക്രട്ട് ഏജന്റ് അതിനു മറുപടിയായി പറയുന്നുണ്ട് അത് അയാളുടെ സ്വഭാവമാണ് അയാള്‍ ദേഹത്ത് എവിടെയെങ്കിലും പിടിക്കുമ്പോള്‍ അങ്ങനെ പിടിച്ച് പ്രസ്സ് ചെയ്തിട്ടാണ് സംസാരിക്കാറുള്ളത് അത് സായിക്ക് കുഴപ്പമില്ല പക്ഷേ അത് എല്ലാവര്‍ക്കും പറ്റണമെന്നില്ല എന്ന് പറഞ്ഞു എന്നാണ് കമന്റില്‍ പറയുന്നത്.

പിന്നെ ജിന്റോ പിടിച്ചത് സമ്മതിച്ചത് എന്ന് പറഞ്ഞാല്‍, ഉറക്കത്തില്‍ എപ്പോഴോ തൊട്ടപ്പോള്‍ അഭിഷേക് കൈ തട്ടിമാറ്റിയത് ഓര്‍മ്മയുണ്ടെന്ന് പറഞ്ഞു. പിന്നെ തുടയില്‍ എന്ന് പറയാന്‍ തനിക്ക് എന്താണ് ബുദ്ധിമുട്ട് പ്രൈവറ്റ് പാട്ടിന്റെ അടുത്ത് എന്നൊക്കെ എന്തിനാണ് പറയുന്നത്.. ജിന്റോയ്ക്ക് സംസാരിക്കാന്‍ അറിയില്ല അത് അയാളുടെ ഒരു പോരായ്മയാണ്. അയാള്‍ ഇപ്പോഴും കുട്ടികള്‍ സ്‌കൂളില്‍ തല്ലു കൂടുമ്പോള്‍ അതിനു മറുപടി പറയുന്ന പോലെയാണ് മറുപടി പറയുന്നത് എന്നും കമന്റില്‍ പറയുന്നു.

Bigg Boss

അതാണ് അഭിഷേക് നന്ദനയുടെ കയ്യില്‍ പിടിച്ചതൊക്കെ ആ സമയത്ത് എടുത്തിടുന്നത്.. അയാള്‍ക്ക് ഒരു കാര്യം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ അറിയില്ല.. പിന്നെ നന്ദനയുടെ അടുത്ത് കിടക്കുക എന്ന് പറയുന്നത് അതും അഭിഷേക് പറഞ്ഞ തന്നെയാണ് കേട്ടത് ഞാനും അപ്പുറത്തേക്ക് മാറി കിടക്കും കേട്ടോ എന്നൊരു സരസമായി പറഞ്ഞതാണ് ഈ സമയത്ത് എടുത്തിട്ടത്. അതായത് പല സമയത്ത് പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ എടുത്തിട്ടാല്‍ അത് നെഗറ്റീവ് ആയിട്ട് വരൂ എന്ന് അറിയാം എന്നും ആരാധകന്‍ പറയുന്നു.

അഭിഷേക് ഒരു സാധാരണ പയ്യന്‍ അല്ല അവന് ഒരാള്‍ തന്റെ ശരീരത്തില്‍ പിടിക്കുന്നത് ഏതു ഉദ്ദേശത്തോടുകൂടി ആണെന്ന് അറിയാം... എന്നിട്ടും അവന്‍ അത് പ്രശ്‌നമാക്കുന്നില്ലെങ്കില്‍ അത് അറിയാതെ എന്ന് അവന് മനസ്സിലായത് കൊണ്ടാണ്. അവനത് പറയുന്നുമുണ്ട് എന്നും കമന്റ് ചൂണ്ടിക്കാണിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X