'സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യമിടുന്ന സംഘം'; ഹോമോഫോബിക് പ്രസ്താവന നടത്തി അഭിഷേക്; പുറത്താക്കാന്‍ വീട്ടുകാര്
ആറു പേരാണ് ബിഗ് ബോസ് വീട്ടിലേക്ക് ഇന്ന് പുതുതായി കടന്നു വന്നിരിക്കുന്നത്. സായ് കൃഷ്ണ, പൂജ കൃഷ്ണ, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയ്ദീപ്, നന്ദന എന്നിവരാണ് പുതിയ മത്സരാര്‍ത്ഥികള്‍. ഇന്നാണ് ആറു പേരും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അഭിഷേക് ശ്രീകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
നേരത്തെ തന്നെ തന്റെ ഫോമോഫോബിക്-സ്ത്രീവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദത്തിലായ വ്യക്തിയാണ് അഭിഷേക് ശ്രീകുമാര്‍. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിലക്കും നേരിട്ടിരുന്നു. ഇന്ന് ബിഗ് ബോസ് വീട്ടില്‍ വച്ചും ഇയാള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ബിഗ് ബോസ് വിട്ടിലെ മറ്റൊരു അഭിഷേക് ആയ അഭിഷേക് ജയ്ദീപ് തന്റെ പേര് പറയുന്നതിനിടെയായിരുന്നു സംഭവം.

തന്റെ പേര് അഭിഷേക് കെ ജയ്ദീപ് ആണെന്ന് പറഞ്ഞപ്പോള്‍ കെ എന്താണെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിച്ചു. അത് വീട്ടുപേരാണെന്ന് അഭിഷേക് ജയ്ദീപ് പറഞ്ഞപ്പോള്‍ താന്‍ കരുതിയത് മറ്റൊന്നാണെന്നായിരുന്നു അഭിഷേക് ശ്രീകുമാറിന്റെ പ്രതികരണം. ഗേ ആയ അഭിഷേക് ജയ്ദീപിന്റെ ജെന്റര്‍ ഐഡന്റിറ്റിയെ അവഹേളിക്കുന്നതായിരുന്നു അഭിഷേക് ശ്രീകുമാറിന്റെ പരാമര്‍ശം.
പിന്നീട് ജാന്‍മണിയോട് സംസാരിക്കവെ നടത്തിയ ഏലീയന്‍ ഭാഷ പ്രയോഗവും വിമര്‍ശിക്കപ്പെട്ടു. അഭിഷേക് ജയ്ദീപിനെതിരെ നടത്തിയ ഫോമോഫോബിക് പരാമര്‍ശത്തിന്റെ പേരില്‍ ഇന്ന് ബിഗ് ബോസിലുള്ളവര്‍ അഭിഷേക് ശ്രീകുമാറിനെ നോമിനേഷനിലേക്ക് അയച്ചിരിക്കുകയാണ്. ഇത്തരം ചിന്താഗതിയുള്ളവര്‍ ബിഗ് ബോസ് പോലൊരു ഷോയില്‍ നില്‍ക്കാന്‍ യോഗ്യനല്ലെന്നാണ് ബിഗ് ബോസ് താരങ്ങള്‍ പറഞ്ഞത്.
അതേസമയം അഭിഷേക് ശ്രീകുമാര്‍ നോമിനേറ്റ് ചെയ്തത് അഭിഷേക് ജയ്ദീപിനെയായിരുന്നു. സ്ത്രീകളേയും കുട്ടികളേയും ടാര്‍ജറ്റ് ചെയ്യുന്ന കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് അഭിഷേക് ജയ്ദീപ് വരുന്നതെന്നാണ് അഭിഷേക് ശ്രീകുമാര്‍ കാരണമായി പറഞ്ഞത്. അഭിഷേകിന്റെ പ്രസ്താവനകള്‍ക്കെതിരെ അകത്തു നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടേയും നിരവധി പേരാണ് ഈ മത്സരാര്‍ത്ഥി്െക്കതിരെ രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ മേഖലയിലും അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം മനുഷ്യര്‍, അവര്‍ക്ക് ഇന്ന് കാണുന്ന രീതിയില്‍ സമൂഹത്തില്‍ അംഗീകാരം കിട്ടാനും ഉയര്‍ന്നു വരാനും ഗവണ്മെന്റ് അടക്കം മുന്‍കൈ എടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ കാലത്തും, അതിനു യാതൊരു വിലയും കല്‍പ്പിക്കാതെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ഒരുത്തനെ ബിഗ്ഗ്ബോസില്‍ കൊണ്ട് വന്നതിലൂടെ ഏഷ്യാനെറ്റ് ചെയ്യുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സോഷ്യല്‍ മീഡിയ വഴി ചെറിയ കുട്ടികളെ പോലും പാര്‍ശ്വവല്‍കരിക്കപ്പെട്ട ഒരു വിഭാഗത്തിന് എതിരെ തിരിച്ചുകൊണ്ട് ഇരിക്കുന്ന അഭിഷേക് ശ്രീകുമാര്‍ യാതൊരു വിധ മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ല എന്നും സോഷ്യല്‍ മീഡിയ പറയുന്നു. മോശം തിരഞ്ഞെടുപ്പാണ് അഭിഷേക് ശ്രീകുമാറിന്റേതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഈ കാലഘട്ടത്തിലും lqbtq+ കമ്മ്യൂണിയില്‍ ഉള്ളവരെയും സഹജീവിയായി കാണാനും റെസ്പെക്ട് കൊടുക്കാനും അറിയാത്ത ... മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാതെ...ഒരാളുടെ സെക്ഷ്വല്‍l ഓറിയന്റേഷന്‍ ന്റെ പേരില്‍ താഴ്ത്തി കെട്ടുകയും അവര്‍ക്ക് ജീവിക്കാന്‍ അവകാശം ഇല്ലെന്നും പറയുന്ന, ഇത്രയും തരം താഴേന്ന ഒരാളെ ബിഗ് ബോസ്സ് പോലെയുള്ള ഒരു ഷോയില്‍ കയറ്റാനെ പാടില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അത് തെറ്റായ സന്ദേശം കൊടുക്കും സമൂഹത്തിനു. ടോക്‌സിക് ആയിട്ടുള്ള ഒരു സമൂഹം ഇവനെ പോലെയുള്ളവരെയും സപ്പോര്‍ട്ട് ചെയ്യാന്‍ ഉയര്‍ന്നു വരാം.
ബാക്കി ഉള്ള പ്ലാറ്റഫോംകളില്‍ നിന്നൊക്കെ ബാന്‍ കിട്ടിയ ഇത്തരം വിവരദോഷികളെ അകത്തു സപ്പോര്‍ട്ട് ചെയ്യാനും ആളുകള്‍ ഉണ്ടാവുമല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രബുദ്ധ മലയാളി സമൂഹത്തോട് പുച്ഛം തോന്നുന്നു എന്നും സോഷ്യല്‍ മീഡിയ പറയുന്നു.


Click it and Unblock the Notifications