ടോക്‌സിക് പേജ് അഡ്മിന്‍; ആദ്യ വൈല്‍ഡ് കാര്‍ഡിനെ പരിചയപ്പെടുത്തി നാദിറ; ആറ് പേര്‍ വീട്ടിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 6 നാടകയീമായ രംഗങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിനോടകം തന്നെ നിരവധി അടികള്‍ക്കും വഴക്കുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ ദിവസം മുതല്‍ക്കെ മത്സരം ഓണായി മാറിയ സീസണ്‍ ആണിത്. ആരാണ് വിന്നറാവുക എന്നതില്‍ യാതൊരു പ്രവചനവും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

അതേസമയം ധാരാളം കണ്ടന്റ് നല്‍കിയിരുന്ന പലരും നേരത്തെ തന്നെ ഷോയില്‍ നിന്നും പുറത്തായതോടെ ഇപ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം മന്ദഗതിയിലാണെന്നും ആരാധകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. റോക്കിയെ പുറത്താക്കുകയും സിജോ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാലും ഷോയില്‍ ഇപ്പോള്‍ കാര്യമായ അനക്കമൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Bigg Boss

ഇതോടെ എല്ലാവരുടേയും പ്രതീക്ഷ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലാണ്. അധികം വൈകാതെ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് പുതിയ മത്സരാര്‍ത്ഥികള്‍ കടന്നു വരുമെന്നാണ് കരുതുന്നത്. നിലവില്‍ ചിലരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മത്സരം ശക്തമായി മാറണമെങ്കില്‍ വൈല്‍ഡ് കാര്‍ഡുകള്‍ വന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്നാണ് അവര്‍ പറയുന്നത്.

ബിഗ് ബോസിലേക്കുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ പേരില്‍ പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍്ട്രി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാദിറ മെഹ്‌റിന്‍. പോയ സീസണിലെ മത്സരാര്‍ത്ഥിയായ നാദിറ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആദ്യ വൈല്‍്ഡ് കാര്‍ഡിനെ പരിചയപ്പെടുത്തിയത്.

ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആറ് പേരാകും ബിഗ് ബോസ് വീട്ടിലെത്തുക. അതില്‍ അവതാരകയും ബിഗ് ബോസ് റിവ്യുവറും ഡിജെയും ആര്‍ജെയും ഉണ്ടെന്നാണ് നാദിറ പറയുന്നത്. ഇതിന് പുറമെ ഒരു ക്വിയര്‍ വ്യക്തിയും വരുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും നാദിറ പറയുന്നുണ്ട്. അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളുടെ വോയ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും നാദിര ചൂണ്ടിക്കാണിച്ചു.

അഭിഷേക് ശ്രീകുമാറാണ് നാദിറ ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പറയുന്നത്. ഇയാളുടെ വോയ്‌സ് മെസേജ് പുറത്തായതിനാലാണ് താന്‍ പേര് വെളിപ്പെടുത്തുന്നതെന്നും നാദിറ പറയുന്നു. ടോക്‌സിക് പേജ് അഡ്മിനായിരുന്നു അഭിഷേക്. നേരത്തെ, എല്‍ജിബിടിക്യു വിരുദ്ധ ഗ്രൂപ്പുകളുടെ നേതാവായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയിട്ടാണ് വരുന്നത്. അഭിഷേകിന്റെ ടോക്‌സിക് പേജ് പോലീസ് കേസിനെ തുടര്‍ന്ന് പൂട്ടിച്ചിരുന്നുവെന്നും നാദിറ പറയുന്നു.

Bigg Boss

ബാക്കിയുള്ള അഞ്ച് പേരും പ്രതീക്ഷ നല്‍കുന്നവരാണെന്നും താരം പറയുന്നു. അവര്‍ വരുന്നതോടെ സീസണ്‍ 6 ന്റെ രണ്ടാം മുഖം കാണാമെന്ന പ്രതീക്ഷയും നാദിറ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി ആറു പേരുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അഭിഷേക് ശ്രീകുമാറിന് പുറമെ, അഭിഷേക് ജയദീപ്, സീക്രട്ട് ഏജന്റ് സായ് കൃഷ്ണ, പൂജ കൃഷ്ണ, ഡിജെ സിബിന്‍, നന്ദന എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. ആരൊക്കെയാകും കടന്നു വരിക എന്നത് കണ്ടറിയണം. ഈ ആഴ്ച തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X